‘നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

Breaking

ബെയ്ജിങ്: മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നതായും അവ പൊട്ടാന്‍ സാധ്യതയുള്ളതായും ചൈനയുടെ മുന്നറിയിപ്പ് . നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 626 മരണം സ്ഥിരീകരിച്ചു. മിന്നല്‍ പ്രളയത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ നേപ്പാളില്‍ വീണ്ടും ഹിമതടാകം പൊട്ടിയേക്കാമെന്ന് ഭീതിയാണ് നിലനില്‍ക്കുന്നത്. ദുരന്തം നടന്ന പ്രദേശത്തിന്റെ ചുറ്റുമുള്ള പ്രദേശത്ത് ഇപ്പോഴും ഹിമാനികളും ഹിമതടാകങ്ങളും ഉണ്ടെന്നും അവ പൊട്ടിയേക്കാമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. പ്രദേശത്ത് പുതുതായി രണ്ട് പുതിയ ഹിമതടാകം രൂപപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ ഭീതി നിലനില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തനിവാരണത്തിനും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *