ഓണത്തിരക്ക്; കേരളത്തിലേക്ക് അധിക സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ഓണതിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് അധിക സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സര്‍വീസ് നടത്തുന്നത്. നിലവില്‍ 9 അധിക ബസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. സീസണ്‍ സമയത്തെ മലയാളി യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കില്‍ സര്‍വീസ് ഇനിയും വര്‍ധിപ്പിക്കാനും കര്‍ണാടക ആര്‍ടിസിയുടെ ആലോചനയിലുണ്ട്.

Continue Reading

‘വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് ആധാർ വേണമെന്ന ഹർജി ’; ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ

കൊച്ചി: വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുടെ അഭിപ്രായം തേടി ഹൈക്കോടതി. വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും ആധാർ പരിശോധന നിർബന്ധമാക്കുന്നതിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുടെ അഭിപ്രായം കേരള ഹൈക്കോടതി തേടിയത്. യുവതി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. തന്റെ സമ്മതമില്ലാതെ തന്റെ വാഹനത്തിന്റെ ഉടമസ്ഥാവകാശം വ്യാജ ഒപ്പിട്ട് ഭർത്താവ് സ്വന്തമാക്കിയെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. പരിവാഹൻ വെബ്‌സൈറ്റിൽ, ഒരു വാഹനത്തിന്റെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൈവശമുള്ള ആർക്കും വാഹനത്തിന്റെ […]

Continue Reading

ജൂഹി ചൗളയ്ക്ക് പകരം ഹരികൃഷ്ണൻസിൽ അഭിനയിക്കേണ്ടിയിരുന്നത് ഈ നടി

മോഹൻലാൽ-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. ബോളിവുഡ് താരം ജൂഹി ചൗളയ്ക്ക് പകരം ഹരികൃഷ്ണനിൽ മീരയായി ആദ്യം നിശ്ചയിച്ചിരുന്നത് നടി മീനയെ ആയിരുന്നു. എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്ക് കാരണം താരത്തിന് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല.മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി ഒറ്റ നായികയായി വരണമെന്ന് മീനയ്ക്ക് വലിയ ആഗ്രഹമായിരുന്നു. എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് കാരണം അത് ചെയ്യാൻ കഴിയാതെ പോയതിൽ കുറ്റബോധം തോന്നിയെന്ന് മീന തന്നെ പിന്നീട് പറഞ്ഞു. അതേസമയം പടയപ്പയിലെ രമ്യ കൃഷ്ണന്റെ റോള്‍ […]

Continue Reading

എം ശിവശങ്കർ ജയിൽമോചിതനായി

കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം ലഭിച്ച എം ശിവശങ്കർ ജയിൽമോചിതനായി. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് സുപ്രിംകോടതി ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ബുധനാഴ്ച്ച കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ഇന്ന് ഉച്ചയോടെയാണ് ശിവശങ്കർ ജയിൽ മോചിതനായത്. കർശന വ്യവസ്ഥകളോടെയാണ് ശിവശങ്കറിന്‌ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവിൽ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാൻ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങൾ […]

Continue Reading

തിരുവാർപ്പ് പഞ്ചായത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കർഷകന്‍

കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുകളിൽ കയറി കർഷകന്റെ ആത്മഹത്യാ ഭീഷണി. കൃഷിയിടത്തിലേക്കു വെള്ളം കിട്ടിയില്ലെന്ന് ആരോപിച്ച് തിരുവാർപ്പ് സ്വദേശി എ ജി ബിജുമോനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കഴുത്തില്‍ കയർ കുരുക്കിട്ട് ഭീഷണി മുഴക്കിയ ഇയാളെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അനുനയിപ്പിച്ച് താഴെയിറക്കി. കൂവപ്പുറം പാടശേഖരത്തിൽ ബിജുവിന്റെ 1.32 ഏക്കർ വയലിനോട് ചേർന്നുള്ള ചാൽ അടഞ്ഞതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. സമീപത്തുള്ള പാടശേഖരത്തിന്റെ ഉടമയാണ് ചാൽ അടച്ചതെന്നാണു പരാതി. ഇതേത്തുടർന്ന് ബിജുവിന് വയലിൽ കൃഷി ഇറക്കാൻ കഴിയുന്നില്ല. […]

Continue Reading

മിത്ത് വിവാദത്തിൽ സിപിഐഎം ശ്രമം രാഷ്ട്രീയ മുതലെടുപ്പിനും ഭിന്നിപ്പുണ്ടാക്കലിനുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സിപിഐഎം ശ്രമം രാഷ്ട്രീയ മുതലെടുപ്പിനും ഭിന്നിപ്പുണ്ടാക്കലിനുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദം കെട്ടടങ്ങട്ടെയെന്നാണ് കോൺഗ്രസ് വിചാരിച്ചത്. എന്നാൽ സിപിഐഎം സർക്കാരിന്റെ ഭരണ പരാജയം മറച്ചുവെക്കാൻ വിവാദത്തെ ഉപയോഗിക്കുന്നുവെന്ന് സതീശൻ ആരോപിച്ചു. എം വി ഗോവിന്ദന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്കും സതീശൻ മറുപടി നൽകി. മഹാത്മാഗാന്ധിയെ ഉദ്ധരിച്ചാണ് താൻ ‘എല്ലാ ജനാലകളും വാതിലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറിയിറങ്ങട്ടെ’ എന്ന് പറഞ്ഞത്. എന്നാൽ എം വി ഗോവിന്ദൻ ഗോൽവാൽക്കറുടെ വിചാരധാരയോടാണ് അതിനെ […]

Continue Reading

എന്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് സിപിഎം തീരുമാനം

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമർശത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുമ്പോഴും എന്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് സിപിഎം തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സിപിഎമ്മിലുണ്ടായ അഭിപ്രായം. അതേസമയം, വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രചരണം ശക്തമാക്കും. ശബരിമലക്ക് സമാനമായ സമരത്തിലേക്ക് എന്‍എസ്എസ് നീങ്ങിയതിനെ അതീവ ഗൗരവമായിട്ടാണ് സിപിഎം കാണുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് സിപിഎമ്മിന്‍റെ തീരുമാനം. വിഷയത്തില്‍ തനിക്ക് […]

Continue Reading

മദ്യം വില കുറച്ചു നൽകിയില്ല; തൃശ്ശൂരിൽ ബാർ അടിച്ചുതകർത്ത് യുവാക്കൾ

തൃശൂർ: മദ്യം വില കുറച്ച് നൽകാത്തതിന് യുവാക്കൾ ബാർ അടിച്ചുതകർത്തു. തൃശൂർ കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നൽകാത്തതാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ബാര്‍ ജീവനക്കാരുമായുള്ള തർക്കത്തെത്തുടർന്നു മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിനു മുന്നിലെ ചില്ലുകള്‍ […]

Continue Reading

തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു

പത്തനംതിട്ട തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. പരുമലയിലാണ് സംഭവം. പുളിക്കീഴ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Continue Reading

ബീജിങ്ങിൽ കനത്ത മഴ; 20 മരണം

ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ കനത്ത മഴ. തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 21 പേർ മരിച്ചു. ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന്‌ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ്‌ ശക്തമായ മഴ തുടങ്ങിയത്‌. ജൂലൈയിൽ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂർകൊണ്ട്‌ പെയ്‌തു.

Continue Reading