വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വനിതാസംവരണഭേദഗതി ബിൽ ലോക്സഭയിൽ. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിക്കുക. ബില്ല് അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചു. ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടനയുടെ അടിസ്ഥാനത്തെ തകർക്കുന്നതാണ് നീക്കമെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലിനെതിരായ വിമർശനങ്ങൾ ചർച്ചയിൽ ഉന്നയിക്കാമെന്നാണ് കേന്ദ്രസർക്കാർ പ്രതികരണം.
