ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം

ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. പാകിസ്ഥാന്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് ഏകദിനത്തിലെ ആദ്യ സെഞ്ചറി നേടി. സ്‌കോര്‍ ശ്രീലങ്ക 50 ഓവറില്‍ 9ന് 344, പാക്കിസ്ഥാന്‍ 48.2 ഓവറില്‍ 4ന് 348. പവര്‍പ്ലേ അവസാനിക്കുമ്പോളേക്കും പാകിസ്ഥാന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് 12 റണ്ണിനും ക്യാപ്റ്റന്‍ ബാബര്‍ അസം 10 റണ്ണിനുമാണ് പുറത്തായത്. ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത് ലങ്കന്‍ പേസറായ ദില്‍ഷന്‍ മധുശങ്കയാണ്.

Continue Reading

ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനത്തിന് പിന്നാലെ കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യൻ സംഘത്തെയും അവരുടെ നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഡല്‍ഹിയിലായിരുന്നു കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ലഹരി വിരുദ്ധ മുന്നേറ്റത്തിനായി കായികതാരങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കായികതാരങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടായ ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നു. ഇത്തവണത്തെ മെഡല്‍ നേട്ടത്തെ വരുന്ന തവണ നാം മറികടക്കും. പാരീസ് ഒളിമ്ബിക്‌സില്‍ […]

Continue Reading

കോലിയ്ക്കും രാഹുലിനും മുന്നിൽ വിറച്ച് ഓസ്ട്രേലിയ; കന്നിയങ്കത്തിൽ ഇന്ത്യയ്ക്ക് ജയം

ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 41.2 ഓവറിലാണ് ഇന്ത്യ ജയിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇഷാൻ കിഷനെയും രോഹിത് ശർമ്മയെയും ശ്രേയസ് അയ്യറേയും ഒരു റൺ പോലും എടുക്കാൻ അനുവദിക്കാതെ ഓസിസ് മടക്കി അയച്ചു. ഇഷാൻ കിഷനെ കാമറൂൺ ഗ്രീനിൻ്റെ കൈകളിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് […]

Continue Reading

പന്തെറിഞ്ഞ് വീഴ്ത്തി ഇന്ത്യ : ആസ്ട്രേലിയ 199 റണ്‍സിന് പുറത്ത്

ചെന്നൈ: ലോകകപ്പില്‍ ആസ്ട്രേലിയയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളര്‍മാര്‍. ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനെ പേസര്‍മാരും സ്പിന്നര്‍മാരും ചേര്‍ന്ന് വരിഞ്ഞ് മുറുക്കുകയായിരുന്നു.49.3 ഓവറില്‍ 199 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് എല്ലാ വിക്കറ്റും നഷ്ടമായി. ഇന്ത്യക്കായി പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചപ്പോള്‍ പത്തോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുമായി രവീന്ദ്ര ജദേജ മികച്ചുനിന്നു. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവീതവും രവിചന്ദ്ര അശ്വിൻ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് […]

Continue Reading

ലോകകപ്പിൽ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും

ചെന്നൈ: ലോകകപ്പിൽ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ആസ്ത്രേലിയയാണ് എതിരാളികൾ. 2011ലെ കിരീടനേട്ടം ആവർത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം കിരീടമാണ് ആസ്ത്രേലിയ ലക്ഷ്യമിടുന്നത്. ലോക റാങ്കിംഗില്‍ ഒന്നും മൂന്നും സ്ഥാനക്കാരായ ഇന്ത്യയും ആസ്ത്രേലിയയും ആദ്യ പോരാട്ടത്തിനിറങ്ങുമ്പോൾ മത്സരഫലം പ്രവചനാതീതമാണ്. രോഹിതിന് വാർണർ, കോഹിലിക്ക് സ്‍മിത്ത്, സിറാജിന് സ്റ്റാർക്ക് എന്നിങ്ങനെ അടിക്ക് തിരിച്ചടിയാകുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്. തുല്യശക്തികളുടെ പോരാട്ടത്തിനായാണ് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയം കാത്തിരിക്കുന്നത്. സ്പിന്നർമാർക്ക് അനുകൂല പിച്ചായതുകൊണ്ട് തന്നെ ടോസ് നേടുന്നവർ ബാറ്റിംങ് തെരഞ്ഞടുക്കാനാണ് സാധ്യത. […]

Continue Reading

ഫുട്ബോൾ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെണ്‍കുഞ്ഞ് ജനിച്ചു

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെണ്‍കുഞ്ഞ് പിറന്നു. ഇരുവരും ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.ബ്രൂണയും നെയ്‌നമറുമൊത്തുള്ള ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.’ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം പൂര്‍ത്തിയാക്കാന്‍ വന്നു, സ്വാഗതം മകളേ!, നീ ഇതിനോടകം തന്നെ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടവള്‍’.- നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.കഴിഞ്ഞ ഏപ്രില്‍ മാസമാണ് സൂപ്പര്‍താരം നെയ്മര്‍ തന്റെ കാമുകി ബ്രൂണ ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുന്നത്. സോഷ്യല്‍ മീഡിയ […]

Continue Reading

ഏഷ്യന്‍ ഗെയിംസിൽ വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിക്ക് സ്വര്‍ണം

ഹാങ്ചൗ: ചൈനയിൽ പുരോഗമിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സ്വർണം നേടി ഇന്ത്യ. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണവേട്ട പതിനഞ്ചായി. 62.92 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് അന്നുവിന്റെ വിജയം. വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരിയും സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍ […]

Continue Reading

ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും മഴയിൽ മുങ്ങി

തിരുവനന്തപുരം: ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കാനിരുന്ന ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും ഉപേക്ഷിച്ചു. കനത്ത മഴ മൂലം ടോസ് പോലും ഇടാൻ കഴിയാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം വേണ്ടെന്ന് വെക്കുകയായിരുന്നു. ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും കനത്ത മഴമൂലം ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ രാവിലെ മുതല്‍ ശക്തമായതോടെ മത്സരം നടക്കാനുള്ള സാധ്യകള്‍ മങ്ങിയിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം കുറച്ചു നേരം […]

Continue Reading

വീണ്ടും മലയാളി തിളക്കം; ഏഷ്യൻ ഗെയിംസ് ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളിമെഡൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടുമൊരു മലയാളി മെഡല്‍ നേട്ടം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യയുടെ ആന്‍സി സോജനാണ് വെള്ളി മെഡല്‍ നേടിയത്. തൃശൂര്‍ നാട്ടിക സ്വദേശിയാണ് 22 കാരിയായ ആന്‍സി. ഫൈനലില്‍ ഇന്ത്യയുടെ തന്നെ ശൈലി സിങ് അഞ്ചാം സ്ഥാനത്തെത്തി. അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ ചാടിയാണ് ആന്‍സിയുടെ മെഡല്‍നേട്ടം. ആദ്യ ശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാം ശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. അഞ്ചാം ശ്രമത്തില്‍ 6.63 […]

Continue Reading

ഏഷ്യന്‍ ഗെയിംസ്; പാകിസ്താനെ തോൽപിച്ച് സ്‌ക്വാഷിൽ പുരുഷ ടീമിന് പത്താം സ്വര്‍ണം

ഹാങ്‌ചൗ: ഏഷ്യന്‍ ഗെയിംസില്‍ പത്താം സ്വർണം നേടി ഇന്ത്യ. സ്‌ക്വാഷ് പുരുഷ ടീം ഇനത്തില്‍ 2-1ന് പാകിസ്താനെ പരാജയപ്പെടുത്തി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ താരം അഭയ് സിങ് പാകിസ്താന്റെ സമാന്‍ നൂറിനെ 11-7, 9-11, 7-11, 11-9, 12-10 സ്‌കോറിനാണ് ഇന്ത്യ തകർത്തത്. ആദ്യ സെറ്റ് അഭയ് സിങ് നേടിയപ്പോള്‍ രണ്ടും മൂന്നും സെറ്റ് സമാന്‍ നൂര്‍ സ്വന്തമാക്കി. നാലും അഞ്ചും സെറ്റില്‍ വീറോടെ പോരാടിയാണ് അഭയ് സിങ് വിജയം പിടിച്ചെടുത്തത്. ഇന്ന് നടന്ന പത്ത് […]

Continue Reading