തിരുപ്പതിയിൽ കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണം

തിരുപ്പതി തീർത്ഥാടനത്തിന് കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കുട്ടികൾ അടങ്ങുന്ന സംഘത്തെ കടത്തി വിടൂ. കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് നിർദ്ദേശം. തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാർഡ് ഉണ്ടാവും. ഒറ്റയ്ക്ക്‌ മല കയറാൻ ആരെയും അനുവദിക്കേണ്ടെന്നും തീരുമാനം. അടുത്തിടെയാണ് തിരുപ്പതിയിൽ മാതാപിതാക്കളോടോപ്പം തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ […]

Continue Reading

ക്രിമിനല്‍ നിയമങ്ങളുടെ ഹിന്ദി വത്ക്കരണം വ്യക്തമാക്കുന്നത് ബി.ജെ.പിയുടെ അടിച്ചേല്‍പ്പിക്കല്‍ നയം – എം.കെ സ്റ്റാലിന്‍

ചെന്നൈ: ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കഴിഞ്ഞ ദിവസം രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുടെ പേര് ഹിന്ദിയിലേക്ക് മാറ്റാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അടിച്ചേല്‍പ്പിക്കല്‍ നയത്തെ വിമര്‍ശിച്ച്‌ സ്റ്റാലിൻ രംഗത്തെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി), ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയുടെ പുനര്‍നാമകരണം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാനുള്ള ശ്രമവും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയും ബി.ജെ.പിയും രാജ്യത്ത് ഭാഷാ സാമ്രാജിത്യം […]

Continue Reading

രാജസ്ഥാനിൽ മുൻ കോൺഗ്രസ്‌ എംഎൽഎയടക്കം 16 പ്രമുഖർ ബിജെപിയിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കവേ രാജസ്ഥാനിൽ മുൻ എംഎൽഎയടക്കം 16 പ്രമുഖർ ബിജെപിയിൽ ചേർന്നു. റിട്ടയർ ചെയ്ത സംസ്ഥാന പൊലീസ് മേധാവിയുമുൾപ്പെടെയുള്ളവരാണ് ബിജെപിയിൽ എത്തിയത്. 16 പേർ ശനിയാഴ്ച ബിജെപിയിൽ ചേർന്നു. ഇനിയും കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തുമെന്നും രാജസ്ഥാന്റെ ബിജെപി ചുമതലയുള്ള അരുൺ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ വ്യാപകമായി വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം കോൺഗ്രസ് സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുൻ എംഎൽഎമാരായ മോത്തിലാൽ ഖരേര, അനിതാ കത്താര, ഗോപിചന്ദ് ഗുർജാർ, […]

Continue Reading

ബിഎസ്‌എഫ് ട്രക്ക് മറിഞ്ഞ് ഒരു ജവാന്‍ മരിച്ചു; 16 പേര്‍ക്ക് പരിക്ക്

ജയ്പുര്‍: രാജസ്ഥാനിലെ ജയ്സാല്‍മറില്‍ സൈനിക ട്രക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് ഒരു ബിഎസ്‌എഫ് ജവാൻ മരിച്ചു. 16 ജവാന്മാര്‍ക്ക് പരിക്കേറ്റു.അവധിക്ക് ശേഷം ഡ്യൂട്ടിക്ക് ചേരാനായി എത്തിയ എസ്.കെ. ദുബെ എന്ന ജവാനാണ് മരിച്ചത്. ദുബെയുടെ കുടുംബത്തെ വിവരമറിയിച്ചതായി പോലീസ് വ്യക്തമാക്കി. ഇന്ന് വൈകിട്ട് ഷാഗര്‍ മേഖലയിലെ ലാംഗ്താല ഗ്രാമത്തിലാണ് അപകടം നടന്നത്. ഡ്രൈവര്‍ക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടമായതോടെ ട്രക്ക് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ജയ്സാല്‍മറിലെ ജവഹര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും അഞ്ച് ജവാന്മാരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. […]

Continue Reading

‘പുറത്താക്കപ്പെട്ട രാജ്യസഭാംഗം’; ബയോ മാറ്റി എംപി രാഘവ് ഛദ്ദ

ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ ബയോ മാറ്റി ആം ആദ്മി എംപി രാഘവ് ഛദ്ദ. ‘പുറത്താക്കപ്പെട്ട രാജ്യസഭാംഗം’ എന്നാണ് ബയോ മാറ്റിയത്. നിയമലംഘനം, മോശം പെരുമാറ്റം, ധിക്കാര മനോഭാവം എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഡൽഹി ഓർഡിനൻസിനെ എതിർത്ത്​ നൽകിയ പ്രമേയത്തിൽ എം പിമാരുടെ വ്യാജ ഒപ്പ് ചേർത്തു എന്നതാണ് രാഘവ് ഛദ്ദക്കെതിരെയുള്ള ആരോപണം. എംപിമാരായ സസ്മിത് പത്ര, എസ് ഫങ്നോൺ കൊന്യാക്, എം തുമ്പിദുരൈ, […]

Continue Reading

തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു

തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ പെൺകുഞ്ഞിനെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറു വയസ്സുകാരിയെയാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് ദാരുണ സംഭവം. അച്ഛനമ്മമാർക്കൊപ്പം നടക്കുന്നതിനിടെ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് പൊലീസ് എത്തിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടി പുലിയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.

Continue Reading

രാഹുൽ ഗാന്ധിക്ക് ഫ്ലയിങ് കിസ് കൊടുക്കാൻ ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്: വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് വനിത എംഎല്‍എ

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന ബിജെപി എംപി സ്മൃതി ഇറാനിയുടെ ആരാപണത്തിന് പിന്നാലെ കോണ്‍ഗ്രസ് വനിത എംഎല്‍എയുടെ പ്രസ്താവനയും വിവാദത്തില്‍. ഫ്ലയിങ് കിസ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കിൽ അതിന് ഇഷ്ടം പോലെ പെൺകുട്ടികളുണ്ടെന്നും, 50 വയസ് പിന്നിട്ട സ്ത്രീക്ക് കൊടുക്കേണ്ട ആവശ്യമില്ലെന്നുമുള്ള നീതു സിങ് എംഎല്‍എ പരാമര്‍ശമാണ് വിവാദമായത്. ബിഹാറിൽനിന്നുള്ള വനിതാ എംഎൽഎയാണ് നീതു സിങ്. ‘‘ഞങ്ങളുടെ രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടൊന്നുമില്ല. അദ്ദേഹത്തിന് ഫ്ലയിങ് കിസ് കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിന് […]

Continue Reading

ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവയില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവയില്‍ അടിമുടി മാറ്റം വരുത്തുന്ന സുപ്രധാന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം എന്നത് ഭാരതീയ സാക്ഷ്യ എന്നിങ്ങനെ മാറും. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കും. പുതിയ ബില്ലിന്‍റെ […]

Continue Reading

രാജ്യദ്രോഹക്കുറ്റം പൂർണ്ണമായും ഒഴിവാക്കും; ക്രിമിനൽ നിയമത്തിൽ ഭേദഗതിയുമായി ബിൽ

ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമം പരിഷ്കരിക്കുന്ന ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് ലോക്‌സഭയിൽ കേന്ദ്രമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. സി ആർ പി സിയിൽ 313 ഭേദഗതികൾ. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും മാറ്റും. ബ്രിട്ടിഷുകാർ […]

Continue Reading

ലക്ഷ്യത്തിലേക്ക് ഒരുപടി കൂടെ അടുത്ത് ചന്ദ്രയാന്‍ 3; ചിത്രങ്ങള്‍ പുറത്ത് വിട്ടു

ദില്ലി: ചന്ദ്രയാൻ മൂന്നില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്‌ആര്‍ഒ. ലാൻഡറിലെ രണ്ട് വ്യത്യസ്ത ക്യാമറകള്‍ എടുത്ത ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. ജൂലൈ പതിനാലിന് വിക്ഷേപണ ശേഷം ലാൻഡര്‍ ഇമേജര്‍ ക്യാമറയാണ് ഭൂമിയുടെ ചിത്രം പകര്‍ത്തിയത്. ചന്ദ്രനില്‍ ഇറങ്ങാൻ സഹായിക്കാനായി രൂപകല്‍പ്പന ചെയ്ത ലാൻഡര്‍ ഹോറിസോണ്ടല്‍ വെലോസിറ്റി ക്യാമറയെടുത്ത ചന്ദ്രന്‍റെ ചിത്രമാണ് രണ്ടാമത്തേത്. ഓഗസ്റ്റ് ആറിനാണ് ഈ ചിത്രം പകര്‍ത്തിയത്. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഭ്രമണപഥ താഴ്ത്തല്‍ ഓഗസ്റ്റ് 14ന് […]

Continue Reading