പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

Breaking

ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ CPI സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും. തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങൾ നാളെ നടക്കുന്ന യോഗത്തിൽ ചർച്ചചെയ്യും. നിലപാട് കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഐ. നിലപാടിൽ മാറ്റമില്ലെന്ന് മുൻ മന്ത്രി കെ. രാജൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *