എംപിമാർക്ക് പ്രത്യേക ഗേറ്റ്; പാർലമെന്റിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ

പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തിൽ കൂടുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി സർക്കാർ. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടാനാണ് പുതിയ തീരുമാനം. കൂടാതെ മാധ്യമ പ്രവർത്തകർക്കും, പാർലമെന്റ് ജീവനക്കാർക്കും പ്രത്യേക ഗേറ്റ് ഒരുക്കാനും തീരുമാനമായി. സന്ദർശക ഗാലറിയിൽ ​ഗ്ലാസ് മറ സജ്ജമാക്കും സന്ദർശക പാസ് അനുവധിക്കുന്നതിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. കൂടാതെ എയർപോർട്ടിലേതിന് സമാനമായ ബോഡി സ്കാനിംങ് യന്ത്രം സ്ഥാപിക്കുവാനും തീരുമാനമായിട്ടുണ്ട്. അതിനിടെ സംഭവത്തിൽ ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സിആർപിഎഫ് ഡി ജി അനീഷ് ദയാലിന്റെ നേതൃത്വത്തിലാണ് […]

Continue Reading
converting-schools-of-lakshadweep-to-english-medium

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി. വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിലവില്‍ 9,10 ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഴയ സിലബസില്‍ പരീക്ഷ എഴുതാം. മലയാളം മീഡിയം ക്ലാസുകൾ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. 2 മുതൽ 8 വരെ ക്ലാസുകളാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്. കേരള സിലബസ് […]

Continue Reading

ഫോബ്സ് സമ്പന്നരുടെ പട്ടിക: മലയാളികളിൽ ഒന്നാമത് യൂസഫ് അലി

ദുബായ്: ഫോബ്സ് പുറത്തുവിട്ട 2023ലെ കണക്കു പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമത്​. ലുലു ഗ്രൂപ്പ്​ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എം.എ.യൂസഫ് അലിയാണ്​ മലയാളികളിൽ ഒന്നാമൻ​. ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടം നേടി. മുൻവർഷത്തെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ശതകോടി ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് […]

Continue Reading

ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടിക്ക് കൗണ്‍സിലറുടെ സേവനം ഉറപ്പാക്കണം ;സുപ്രീം കോടതി

ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിന് ഇരയായ കുട്ടിക്ക് മാനസിക ആഘാതത്തില്‍ നിന്നും കരകയറാൻ ലീഗല്‍ സര്‍വീസസ് അഥോറിറ്റികള്‍ പരിശീലനം നേടിയ കൗണ്‍സിലറുടെയോ മനഃശാസ്ത്രജ്ഞരുടെയോ സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഇത്തരം കുട്ടികള്‍ക്ക് വിദ്യാഭ്യാസം അതത് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്.ഓക, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. സാമൂഹിക സാഹചര്യങ്ങള്‍ ഇരയുടെ പുനരധിവാസത്തിന് അനുകൂലമാകണമെന്നില്ലെന്ന കാര്യം ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക പീഡനത്തിന്റെ കാര്യത്തില്‍ സാമ്ബത്തിക സഹായം മാത്രം മതിയാകില്ല. കേന്ദ്ര സര്‍ക്കാറിന്റെ ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ […]

Continue Reading

പാർവതി കുണ്ഡിൽ പൂജ നടത്തി പ്രധാനമന്ത്രി

നൈനിറ്റാൾ: ഏകദിന സന്ദർശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പിത്തോരഗഡിലെ പാർവതി കുണ്ഡിൽ പൂജ നടത്തി. പ്രധാനമന്ത്രി മോദി തന്നെയാണ് പാർവതി കുണ്ഡിൽ പൂജ നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ഉത്തരാഖണ്ഡിലെ പിത്തോരഗഡിലെ വിശുദ്ധ പാർവതി കുണ്ഡിൽ… ദർശനവും ആരാധനയും കൊണ്ട് മതിമറന്നുപോയി. ഇവിടെ നിന്നുള്ള ആദി കൈലാസ ദർശനം മനസിന് ഏറെ സന്തോഷം നൽകുന്നു. രാജ്യത്തെ എല്ലാ കുടുംബാംഗങ്ങൾക്കും സന്തോഷകരമായ ജീവിതം ലഭിക്കട്ടെ.’- എന്ന അടിക്കുറിപ്പോടെയാണ് മോദി വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾക്ക് […]

Continue Reading

യു.പി : പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍

ലഖിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മദ്രസയിലേക്ക് പോയ  13കാരിയെ കൊലപ്പെടുത്തി കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചു. കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ മുറിവുകളുണ്ട്.   വീടിനടുത്ത മദ്രസയിലേക്ക് പോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കരിമ്പിന്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Continue Reading

ലഷ്കർ ഭീകരൻ പിടിയിൽ;കാശ്മീരില്‍ ഗ്രനേഡുകൾ കണ്ടെത്തി

ജമ്മു: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഒരു ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ആയുധങ്ങളുമായി സുരക്ഷാ സേന പിടികൂടി. പൊലീസും സുരക്ഷാ സേനയും നടത്തിയ പരിശോധനയിലാണ് നിരോധിത ഭീകര സംഘടനയായ എൽഇടി/ടിആർഎഫുമായി ബന്ധമുള്ള തീവ്രവാദിയെ പിടികൂടിയത്. ഇയാളുടെ കൈവശം കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. ഭീകര നീക്കം സംബന്ധിച്ച വിവരത്തെ തുടർന്ന് ചൊവ്വാഴ്ച ബാരാമുള്ളയിലെ ഉഷ്കരയിൽ സുരക്ഷാ സേന ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ പൊലീസിനെയും സുരക്ഷാ സേനയെയും കണ്ട് ഭീകരൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഭീകരനെ […]

Continue Reading

സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി; നാലു മരണം

പാട്‌ന: ബീഹാറിലെ ബക്‌സറിന് സമീപം നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ നാല് പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഡൽഹി ആനന്ദ് വിഹാറിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി 9.35ഓടെയാണ് സംഭവം. ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്.

Continue Reading

ഓപ്പറേഷന്‍ അജയ്; ഇസ്രയേലിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഇസ്രയേല്‍-പലസ്തീൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ അജയ് എന്നാണ് രക്ഷാ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഇതിനായി പ്രത്യേക വിമാനം ഒരുക്കി കഴിഞ്ഞു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മരെ തിരികെ എത്തിക്കും. പ്രത്യേക വിമാനത്തിനായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഇമെയില്‍ സന്ദേശം അയച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം എക്സ് […]

Continue Reading

ഇന്ത്യ- പാക് മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വില്പന: നാലുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: 2023 ലോകകപ്പില്‍ ഇന്ത്യ -പാക് മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വില്പന നടത്തിയ നാലുപേരെ ക്രൈം ബ്രാഞ്ച് പിടികൂടി. കുഷ് മീണ (21), രാജീവ് താക്കോര്‍ (18), ധ്രുമില്‍ താക്കോര്‍ (18), ജയ്മിന്‍ പ്രജാപതി (18) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 150 വ്യാജ ടിക്കറ്റുകളും പിടികൂടി. കമ്പ്യൂട്ടര്‍, പെന്‍ ഡ്രൈവ്, കളര്‍ പ്രിന്റര്‍, പേപ്പര്‍ കട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ […]

Continue Reading