പക്ഷിപ്പനി: വൈക്കത്ത് കോഴികളുടെ കളളിംഗ് തുടങ്ങി

Breaking

വൈക്കം: പക്ഷിപ്പനി ബാധിച്ച ഉദയനാപുരം ശ്രീനാരായണപുരത്തെ രണ്ടു ഫാമുകളിലെ കോഴികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ കള്ളിംഗ് നടത്തുന്നത്. യന്ത്രം ഉപയോഗിച്ച് നിശ്ചിത വലിപ്പത്തിലുള്ള കുഴിയിൽ മാനദണ്ഡപ്രകാരം ശാസ്ത്രീയമായാണ് കള്ളിംഗ് നടത്തി കോഴികളെ കുഴിച്ചിടുന്നത്. സുരക്ഷാ വസ്ത്രങ്ങളും മറ്റു സുരക്ഷാസംവിധാനങ്ങളുമായി രണ്ട് ഗ്രൂപ്പുകളായി ആണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ പക്ഷികളുടെ കള്ളിംഗ് ആരംഭിച്ചത്. രോഗബാധ കണ്ടെത്തിയ കോഴിഫാമിലെയും മറ്റൊരു ഫാമിലുമായുള്ള മുട്ടക്കോഴികളെയും ഇറച്ചി കോഴികളെയും ആണ് നശിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ഉയർന്ന ഉദ്യോഗസ്ഥരുടെയും ആരോഗ്യ വകുദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് കള്ളിംഗ് നടപടികൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *