‘വനിതാ സംവരണ ബിൽ കാലഘട്ടത്തിന്‍റെ ആവശ്യം, എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല’; പ്രധാനമന്ത്രി

Breaking

വനിത സംവരണ ഭേദഗതി ബില്ലിൽ മറുപടിയുനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം നടപ്പിലാക്കാനുള്ള നിരവധി അവസരങ്ങൾ നേരത്തെ രാജ്യത്തിന് നഷ്ടമായി. സുപ്രധാന മാറ്റത്തിന് സമയമായി. ചരിത്രം സൃഷ്ടിക്കാനുള്ള സുവർണ്ണ നിമിഷമാണിത്. രാജ്യത്തിന് പുതിയ ദിശ നൽകും. ഒരുമിച്ച് ഒറ്റക്കെട്ടായി രാജ്യത്തിന് പുതിയ വഴിതെളിക്കാമെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്‍റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. വനിതാ സംവരണ ബിൽ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രാജ്യത്തിന്‍റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ എന്നാൽ വികസിത ഭാരതമാണ്.

Leave a Reply

Your email address will not be published. Required fields are marked *