ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനത്തിന് പിന്നാലെ കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യൻ സംഘത്തെയും അവരുടെ നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഡല്‍ഹിയിലായിരുന്നു കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ലഹരി വിരുദ്ധ മുന്നേറ്റത്തിനായി കായികതാരങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കായികതാരങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടായ ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നു. ഇത്തവണത്തെ മെഡല്‍ നേട്ടത്തെ വരുന്ന തവണ നാം മറികടക്കും. പാരീസ് ഒളിമ്ബിക്‌സില്‍ […]
Continue Reading