ആടിനെ മോഷ്ടിച്ചെന്ന് സംശയിച്ച് ദളിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദനം

തെലങ്കാനയില്‍ ദളിത് യുവാക്കള്‍ക്ക് മൃഗീയ മര്‍ദ്ദനം. മഞ്ചിരിയാല്‍ ജില്ലയില്‍ ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ ദളിത് യുവാവിനെയും സുഹൃത്തിനെയും തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് പ്രതിയുടെ ആടിനെ കാണാതായത്. ആടിനെ മോഷ്ടിച്ചെന്നാരോപിച്ച്‌ ദളിത് യുവാക്കളെ ഷെഡിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയും തലകീഴായി കെട്ടിത്തൂക്കുകയുമായിരുന്നു. അടിയില്‍ തീയിട്ട ശേഷം മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊമുരാജുല […]

Continue Reading

നിരന്തരമായി ലൈംഗിക പീഡനം; അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊന്നു

നിരന്തരമായി ലൈംഗികപീഡനത്തിന് വിധേയനാക്കിയ അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ജാമിയനഗറിലാണ് സംഭവം. 28-കാരനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഇതിന്റെ വീഡിയോ ചീത്രികരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജാമിയ നഗറിലെ ബാട്ല ഹൗസ് റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടിലെ മുറിയില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് അധ്യാപകനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് നടത്തിയ […]

Continue Reading

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗരാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന ഇന്‍ഡ്യാ മുന്നണി യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു.

Continue Reading

മുംബൈ ലോക്കൽ ട്രെയിനില്‍ സീറ്റിന് വേണ്ടി തമ്മില്‍ത്തല്ല്

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ സീറ്റിനു വേണ്ടിയുള്ള തര്‍ക്കത്തിന് പിന്നാലെ തമ്മില്‍ത്തല്ല്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എക്സിലാണ് കൈയാങ്കളിയില്‍ കലാശിച്ച സീറ്റു തര്‍ക്കത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. രണ്ടു പേര്‍ തമ്മില്‍ സീറ്റിനു വേണ്ടി തര്‍ക്കിക്കുന്നതും തുടര്‍ന്നുണ്ടായ ഉന്തുംതള്ളും തല്ലില്‍ ചെന്നവസാനിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുമുണ്ട്. മുംബൈയിലെ തിരക്കേറിയ ലോക്കല്‍ ട്രെയിനുകളിലെ പതിവ് കാഴ്ച എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെക്കപ്പെട്ടത്.

Continue Reading

ബാലസോര്‍ ട്രെയിൻ ദുരന്തം:മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

ന്യൂഡല്‍ഹി | ബാലസോര്‍ ട്രെയിൻ അപകടക്കേസില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു സീനിയര്‍ സെക്ഷൻ എഞ്ചിനീയര്‍ (സിഗ്നല്‍) അരുണ്‍ കുമാര്‍ മഹന്ത, സെക്ഷൻ എഞ്ചിനീയര്‍ അമീര്‍ ഖണ്ഡ്, ടെക്നീഷ്യൻ പപ്പു കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഭുവനേശ്വറിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 304 ഭാഗം II (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), റെയില്‍വേ നിയമത്തിന്റെ സെക്ഷൻ 153 തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. ജൂണ്‍ രണ്ടിനുണ്ടായ […]

Continue Reading

രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഭര്‍ത്താവും ബന്ധുക്കളമടക്കം പത്ത് പേരാണ് ഈ ക്രൂരകൃത്യം ചെയ്തതത്. സംഭവത്തിൽ ഡിജിപിയോട് ദേശീയ വനിത കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രതാപ് ഗഡിലെ നചാല്‍ കോട്ട ഗ്രാമത്തിലാണ് യുവതിക്ക് നേരെ സംഘടിത ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാള്‍ക്കൊപ്പം കഴിഞ്ഞുവെന്നുമുള്ള ഭര്‍ത്താവിന്‍റെ സംശയമാണ് ബന്ധുക്കളുമായി ചേര്‍ന്നുള്ള ആക്രമണത്തിന് പിന്നില്‍.

Continue Reading

ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1. പിഎസ്എൽവി സി 57 ൽ ആയിരുന്നു വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം നടന്നത്. ദൗത്യ കാലാവധി 5 വർഷവും 2 മാസവുമാണ്. പേടകത്തിൽ 7 ശാസ്ത്രീയ ഉപകരണങ്ങൾ ഉണ്ട്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് ഇസ്രോ പേടകത്തെ […]

Continue Reading

സൂര്യനെ പഠിക്കാൻ രാജ്യം; പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ഇന്നു പകൽ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചത്. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 എത്തുക. ഇവിടെനിന്നു തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാനും പഠിക്കാനും കഴിയും. വിക്ഷേപിച്ച് 64 മിനിറ്റിനുശേഷം, ഭൂമിയിൽനിന്ന് 648.7 കിലോമീറ്റർ അകലെ, […]

Continue Reading

ഇന്ത്യയുടെ സൗരദൗത്യം; ആദിത്യ എൽ1 ഇന്ന് വിക്ഷേപിക്കും

ബെംഗളുരു: സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവി വിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 […]

Continue Reading

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയർമാൻ ആയി നടന്‍ മാധവന്‍

ന്യൂഡല്‍ഹി: നടൻ ആര്‍ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനും മാധവനാണ്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുൻ ചെയര്‍മാൻ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച്‌ മൂന്നിന് അവസാനിച്ചിരുന്നു. നടൻ അനുപം ഖേര്‍ ഒരു വര്‍ഷം ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. സ്ഥാനലബ്ധിയില്‍ മാധവനെ അഭിനന്ദിച്ചുകൊണ്ട് എക്സില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം സ്ഥാപനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. […]

Continue Reading