ഒരു ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ചത് മൂന്ന് മന്ത്രിമാര്‍ വരെ; നിള, സാനഡു, ഗ്രേസ് എന്നിവയ്ക്ക് ആവശ്യക്കാരേറെ

Breaking

ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ച് മന്ത്രിമാര്‍. ഒരു വസതിക്ക് മൂന്നു മന്ത്രിമാര്‍ വരെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിള,സാനഡു, ഗ്രേസ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് 3 കോടി 95 ലക്ഷം രൂപ അനുവദിച്ചു. 9 മന്ത്രിമന്ദിരങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കാണ് പൊതു ഭരണ വകുപ്പ് തുക അനുവദിച്ചത്. മന്‍മോഹന്‍ ബംഗ്ലാവ് – 81.06 ലക്ഷം, അജന്ത ബംഗ്ലാവ് – 58. 74 ലക്ഷം, നെസ്റ്റ് ബംഗ്ലാവ് – 40.67 ലക്ഷം, ഉഷസ് ബംഗ്ലാവ് – 40.03 ലക്ഷം, പൗര്‍ണമി ബംഗ്ലാവ് – 40 81 ലക്ഷം, പെരിയാര്‍ ബംഗ്ലാവ് – 31. 26 ലക്ഷം, പമ്പ ബംഗ്ലാവ് – 31.43 ലക്ഷം, കവടിയാര്‍ ഹൗസ് – 40.06 ലക്ഷം, ഗംഗ ബംഗ്ലാവ് – 31.53 ലക്ഷം – എന്നിങ്ങനെയാണ് വിവിധ വസതികള്‍ക്കായി അനുവദിച്ച തുക. അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടത് 5.31 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *