പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയർമാൻ ആയി നടന്‍ മാധവന്‍
ന്യൂഡല്‍ഹി: നടൻ ആര്‍ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനും മാധവനാണ്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുൻ ചെയര്‍മാൻ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് മൂന്നിന് അവസാനിച്ചിരുന്നു. നടൻ അനുപം ഖേര്‍ ഒരു വര്‍ഷം ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. സ്ഥാനലബ്ധിയില്‍ മാധവനെ അഭിനന്ദിച്ചുകൊണ്ട് എക്സില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം സ്ഥാപനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. […]
Continue Reading