തിരുവനന്തപുരം: ജിമ്മിൽ അഡ്മിഷൻ നൽകാത്തതിന് ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപരിക്കേല്പിച്ചു. കാഞ്ഞിരംപാറയിലാണ് സംഭവം. ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ്( ശശി)യാണ് ആക്രമണം നടത്തിയത്.
ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനകാരണം. പരിക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
