ട്രംപിന്‍റെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാന്‍റെ തിരിച്ചടി, ഹോർമുസിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കി ഇറാൻ, രണ്ട് എണ്ണ ടാങ്കറുകൾ ​പുറത്തുകടന്നു

ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കാനിരിക്കെ ഹോർമുസിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കി ഇറാൻ. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ​ഗൾഫിൽ നിന്ന് ഹോർമുസ് വഴി പുറത്തുകടന്നു. ന്യൂ ഫ്യൂച്ചർ, ഓറോറ എന്നീ എണ്ണ ടാങ്കറുകളാണ് ഹോർമുസ് കടന്നത്. ഇന്ത്യൻ സമയം രാത്രി 7.30നാണ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കുന്നത്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വർദ്ധിപ്പിക്കുന്നു. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് […]

Continue Reading

‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും, സമാധാനമാണ് വേണ്ടത്’; ട്രംപിന് പോപ്പിന്റെ മറുപടി

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് പോപ്പിന്റെ മറുപടി. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ പതിനാലാമൻ പറഞ്ഞു. സമാധാനവും ചർച്ചകളുമാണ് വേണ്ടത്. താൻ ഒരു രാഷ്ട്രീയക്കാരനല്ല. ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികൾ കൊല്ലപ്പെടുന്നു, ആരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്തണമെന്ന് ലിയോ പതിനാലാമൻ ആവശ്യപ്പെട്ടിരുന്നു. പോപ്പ് ലിയോ ശനിയാഴ്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് സംസാരിക്കവെ അക്രമം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. “മതി, അവനവന്‍റെയും പണത്തിന്‍റെയും വിഗ്രഹാരാധന! മതി, അധികാരപ്രകടനം! […]

Continue Reading

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു. രത്തൻ ഖേൽക്കർ അറിയിച്ചു. ബൂത്തിലെത്തി വോട്ടു ചെയ്തവരുടെ വിശദമായ കണക്ക് പുറത്തുവിട്ടു. 99,40,379 പുരുഷൻമാർ 1,13,03,410 സ്ത്രീകൾ 153 ട്രാൻസ് ജെൻഡേഴ്സ് എന്നിവരുൾപ്പെടെ ആകെ 2,12,43,942 പേരാണ് ബൂത്തുകളിൽ വോട്ട് ചെയ്തത്.

Continue Reading

നിതിൻ രാജിന്റെ മരണം; ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതി കൈമാറും

കണ്ണൂർ ദന്തൽ കോളജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ബന്ധുക്കൾ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെ കാണും. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരിൽ കാണുക. മകന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും കുടുംബം കൈമാറും.നിതിന്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കാണുക. നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ-വിദ്യാർഥി യുവജന സംഘടനകൾ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ആത്മഹത്യാ പ്രേരണാക്കുറ്റം […]

Continue Reading

ഹോർമുസിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണം; ആവശ്യവുമായി ഫ്രാൻസ്

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് ഫ്രാൻസ്. ഹോർമുസിൽ ബഹുരാഷ്ട്ര ദൗത്യം നടത്തും. യു കെയുമായി ചേർന്നായിരിക്കും ബഹുരാഷ്ട്ര ദൗത്യം നടത്തുക. ഉടൻ ഇതുമായി ബന്ധപ്പെട്ട ചർച്ച ആരംഭിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. അതേസമയം, ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കാനിരിക്കെ ഹോർമുസിലൂടെ ചരക്ക് നീക്കം വേ​ഗത്തിലാക്കി ഇറാൻ. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ​ഗൾഫിൽ നിന്ന് ഹോർമുസ് വഴി പുറത്തുകടന്നു.ന്യൂ ഫ്യൂച്ചർ, ഓറോറ എന്നീ എണ്ണ ടാങ്കറുകളാണ് ഹോർമുസ് കടന്നത്. ഇന്ത്യൻ […]

Continue Reading

‘ബംഗാളിൽ ബിജെപി അധികാരത്തിൽ വരും, മമതയുടെ ഗുണ്ടകൾക്ക് ഇത്തവണ ജനങ്ങളെ തടയാൻ കഴിയില്ല’; അമിത് ഷാ

പശ്ചിമ ബംഗാളിൽ കഴിഞ്ഞ 15 വർഷമായി ജനങ്ങളെ കൊള്ളയടിച്ചവർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 15 വർഷത്തിനിടയിൽ ജനങ്ങളെ കൊള്ളയടിച്ചവരെ ഒന്നൊന്നായി കണ്ടെത്തി തിരഞ്ഞെടുപ്പിനുശേഷം തൂക്കിലേറ്റും. പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി തന്റെ അനന്തരവനും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വപ്നം ഒരിക്കലും പൂർത്തീകരിക്കപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.

Continue Reading

വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. മുഴുവൻ എംപിമാരും 16,17,18 തീയതികളിൽ പാർലമെന്റിൽ എത്തണമെന്ന് നിർദ്ദേശം. മൂന്ന് വരി വിപ്പാണ് നൽകിയത്‌. ജെഡിയുവും എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ ഇരു സഭകളിലും ഉണ്ടാകണമെന്ന് നിർദ്ദേശം. വനിത സംവരണ ഭേദഗതിക്ക് എതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുമ്പോഴും ബില്ലുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ബില്ലിന്റെ ആവശ്യകതകളും,, പ്രാധാന്യവും ചൂണ്ടിക്കാട്ടി ഡൽഹയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാരി […]

Continue Reading

ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി

വൈക്കം: ഹരിതാരവം കർഷക കൂട്ടായ്മയുടെ അയ്യർകുളങ്ങരയിലെ ആറാമത് നാട്ടുചന്ത വിഷു ചന്തയായി മാറി. മുനിസിപ്പൽ കൗൺസിലർമാരായ ബി. സുശീല, എ.സി. മണിയമ്മ, പി.കെ. വിജിമോൾ എന്നിവരുടെ നേതൃത്വത്തിലാണ് വിഷുചന്ത നടത്തിയത്. വൈക്കം നഗരസഭ 11, 12,13, 14 എന്നീ നാല് വാർഡുകളിലെ കർഷകർ നാട്ടുചന്തയിൽ പച്ചക്കറികൾ നേരിട്ട് എത്തിച്ചു. പയർ, പാവൽ, കോവൽ, വഴുതന, പടവലം, മത്തൻ, കറിക്കായ, ചീര, ചേമ്പ്, കപ്പ, ചക്ക, സപ്പോർട്ട, മാങ്ങ, വെള്ളരി, ചക്കിലാട്ടിയ വെളിച്ചെണ്ണ, തേങ്ങ, തുടങ്ങിയ നാടൻ പച്ചക്കറികളും […]

Continue Reading

മേട വിഷു – ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ

പത്തനംതിട്ട: മേട വിഷു ദിനത്തിൽ വിഷുക്കണി ദർശനത്തിനായി ശബരിമല നട പുലർച്ചെ 4 മണിക്ക് തുറക്കും. 4.05 മുതൽ രാവിലെ ഏഴുമണിവരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഉണ്ടാകും. ഏഴുമണിക്ക് ശേഷമാണ് അഭിഷേകവും ഉഷപൂജയും. വിഷുദിനത്തിൽ രാവിലെ 8 മണി മുതൽ 11 മണി വരെയാണ് നെയ്യ് അഭിഷേകം. ഏപ്രിൽ 17 ന് സഹസ്ര കലശ പൂജയും ഏപ്രിൽ 18 ന് സഹസ്ര കലശാഭിഷേകവും നടക്കും. വിഷു – മേടമാസ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി […]

Continue Reading

ആന്‍ഫീല്‍ഡില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി റിയോ ഗുഹുമ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബ് ആയ ലിവര്‍പൂളിന്റെ ഹോം സ്‌റ്റേഡിയത്തില്‍ ചരിത്രം തീര്‍ത്ത് അവരുടെ കൗമാരതാരം റിയോ ഗുഹുമ. ഫുള്‍ഹാമുമായി നടന്ന മത്സരത്തില്‍ 36-ാം മിനിറ്റിലായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ റോക്കോര്‍ഡ് പിറന്ന ഗോള്‍. 40-ാം മിനിറ്റില്‍ മുഹമ്മദ് സലയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ബ്രൈറ്റണോടും എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയോടും ഏറ്റ തോല്‍വികള്‍ക്ക് ശേഷമുള്ള വിജയമായിരുന്നു ഫുള്‍ഹാമുമായി. 32 മത്സരങ്ങളില്‍ നിന്നായി 52 പോയിന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ അഞ്ചാമതാണ്. […]

Continue Reading