കണ്ണീരായി നേപ്പാൾ; മരണം 626 ആയി, പതിനൊന്നംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘം എത്തി

Breaking

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി.മലയാളികൾ ഉൾപ്പടെ 320 ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനഃരാരംഭിച്ചു. ടണൽ രക്ഷാവിദഗ്ധർ ഉൾപ്പെടെ പതിനൊന്നംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘം നേപ്പാളിൽ രക്ഷാദൗത്യത്തിൽ പങ്കാളികളായി. നേപ്പാളിന് നൽകിയ ഉദാരമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നേപ്പാൾ പ്രസിഡന്റ്, ദ്രൗപദി മുർമുവിനോടും ഇന്ത്യാ ഗവൺമെന്റിനോടും നന്ദി രേഖപ്പെടുത്തി. അതേസമയം, മിന്നൽ പ്രളയമുണ്ടായി നാലാം ദിവസത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കനത്ത മഴയും ടിബറ്റ് മേഖലയിൽ തടയണ തകരുമെന്ന മുന്നറിയിപ്പും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *