‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം എന്തെങ്കിലും ഒഴികഴിവ് പറയരുതെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. ‌ഇന്ന് രാജ്യത്തിന് ചരിത്ര ദിനമെന്നും എല്ലാ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും കിരൺ റിജിജു പറഞ്ഞു. മണ്ഡല പുനർനിർണയത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുത് എന്നും ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായി കിരൺ റിജിജു പറഞ്ഞു.

Continue Reading

ബണ്ട് അടച്ചിട്ട് നാലുമാസം , കുപ്പത്തൊട്ടിയായി വേമ്പനാട്ടുകായൽ

കോട്ടയം: തണ്ണീർമുക്കം ബണ്ട് അടച്ചിട്ട് നാലുമാസം പിന്നിട്ടതോടെ വേമ്പനാട്ടുകായലിലും സമീപ ആറുകളിലും തോടുകളിലും ജലമലിനീകരണം രൂക്ഷമായി. ഒഴുക്കില്ലാതെ പോളയും പായലും നിറഞ്ഞു ജലഗതാഗതവും ബുദ്ധുമുട്ടിലായി. മത്സ്യസമ്പത്തിനെയും ബാധിച്ചത് ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ വരുമാനവും മുട്ടിച്ചു.

Continue Reading

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ. ഇറാന്റെ പത്ത് എണ്ണക്കപ്പലുകൾ തടഞ്ഞെന്നാണ് അമേരിക്കയുടെ അവകാശവാദം. അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ചയുടെ ഭാഗമായി പാക് സൈനികമേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലെത്തി. അമേരിക്ക നാവികഉപരോധം തുടർന്നാൽ പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും ചെങ്കടലിലും കപ്പലുകളെ തടയുമെന്നും അമേരിക്കയുടെ യുദ്ധക്കപ്പൽ മുക്കുമെന്നുമാണ് ഇറാന്റെ ഭീഷണി.

Continue Reading

പശ്ചിമേഷ്യൻ സംഘർഷം; കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക. 10,000 സൈനികർ കൂടി പശ്ചിമേഷ്യയിലെത്തുമെന്ന് ദ വാഷിങ്ടൺ പോസ്റ്റ്. വിമാനവാഹിനിക്കപ്പലായ ജോർജ് എച്ച് ഡബ്ല്യു ബുഷിൽ 6000 സൈനികരും ബോക്‌സർ ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ ഭാഗമായ 4200 സൈനികരുമാണ് എത്തുന്നത്. മറൈൻ എക്‌സ്‌പെഡിഷനറി യൂണിറ്റും ഈ മാസം അവസാനത്തോടെ പശ്ചിമേഷ്യയിലെത്തും. വെടിനിർത്തൽ നീട്ടാൻ അമേരിക്ക ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് തള്ളി. നിലവിൽ അത്തരം ഔദ്യോഗിക ആലോചനകൾ നടന്നിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. അമേരിക്കയും […]

Continue Reading

വനിതാ സംവരണ ബില്ല് ഇന്ന് പാർലമെന്റിൽ

ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും.വനിതാ സംവരണ ഭേദഗതി ബില്ല് ,മണ്ഡല പുനർനിർണയ ബില്ല് , കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകൾ ആണ് കേന്ദ്രം കൊണ്ടുവരുന്നത്.3 ബില്ലിനെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്ല് പാസാക്കാൻ ആകൂ.അത് കൊണ്ട് തന്നെ […]

Continue Reading

റഷ്യയിൽ നിന്ന് എൽ എൻ ജി കപ്പൽ ഇന്ത്യയിലേക്ക്

ബാൾട്ടിക് കടലിലെ റഷ്യയുടെ പോർട്ടോവയ പ്ലാന്റിൽ നിന്ന് എൽ എൻ ജി കപ്പൽ ഇന്ത്യയിലേക്ക്. കുൻപെങ് എന്ന കപ്പൽ ദഹേജ് എൽഎൻജി ടെർമിനലിൽ എത്തും എന്നാണ് വിവരം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന യുഎസ് അവകാശവാദത്തിന് ശേഷം റഷ്യയിൽ നിന്നുള്ള ആദ്യ എൽഎൻജി വിതരണമാണിത്. പോർട്ടോവയ പ്ലാന്റിൽ നിന്നാണ് കപ്പൽ തിരിച്ചത്. പ്രതിവർഷം 1.5 ദശലക്ഷം ടൺ എൽഎൻജി ഉൽപ്പാദന ശേഷിയുള്ള പ്ലാന്റാണ് പോർട്ടോവയ. 2022 സെപ്റ്റംബറിലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 2025 ജനുവരിയിൽ […]

Continue Reading

‘സ്ത്രീ ശാക്തീകരണത്തിനായി ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നു’; പ്രധാനമന്ത്രി

സ്ത്രീ ശാക്തീകരണത്തിനായി ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്നത് രാഷ്ട്രത്തിന്റെ ബഹുമതിയാണ്. ഈ ദിശയിൽ ശക്തമായി മുന്നേറുന്നു. ആവേശത്തോടെയാണ് വനിത സംവരണത്തിൽ ഉറച്ചുനിൽക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിത സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ പാർലമെൻറ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അതേസമയം ലോക്സഭയിലെ സീറ്റെണ്ണം 850 ആയി ഉയർത്തി, വനിതാസംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷം […]

Continue Reading

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സമാധാന ചര്‍ച്ചകള്‍ തുടരണമെന്നാണ് യുഎന്‍ നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇറാന്‍ ആവശ്യപ്പെട്ടു. സമാധന ശ്രമങ്ങള്‍ക്കായി ഇറാന്റെ ഭാഗത്തുനിന്ന് ‘ശരിയായ ആളുകള്‍’ തന്നെ ബന്ധപ്പെട്ടുവെന്നും ഒരു കരാറിലെത്താന്‍ അവര്‍ക്ക് താത്പര്യമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.എന്നാല്‍ ആരാണ് വിളിച്ചതെന്ന് ഉള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

Continue Reading

നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന്

ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിന്‍ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു. മരണത്തിന് തൊട്ടുമുന്‍പ് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നുണ്ട്. അതിനുമുന്‍പ് റാം എന്ന അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഓഫീസില്‍ പ്രിന്‍സിപ്പല്‍ വിനോദ് മോനിയും മറ്റൊരു […]

Continue Reading

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി ആർഎൽ നിതിൻരാജിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കോളേജിലെ മുൻ എക്‌സാമിനർ. അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഡോ. ഔസാഫ് അഹ്‌സൻ ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യാർത്ഥികൾ തുറന്നു പറയാത്തത് ഭയം കാരണം. ഡോക്ടർ റാം സമാനമായ കുറ്റകൃത്യങ്ങൾ നേരത്തെയും ചെയ്തിട്ടുള്ളത് തനിക്ക് അറിയാമെന്നും വെളിപ്പെടുത്തൽ. പൂർവവിദ്യാർത്ഥികളടക്കം പലതരത്തിലുള്ള അധിക്ഷേപങ്ങൾക്ക് ഇരയായതാണെന്ന് ഡോ. ഔസാഫ് അഹ്‌സൻ പറഞ്ഞു. പരാതി നൽകിയാൽ വിദ്യാർത്ഥിക്കെതിരെയാണ് നടപടിയെടുക്കുക. വിദ്യാർത്ഥികളോടുള്ള വിദ്വേഷത്തിൽ അവരെ പരീക്ഷയിൽ തോൽപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടായിട്ടുണ്ടെന്ന് […]

Continue Reading