ഏഷ്യന്‍ ഗെയിംസ്; പാകിസ്താനെ തോൽപിച്ച് സ്‌ക്വാഷിൽ പുരുഷ ടീമിന് പത്താം സ്വര്‍ണം

ഹാങ്‌ചൗ: ഏഷ്യന്‍ ഗെയിംസില്‍ പത്താം സ്വർണം നേടി ഇന്ത്യ. സ്‌ക്വാഷ് പുരുഷ ടീം ഇനത്തില്‍ 2-1ന് പാകിസ്താനെ പരാജയപ്പെടുത്തി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ താരം അഭയ് സിങ് പാകിസ്താന്റെ സമാന്‍ നൂറിനെ 11-7, 9-11, 7-11, 11-9, 12-10 സ്‌കോറിനാണ് ഇന്ത്യ തകർത്തത്. ആദ്യ സെറ്റ് അഭയ് സിങ് നേടിയപ്പോള്‍ രണ്ടും മൂന്നും സെറ്റ് സമാന്‍ നൂര്‍ സ്വന്തമാക്കി. നാലും അഞ്ചും സെറ്റില്‍ വീറോടെ പോരാടിയാണ് അഭയ് സിങ് വിജയം പിടിച്ചെടുത്തത്. ഇന്ന് നടന്ന പത്ത് […]

Continue Reading

ഏഷ്യന്‍ ഗെയിംസിൽ മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക് മുന്നേറി.100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും ഫൈനലിലെത്തിയിട്ടുണ്ട്.യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ പിന്നിട്ടാണ് ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. യോഗ്യതാ മാര്‍ക്ക് 7.90മീറ്റാണ്.നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്ബ്യനാണ് ജിന്‍സന്‍. ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മലയാളി താരം ഫൈനലുറപ്പിച്ചത്.ഗെയിംസില്‍ 33 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു. […]

Continue Reading

ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനത്തില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ

2023 ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനത്തില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. സ്വപ്നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്.

Continue Reading

അക്‌സര്‍ പട്ടേലിന് പകരം ലോകകപ്പ് ടീമില്‍ അശ്വിന്‍

മുംബൈ: ഏകദിന ലോകകപ്പിനുളള ടീമില്‍ മാറ്റം വരുത്തി ഇന്ത്യ. അക്‌സര്‍ പട്ടേലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ 15 അംഗ ടീമില്‍ എത്തി. ഏഷ്യാ കപ്പിനിടെയാണ് അക്‌സര്‍ പട്ടേലിന് പരിക്കേറ്റത്. അശ്വിന്‍ ടീമിനൊപ്പം ഗോഹട്ടിയിലേക്ക് യാത്ര തിരിച്ചു.അശ്വിന്‍ 2018 ന്റെ തുടക്കം മുതല്‍ നാല് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചിട്ടുളളത്. ഓസ്ട്രേലിയയ്‌ക്കെതിരെ അടുത്തിടെ നടന്ന മൂന്ന് മത്സര ഏകദിന പരമ്ബരയില്‍ ഇന്ത്യ അശ്വിന് അവസരം നല്‍കി. അശ്വിന്‍ നേരത്തേ രണ്ട് ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. […]

Continue Reading

മൂന്നാം ഏകദിനം; ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ആശ്വാസ ജയം

രാജ്‌കോട്ട്: ഇന്ത്യ- ഓസ്ട്രേലിയ അവസാന ഏകദിന മത്സരത്തിൽ ഓസ്ട്രേലിയക്ക് ആശ്വാസ ജയം. 66 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 353 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വെറും രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റുകളെല്ലാം നഷ്ടപ്പെടുകയായിരുന്നു. 49.4 ഓവറില്‍ 286 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

Continue Reading

കാല്പന്ത് കളിയിൽ മിന്നും താരമാകാൻ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ്‌ റാഫി

• എം.എ കോളേജിന്റെ കായിക പരിശീലന കളരിയിൽ നിന്ന് മറ്റൊരു ഐഎസ്എൽ താരത്തിന്റെ ഉദയം കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കായിക പരിശീലന കളരിയിൽ നിന്ന് കാല്പന്ത് കളിയിൽ മിന്നും താരമാകാൻ ഒരുങ്ങുകയാണ് കോളേജിലെ അവസാന വർഷ ബി എ ഹിസ്റ്ററി വിദ്യാർത്ഥിയായ മുഹമ്മദ് റാഫി. ഹൈദരാബാദ് എഫ് സി എന്ന പ്രൊഫഷണൽ ക്ലബ്ബിനായി ഐ എസ് എൽ ൽ റാഫി ബൂട്ടണിയും. കോതമംഗലം എം. എ കോളേജിൽ നിന്നും ഐ.എസ്.എല്ലിൽ എത്തുന്ന നാലാമത്തെ താരമാണ് […]

Continue Reading

ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം നേടി ഇന്ത്യ

ഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം നേടി ഇന്ത്യ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് സ്വര്‍ണ നേട്ടം. മനു ഭാക്കര്‍, എസ് ഇഷ സിംഗ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ്ണ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 1759 പോയിന്റോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 1756 സ്‌കോറോടെ ചൈന വെള്ളിയും 1742 സ്‌കോറോടെ റിപ്പബ്ലിക് ഓഫ് കൊറിയ വെങ്കല മെഡലും സ്വന്തമാക്കി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം വ്യക്തിഗത ഫൈനല്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 12:00 മണിക്ക് […]

Continue Reading

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ

ഹാങ്ചൗ: 19-ാമത് ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ. ഷൂട്ടിം​ഗിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലാണ് നേട്ടം. മേഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വർണം. തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ നേടി. അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളി മെഡൽ കിട്ടിയത്. ഫുട്‍ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. 655 താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ നിരയെയാണ് […]

Continue Reading

ഏഷ്യൻ ഗെയിംസിന് തിരി തെളിഞ്ഞു

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിന് ചൈനയിൽ തുടക്കമായി. ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 നാണ് 19–ാംമത് ഏഷ്യൻ ഗെയിംസിന് തുടക്കം കുറിച്ചത്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് ഏഷ്യൻ ​ഗെയിംസിന് ഔദ്യോ​ഗിക തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചു. വേദിയിൽ വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റും നടന്നു. ഇന്ത്യൻ ഹോക്കി ടീം നായകൻ ഹർമ്മൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരവുമായ ലവ്ലിന ബോര്‍ഗൊഹെനും ഇന്ത്യൻ പതാകയേന്തി മാർച്ചിൽ അണിനിരന്നു. കാക്കി നിറത്തിലുള്ള സാരി […]

Continue Reading

ഏക ദിന പരമ്പര ഇന്ന്‌

ഇന്ത്യ ഓസ്ട്രലിയ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ന് തുടങ്ങും. ഏകദിന ലോകകപ്പിനു മുൻപുള്ള ‘ഡ്രസ് റിഹേഴ്‌സലായ’ പരമ്പരയിലെ ആദ്യ മത്സരം നയിക്കുന്നത്‌ കെ.എൽ രാഹുൽ ആയിരിക്കും. ഇന്ന് ഉച്ചക്ക് 1:30ന് മൊഹാലിയിലാണ് മത്സരം. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച ആദ്യ രണ്ടു മത്സരത്തിലും കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ആർ അശ്വിനും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത്തിനു പുറമേ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവരും ആദ്യ രണ്ടു മത്സരങ്ങൾക്കില്ല. […]

Continue Reading