മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വർക്കല സ്വദേശി നൗഷാദിന്റെ ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ അതീവ ജാ​ഗ്രത പുലർത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു.

Continue Reading

അഡ്മിഷൻ നൽകിയില്ല; ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ചു

തിരുവനന്തപുരം: ജിമ്മിൽ അഡ്മിഷൻ നൽകാത്തതിന് ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപരിക്കേല്പിച്ചു. കാഞ്ഞിരംപാറയിലാണ് സംഭവം. ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ്( ശശി)യാണ് ആക്രമണം നടത്തിയത്. ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനകാരണം. പരിക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് സുവർണ ജൂബിലി ഉദ്ഘാടനം നിർവഹിച്ചു

കടുത്തുരുത്തി: കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വീ,ഡി സതീശൻ എം.എൽ.എ ഓൺലൈനായി നിർവഹിച്ചു. സഹകരണ പ്രസ്ഥാനങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വീട്ടുമുറ്റത്തെ ബാങ്കാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെ സാധാരണക്കാരൂടെ ആവശ്യങ്ങളിൽ കൂടെ നിൽക്കുന്ന ബാങ്കാണ് കടുത്തുരുത്തി അർബൻ ബാങ്ക് എന്നും വി ഡി സതീശൻ എംഎൽഎ കൂട്ടിച്ചേർത്തു. സുവർണ്ണ ജൂബിലി ആഘോഷളോടനുബന്ധിച്ചു ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് ചെയർമാൻ […]

Continue Reading

കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, എസ്പിസി ദിനാഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുകയും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. പോലീസ് സ്റ്റേഷൻ പാറാവ് മുതൽ, ഫ്രണ്ട് ഓഫീസ്, പി.ആർ.ഒ ഓഫീസ്, റൈറ്റർമാരുടെ ജോലികൾ, സ്റ്റേഷൻ സെല്ല്, വയർലെസ് സംവിധാനങ്ങൾ, ഓഫീസുകൾ, സിസിടിവി ദൃശ്യങ്ങൾ, സ്റ്റേഷനിലെ റിവോൾവർ ഉൾപ്പെടെയുള്ള ആയുധങ്ങൾ തുടങ്ങിയവ എല്ലാം കണ്ടത് കുട്ടികൾക്ക് നവ്യാനുഭവമായി. കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സജീവ് […]

Continue Reading

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്വാസ്ഥ്യം 2023 – ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണവും എക്സിബിഷനും നടത്തി

കടുത്തുരുത്തി: വീടുകളും സ്ഥാപനങ്ങളും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ 100% വിജയം കൈവരിക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും സ്വാസ്ഥ്യം 2023 എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതികൾ വഴി ഉദ്ദേശിക്കുന്ന നേട്ടം കൈവരിക്കാനാവുമെന്നും പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്വാസ്ഥ്യം 2023 ന്റെ ഭാഗമായി ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണവും എക്സിബിഷനും നടത്തിയതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രസിഡന്റ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റെസി സജീവ് അദ്ധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ആമുഖ […]

Continue Reading

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

കടുത്തുരുത്തി: ചിങ്ങം ഒന്ന് (2023 ആഗസ്റ്റ് 17) കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കർഷകദിനത്തോട് അനുബന്ധിച്ചു താഴെപറയുന്ന വിഭാഗത്തിൽപ്പെട്ട മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 1.ജൈവകർഷകൻ 2.വനിതാ കർഷക 3.SC/ST വിഭാഗം കർഷകൻ /കർഷക 4.വിദ്യാർത്ഥിനി,വിദ്യാർത്ഥി കർഷകൻ (സ്കൂൾ ) 5. മുതിർന്ന കർഷകൻ ( 70 വയസ്സിൽ മുകളിൽ ഉള്ളവർ ) 6. ക്ഷീര കർഷകൻ 7.നെൽ കർഷകൻ 8. മികച്ച പാടശേഖരം എന്നിവർക്കാണ് ആദരവ് നൽകുന്നത്. 05/08/2023 ( ശനിയാഴ്ച) വൈകിട്ട് 5:00 നു മുമ്പായി […]

Continue Reading

കോഴിക്കോട് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

കോഴിക്കോട്:പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. രാത്രി 8 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഗ്യാസ് അടുപ്പിൽ നിന്ന് തീപടരുകയായിരുന്നു. അപകടസമയത്ത് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടുത്തത്തിൽ ബോട്ടിന്റെ ക്യാബിൽ പൂർണമായും കത്തി നശിച്ചു. തീപിടുത്തതിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാതായാണ് പ്രാഥമിക നിഗമനം.

Continue Reading

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസികളുടെ ഓർഗനൈസേഷൻ നൽകിയ ഹർജിയിലാണ് വിധി. മധുര ബെഞ്ചാണ് വിധി പറഞ്ഞത്. അനാവശ്യമായ ചർച്ചകൾക്ക് സാഹചര്യമുണ്ടാക്കരുതെന്ന് തമിഴ്നാട് ദേവസ്വം വകുപ്പിനോട് ജസ്റ്റിസ് എസ് ശ്രീമതി മുന്നറിപ്പുനൽകി. പളനിക്ഷേത്രത്തിൽ ഹൈന്ദവരല്ലാത്തവർ, നിരീശ്വരവാദികൾ തുടങ്ങിയവർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞിടയ്ക്ക് ഇതരമതത്തിൽപ്പെട്ട ചിലർ ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതായി ഹിന്ദുസംഘടനകൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ബാനർ ക്ഷേത്രത്തിനുസമീപം ദേവസ്വംവകുപ്പ് സ്ഥാപിച്ചു. എന്നാൽ അധികം വൈകാതെതന്നെ […]

Continue Reading

ഏറ്റുമാനൂർ നഗരസഭയിൽ അവിശ്വാസ പ്രമേയം

ഏറ്റുമാനൂർ:ഏറ്റുമാനൂർ നഗരസഭയിൽ അവിശ്വാസ പ്രമേയം. നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് പടികരക്കെതിരെ 12 കൗൺസിലർമാർ ഒപ്പിട്ടാണ് അവിശ്വാസ പ്രമേയ അവതരണത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 16-നാണ് അവിശ്വാസ പ്രമേയ അവതരണം നടക്കുന്നത്. 35 അംഗങ്ങളുള്ള ഭരണസമിതിയിൽ 15 പേരുടെ പിന്തുണയോടെയാണ് യു ഡി എഫിന് ഭരണം നടത്തുന്നത്. കാേൺഗ്രസ് 11 , കേരള കോൺഗ്രസ് ജോസഫ് – 2, സ്വതന്ത്രർ – 2 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് സി പി എം – 9, കേരള കോൺഗ്രസ് […]

Continue Reading

താനൂർ കസ്റ്റഡി മരണം; എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ

താനൂരിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ താമിര്‍ ജിഫ്രി എന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശൂർ ഡിഐജി അജിതാ ബീഗമാണ് സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലാണ് നടപടി. കസ്റ്റഡി മർദ്ദനം നടന്നതായാണ് ഇന്റലിജിൻസ് റിപ്പോർട്ട്. താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരിക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ജിഫ്രി ഉള്‍പ്പടെ ലഹരിയുമായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്ച്ച […]

Continue Reading