‘ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണം’: ഡോണൾഡ് ട്രംപ്

ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ്. പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ തിരിച്ചടി നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും ആക്രമണം നടത്തി. ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾ തടയുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. വെടിനിർത്തലിനും, സമാധാന നീക്കങ്ങൾക്കുമിടെയാണ് വീണ്ടും […]

Continue Reading

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശക നടപടികളുമായി എന്‍ടിഎ

നീറ്റ് പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശക നടപടികളുമായി എന്‍ടിഎ. ഫോണും ഇന്റര്‍നെറ്റും ഇല്ലാത്ത അടച്ചിട്ട കേന്ദ്രത്തിലാണ് അധ്യാപകരും പരിഭാഷ പെടുത്തുന്നവരും ഉള്ളത്. പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമേ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. ജൂണ്‍ 21ന് പരീക്ഷ കഴിയുന്നത് വരെ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുമതി ഇല്ല. അതേസമയം, പന്ത്രണ്ടാംക്ലാസ് പുനര്‍ മൂല്യനിര്‍ണയയത്തില്‍ സിബിഎസ്ഇയുടെ വെബ്‌പോര്‍ട്ടലിന് സുരക്ഷാ അനുമതി. ഐഐടികളുടെ നേതൃത്വത്തിലുള്ള സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.

Continue Reading

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്; എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍. രേഖകള്‍ വിട്ടുനല്‍കരുത് എന്നാണ് ആവശ്യം. അപേക്ഷയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഉടന്‍ വാദം കേള്‍ക്കും. സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 134 രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, എക്‌സാലോജിക്കിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവയുള്‍പ്പടെയാണ് ആവശ്യപ്പെട്ടത്. കേസ് ഹൈക്കോടതിയില്‍ സ്‌റ്റേ ചെയ്യപ്പെട്ട സാഹചര്യത്തില്‍ […]

Continue Reading

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം നോട്ടീസ് അയച്ചത്. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പണം കൈമാറാൻ വൈകിയത് സർക്കാർ നടപടിക്രമം മൂലമെന്നായിരുന്നു കളക്ടർ നൽകിയിരുന്ന വിശദീകരണം.

Continue Reading

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു . ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണമാണ് ഇത്.ജില്ലയിൽ പകർച്ചപനിയും വ്യാപകമാണ്. ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. 1937-ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴയിലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്‌തത്‌. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. […]

Continue Reading

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി. ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി. 38 ഓളം കെട്ടിടങ്ങൾ തകർന്നു. ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ എത്തിയെന്ന് റിപ്പോർട്ട്. ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയുടേതാണ് റിപ്പോർട്ട്. ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഇന്ന് പുലർച്ചെ ഫിലിപ്പീൻസിലുണ്ടായ ഭൂചലനത്തിൽ മൂന്ന് മരണം ഉണ്ടായി. തെക്കൻ ഫിലിപ്പീൻസിലാണ് റിക്ടർ സ്കെയിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങൾ അപകടത്തിൽ തകർന്നുവീണു. സ്കൂൾ -സർവകലാശാല […]

Continue Reading

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് […]

Continue Reading

കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ; 13 പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിന് സമീപം വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നെന്ന് സൂചന. സംശയമുള്ള 13 പേർ പൊലീസ് പിടിയിലായി. രണ്ട് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടികൂടി. രണ്ട് സംഘങ്ങളിൽപ്പെട്ടവരാണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായിട്ടുള്ളത്. വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയത്. വിദേശത്ത് നിന്ന് സ്വർണവുമായി എത്തുന്നവരെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനെ കാണാനില്ലെന്ന […]

Continue Reading

അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തും; ജാഗ്രത നിർദേശം

കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകളാണ് 10 സെന്റീമീറ്റർ വീതം ഉയർത്തുക. ഡാമിന്റെ സമീപത്ത് താമസിക്കുന്നവർക്ക്‌ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ. കഴിഞ്ഞദിവസം 40 സെന്റീമീറ്റർ ഉയർത്തിയിരുന്നു. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി,മലപ്പുറം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. […]

Continue Reading

നിർണായക ഇന്ത്യ സഖ്യ യോഗം ഇന്ന്

നിർണായക ഇന്ത്യ സഖ്യ യോഗം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഡൽഹിയിൽ ചേരും. ഇരുപത്തിമൂന്ന് പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോൺഗ്രസിനെതിരെ വലിയ അതൃപ്തി സഖ്യ കക്ഷികൾക്കിടയിൽ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ശ്രദ്ധേയമാകുന്നത്. ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനും യോഗം നിർണായകമാണ്. രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുക, ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് യോഗത്തിൻ്റെ പൊതുവായ അജണ്ട. കോൺഗ്രസിൻ്റെ നിലപാടിനെതിരെയുള്ള പ്രതിഷേധം അറിയിക്കാനും സഖ്യ കക്ഷികൾ ഒരുങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ഡിഎംകെ യോഗത്തിൽ പങ്കെടുക്കില്ല […]

Continue Reading