‘ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കണം’; ഫ്രഞ്ച് പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി

Breaking

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിലയിരുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരവും സുരക്ഷയും ഉറപ്പാക്കുന്നതിൻ്റെ പ്രാധാന്യം ചർച്ച ചെയ്തുവെന്ന് മോദി എക്സിൽ കുറിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും തുടരുന്നതിന് ഇരു രാജ്യങ്ങളുടെ സഹകരണം തുടരുമെന്നും മോദി അറിയിച്ചു. ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന ഈ സംഭാഷണം, സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും, ആഗോള ഊർജ്ജ വിതരണത്തിലെ തടസങ്ങളെക്കുറിച്ചും പരാമർശിച്ചതായും ‘ഇക്കണോമിക്സ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് മോദി ഫ്രഞ്ച് പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *