അനായാസ ജയം പിടിച്ചു ഇന്ത്യ ; പരമ്പര സമനിലയിൽ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 79 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് അനായാസ ജയം. ബാറ്റിങ് ദുഷ്‍കരമായ പിച്ചിൽ വേഗത്തിൽ റണ്ണടിച്ച് ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ​ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിനിടെ നാല് റൺസകലെ കോഹ്‍ലിയും വീണു. 11 പന്തിൽ 12 റൺസെടുത്ത താരത്തെ മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെരെയ്ൻ പിടികൂടുകയായിരുന്നു. രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നു. വെറും […]

Continue Reading

കോൺഗസ് നേതൃ യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പും ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങളും വിലയിരുത്താൻ എഐസിസി നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണ്ണയം എന്നിവയും യോഗത്തിൽ ചർച്ചയാവും. എഐസിസി ഭാരവാഹികൾക്ക് പുറമെ പിസിസി അധ്യക്ഷൻമാർ നിയമസഭാ കക്ഷി നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പുറമേ കേരളത്തിൽ നിന്നുള്ള മഹാരാഷ്ട്രയുടെ ചുമതലയുള്ള പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, നിയമസഭാ കക്ഷി നേതാവ് വി.ഡി. സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതേസമയം […]

Continue Reading

പ്രസംഗത്തിനിടയിൽ മോദിയുടെ ഗ്യാരണ്ടി ; വികസനങ്ങൾ എണ്ണി പറഞ്ഞ് പ്രധാന മന്ത്രി

തൃശ്ശൂര്‍: ‘മോദി ഗ്യാരന്റി’ യില്‍ ഊന്നി കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞു പ്രധാന മന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായും സാധാരണക്കാർക്കായും ചെയ്ത അടിസ്ഥാന സൗകര്യ വികസനങ്ങൾ പറഞ്ഞാണ് മോദി തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കം കുറിച്ചത്. ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണ്. പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നിതിനു വിവിധ പദ്ധതികള്‍ നടപ്പാക്കി. പത്ത് ലക്ഷം ഉജ്ജ്വല കണക്‌ഷനുകള്‍ നല്‍കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് കുടിവെള്ളം നല്‍കി. 12 […]

Continue Reading

യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ചതിനെ തുടർന്ന് 2 പോലീസ്‌കാർക്ക് സസ്‌പെന്ഷന്

ചെന്നൈ ∙ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ച 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കഴിഞ്ഞ 27നു നാഗപട്ടണത്തു പദയാത്രയ്ക്കിടെ സുരക്ഷ ജോലിയിലുണ്ടായിരുന്ന സ്‌പെഷൽ പൊലീസ് അസി ഇൻസ്‌പെക്ടർമാരായ രാജേന്ദ്രനും കാർത്തികേയനുമാണ് അണ്ണാമലൈയിൽ നിന്ന് ഔദ്യോഗിക വേഷത്തിൽ അംഗത്വം സ്വീകരിചത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തഞ്ചാവൂർ ഡിഐജി ഇരുവരെയും സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇരുവരെയും നാഗപട്ടണം സായുധ സേനാ വിഭാഗത്തിലേക്കു സ്ഥലം മാറ്റി.

Continue Reading

അയോധ്യ രാമക്ഷേത്രത്തിനു ബോംബ് ഭീഷണി ; 2 പേർ അറസ്റ്റിൽ

ലക്നൗ∙ അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുനേർക്കും ഭീഷണിയുണ്ടായിരുന്നു. ഗോണ്ടയിൽനിന്നുള്ള തഹർ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് . സുബൈർ ഖാൻ എന്നയാളാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെ ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്, അയോധ്യയിലെ രാമക്ഷേത്രം […]

Continue Reading

ഒമാനുമായി ഡീലിനു ഒരുങ്ങി ഇന്ത്യ ;വൻ നികുതി ഇളവ് പ്രഖ്യാപിച്ചേക്കും

മസ്കറ്റ് : ഇന്ത്യയും ഒമാനും തമ്മില്‍ വ്യാപാര രംഗത്ത് വലിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ വൈകാതെ ഒപ്പുവയ്ക്കും. ഇതുസംബന്ധിച്ച് രണ്ട് തവണ വിശദമായ ചര്‍ച്ചകള്‍ കഴിഞ്ഞു. ഡല്‍ഹിയിലും മസ്‌കത്തിലുമായിട്ടായിരുന്നു ചര്‍ച്ചകള്‍. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ വ്യാപാര രംഗത്ത് വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ഒമാനില്‍ നിന്ന് ഇന്ത്യ വലിയ തോതില്‍ ഇറക്കുന്നത് പെട്രോളിയം ഉല്‍പ്പനങ്ങളാണ്. ഇരുമ്പ്, സ്റ്റീല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇറക്കുന്നുണ്ട്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന്റെ അനുപാതം നോക്കിയാല്‍ ഒമാന്‍ ആണ് […]

Continue Reading

ദേശീയ പാത 544ൽ നടപ്പാക്കുന്നത് 525.79 കോടിയുടെ പദ്ധതികൾ: നിർമാണോത്‌ഘാടനത്തിനു നിതിൻ ഗഡ്കരി എത്തും

തൃശൂർ :തൃശൂർ ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ അടിപ്പാതകളും ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴ്ചപ്പറമ്പ് അടിപ്പാതയും 5ന് കാസർകോട് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർമാണോദ്ഘാടനം നടത്തുമെന്ന് ടി.എൻ പ്രതാപൻ എംപി അറിയിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ അടിപ്പാതകൾക്ക് 209.17 കോടി രൂപയും ആലത്തൂരിലെ അടിപ്പാതകൾക്ക് 117.77 കോടി രൂപയും ചാലക്കുടിയിൽ 149.45 […]

Continue Reading
pm roadshow thrissur

തൃശ്ശൂരിനെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റോഡ് ഷോ

തൃശ്ശൂര്‍ : തൃശൂരിനെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ.ഉച്ചയ്‌ക്ക് 2.40 ഓടെ അഗത്തിയില്‍ നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹൈലിക്കോപ്ടറില്‍ കുട്ടനെല്ലൂരിലേക്ക് പുറപ്പെട്ടു. അവിടെ നിന്നാണ് റോഡ്‌ഷോയ്‌ക്കായി പുറപ്പെട്ടത് . വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, സുരേഷ്‌ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യം എന്നിവരും ഉണ്ടായിരുന്നു.

Continue Reading
Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ; കൊച്ചിയിൽ നിന്നും തൃശൂർ കുട്ടനെല്ലൂരിലേയ്ക്ക് ഹെലികോപ്റ്ററിൽ.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. അഗതി സന്ദർശനത്തിന് ശേഷം ഏകദേശം 2:40 ന് പ്രധാനമന്ത്രി കൊച്ചിയിൽ വിമാനമിറങ്ങി. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ വഴി കുട്ടനെല്ലൂരിലെത്തി ഉച്ചകഴിഞ്ഞ് 3.10 ഓടെ ഹെലിപാഡിലെത്തിയ അദ്ദേഹം അവിടെ നിന്ന് റോഡ്‌ഷോയ്ക്ക് പോകും. ജനറൽ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച് നായ്ക്കനാലിൽ സമാപിക്കുന്ന റോഡ് ഷോ ഒന്നര കിലോമീറ്ററോളം നീളും. റോഡ്‌ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി വനിതാ സമ്മേളനത്തിൽ പങ്കെടുക്കും. വടക്കുംനാഥ മൈതാനിയിൽ 200,000 പേർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സ്ത്രീകൾക്ക് മാത്രമേ […]

Continue Reading

ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കാൻ പറ്റില്ല; ഇടപെടലുമായി കേന്ദ്രം

ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ആ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യുമെന്നും, ആ ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാർക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്‌ഡേറ്റ് ഉൾപ്പെടെ ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് എല്ലാ ആധാർ ഓപ്പറേറ്റർമാരോടും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി […]

Continue Reading