ഏ​ഴ് വ​യ​സ്സു​കാരനെ പുലി അക്രമിച്ച് കൊലപ്പെടുത്തി

ആന്ധ്രാപ്രദേശിലെ സി​ദ്ധാ​പു​രത്ത് ഏ​ഴ് വ​യ​സ്സു​കാരനെ പുലി അക്രമിച്ച് കൊലപ്പെടുത്തി . കൃ​ഷ്ണ നാ​യ്കിന്റെയും മ​ഹാ​ദേ​വി​ബാ​യുടെയും ​ മകൻ ച​ര​ൺ നാ​യ്ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സി​ദ്ധാ​പു​രം ഗ​വ. സ്കൂളിൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാണ് ച​ര​ൺ നാ​യ്ക്. തി​ങ്ക​ളാ​ഴ്ച അച്ഛനൊപ്പം കൃഷിത്തോട്ടത്തിൽ പോയപ്പോഴായിരുന്നു സംഭവം. മകനെ മരത്തണലിലിൽ നിർത്തി പ​ച്ച​മു​ള​ക് പറിക്കാൻ പോയതായിരുന്നു കൃ​ഷ്ണ നാ​യ്ക്. തിരികെ വന്നപ്പോൾ കുട്ടിയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ചരണിൻ്റെ ചേതനയറ്റ ശരീരം കണ്ടത് .

Continue Reading

വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് ശിവലിംഗം മോഷ്ടിച്ച് യുവാവ്

ലക്‌നൗ: ഒരു മാസത്തോളം പ്രാര്‍ഥിച്ചിട്ടും വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് ശിവലിംഗം മോഷ്ടിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ കൗശാംബിയിലെ ഭൈരവ ബാബ ക്ഷേത്രത്തില്‍ നിന്നാണ് വിഗ്രഹം മോഷ്ടിച്ചത്. ഇത് പിന്നീട് ദൂരെയുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രദേശവാസിയായ ചോട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 31ന് ആണ് സംഭവം പുറംലോകം അറിഞ്ഞത്. ഈ വര്‍ഷം സാവന്‍ മാസത്തില്‍ ഉടനീളം ചോട്ടു ക്ഷേത്രത്തിലെത്തിയിരുന്നതായി ഒരു പ്രദേശവാസി പറഞ്ഞു. വധുവിനെ ലഭിക്കാന്‍ ഇയാള്‍ പ്രാര്‍ഥന നടത്തിയിരുന്നു. ആഗസ്റ്റ് 31-ന് […]

Continue Reading

എസ് പി ജി തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

ന്യൂഡൽഹി: എസ് പി ജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരിക്കെ പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം സംഭവിച്ചത്.2016 മുതല്‍ അരുണ്‍ കുമാര്‍ സിന്‍ഹ എസ്പിജി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. എസ്പിജി തലവനായുള്ള അദ്ദേഹത്തിന്റെ കാലവധി മേയ് 31ന് ആണ് ഒരു വര്‍ഷം കൂടി നീട്ടിയത്. ഡയറക്ടര്‍ […]

Continue Reading

ഉദയനിധി സ്റ്റാലിന്റെ തലയ്‌ക്ക് 10 കോടി വില പറഞ്ഞ് പരമഹംസ് ആചാര്യ

ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനോട് പരസ്യമായി മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് പരമഹംസ് ആചാര്യം. അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ തലയ്‌ക്ക് 10 കോടി നല്‍കുമെന്നും അയോധ്യയില്‍ നിന്നുള്ള സന്യാസിയായ പരമഹംസ് ആചാര്യ വെല്ലുവിളിച്ചു. പ്രതിഫലം പോരെങ്കിലും ഉയര്‍ത്താന്‍ തയ്യാറാണെന്നും പരമഹംസ് ആചാര്യ. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയിലൂടെ ഇന്ത്യയിലെ 120 കോടി ജനങ്ങളെയാണ് ഉദയനിധി സ്റ്റാലിന്‍ അപമാനിച്ചത്. തന്റെ പ്രസംഗത്തില്‍ സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയോടും കൊറോണയോടും മലേറിയയോടുമാണ് […]

Continue Reading

ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം

ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്നാ വാക്ക് ഒഴിവാക്കുവാന്‍ ആലോചന. രാജ്യത്തിന്റെ പേര് ഭാരത്, ഹിന്ദുസ്ഥാന്‍ എന്നിങ്ങനെ മാറ്റി ഇന്ത്യ എന്ന വാക്ക് ഒഴിവാക്കുന്നതിനാണ് ആലോചന.അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്നും പൂര്‍ണമായും പുറത്തുകടക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം നടക്കുന്നതെന്നാണ് വിശദീകരണം. നേരത്തെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്തും ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ്, CrPC, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഭാരതീയ […]

Continue Reading

ആദിത്യ എൽ 1; രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരം

ബെംഗളൂരു: രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. നിലവിൽ 282 കി.മീ x 40225 കി.മീ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ സഞ്ചരിക്കുന്നത്. സെപ്റ്റംബർ 10നു പുലർച്ചെ 2.30 ന് അടുത്ത ഭ്രമണപഥം ഉയർത്തൽ നടക്കും. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തിന്റെ നിയന്ത്രണം. ഇത്തരത്തിൽ ഇനി 3 ഭ്രമണപഥം ഉയർത്തൽ കൂടി പൂർത്തിയാക്കിയശേഷം ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു പുറത്തു കടന്നാണ് ആദിത്യ നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു […]

Continue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; 16 അംഗ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ലോകസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്. 16 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി, കെസി വേണുഗോപാൽ, കെജെ ജോർജ് എന്നിവർ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Continue Reading

ആന്ധ്രപ്രദേശില്‍ നവജാത ശിശുവിനെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ ; നാട്ടുകാര്‍ രക്ഷപ്പെടുത്തി

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ആശുപത്രിക്കു സമീപമുള്ള ഓവുചാലില്‍ നവജാത ശിശുവിനെ കണ്ടെത്തി. നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടയുടൻ ആളുകള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചെളിയിലും മണ്ണിലും പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാര്‍ ഓടയില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രാവിലെ പ്രഭാത നടത്തത്തിന് എത്തിയവരാണ് അഴുക്കു ചാലിനു സമീപം കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. അന്വേഷിച്ചുചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ പ്രവേശിപ്പിച്ച […]

Continue Reading

ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാള്‍ അറസ്റ്റില്‍

ബംഗളുരു: ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാള്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പിടിയിലായത്. കര്‍ണാടകയിലെ രാമനഗര ജില്ലയിലാണ് സംഭവം. നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന് പിന്നിലേക്ക് ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് പ്രദേശവാസിയായ സമീര്‍ ധാന്‍ എന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്ന് ഇയാള്‍ പിന്നാലെ പോകുകയായിരുന്നു. ആടുമായി ഇയാള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് സമീര്‍ ഖാന്‍ മൊെബെലില്‍ വീഡിയോ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇത് പോലീസിന് കൈമാറി. പ്രതിക്കെതിരെ വ്യാപക പ്രതിഷേധമാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ […]

Continue Reading

വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്: അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും

വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും. കരസേന ക്ലര്‍ക്കും രണ്ട് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ഇതുവരെ പത്ത് പ്രതികളാണ് അറസ്റ്റിലായതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ ഒളിവിലാണ്. റിമാന്‍ഡിലായിരുന്ന ആറ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading