അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ലഖ്‌നൗ (യു.പി): അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്നും നിര്‍ദേശമുണ്ട്. ശുചിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. ജനുവരി 14 മുതല്‍ ശുചീകരണ ക്യാമ്പയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിഐപികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗി നിർദ്ദേശിച്ചു.

Continue Reading

അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കു വെച്ച് ക്ഷേത്ര ട്രസ്റ്റ്

ലക്നൗ: രാമക്ഷേത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നിലാ വെളിച്ചത്തിൽ തിളങ്ങുന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചത്.

Continue Reading

പ്രധാന മന്ത്രി വീണ്ടും കേരളത്തിലേക്ക് …

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.

Continue Reading

ഡോക്ടർമാരുടെ കുറിപ്പ് വായിക്കാൻ സാധിക്കുന്നില്ലെന്ന് ഹൈക്കോടതി…

ഭുവനേശ്വർ: ഡോക്ടർമാരുടെ കൈയ്യക്ഷരത്തെ വിമർശിച്ച് ഒഡീഷ ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും കുറിപ്പുകളും ഡോക്ടർമാർ ക്യാപിറ്റൽ ലെറ്റേഴ്‌സിലോ വൃത്തിയുള്ള കൈയക്ഷരത്തിലോ എഴുതണമെന്ന് കോടതി നിർദ്ദേശം നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമല്ലാത്തതിനാൽ പാമ്പുകടിയേറ്റ മരണത്തിൽ സാമ്പത്തിക സഹായം അനുവദിച്ചില്ലെന്ന ഹരജി പരിഗണിക്കുന്ന വേളയിലാണ് കോടതിയുടെ നിർദ്ദേശം. പോസ്റ്റുമോർട്ടം റിപ്പോർട്ടും കുറിപ്പടിയും വലിയ അക്ഷരത്തിലോ വ്യക്തമായ കൈപ്പടയിലോ എഴുതാൻ സംസ്ഥാനത്തെ എല്ലാ ഡോക്ടർമാർക്കും നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. ഒരു സാധാരണക്കാരനും വായിക്കാൻ കഴിയാത്ത ഇത്തരം കൈയക്ഷരമാണ് സംസ്ഥാനത്തെ […]

Continue Reading
Narendra Modi

പ്രധാനമന്ത്രിക്കെതിരായ പരാമർശം ; മാലദ്വീപിനെതിരെ കടുത്ത നിലപാടെടുത്തു ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, മൽഷ ഷെരീഫ്, മഹ്സ് മജീദ് എന്നിവരാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും അവഹേളിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ അധിക്ഷേപം. അതിനിടെ, മാലദ്വീപിലേയ്ക്കുള്ള വിമാനബുക്കിങ് ഒാണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസ് മൈ ട്രിപ്പ് നിര്‍ത്തിവച്ചു. രാജ്യത്തിന് െഎക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് നടപടിയെന്ന് ഈസ് മൈ ട്രിപ്പ് സിഇഒ നിഷാന്ത് പിട്ടി വ്യക്തമാക്കി. ലക്ഷദ്വീപ് വികസനത്തിലൂടെ ഇന്ത്യ മാലദ്വീപിനെയാണ് ലക്ഷ്യം വയ്‌ക്കുന്നത് എന്നതുൾപ്പടെ വിവാദ […]

Continue Reading

കപ്പൽ ജീവനക്കാരെ രക്ഷിച്ചു നാവികസേന …

അറബിക്കടലിൽ ലൈബീരിയൻ ചരക്കു കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചതിന് പിന്നാലെ ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ആ​ഹ്ലാദം പ്രകടിപ്പിച്ച് കപ്പലിലെ ജീവനക്കാർ. ‘എംവി ലില നോർഫോക്’ എന്ന ചരക്കുകപ്പലിലെ ജീവനക്കാരുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ റാഞ്ചൽ ശ്രമത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യൻ നാവികസേനയ്‌ക്ക് നന്ദി അറിയിക്കുന്നതായി ഇന്ത്യൻ ജീവനക്കാർ വ്യക്തമാക്കി. സേനയുടെ വിമാനം വെള്ളിയാഴ്ച രാവിലെ മുതൽ കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ജനുവരി നാലിനാണ് കിഴക്കൻ സൊമാലിയൻ തീരത്തിന് 300 […]

Continue Reading

ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തേക്ക് ; യാത്ര നീണ്ടത് 126 ദിവസം

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. ഏഴ് […]

Continue Reading

പ്രാണപ്രതിഷ്ടാ ചടങ്ങിനായി രജനീകാന്ത് അയോദ്ധ്യയിലേക്ക് …

ചെന്നൈ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോദ്ധ്യയിലേക്ക് പുറപ്പെടും. ഭാര്യയ്‌ക്കും സഹോദരനുമൊപ്പമാണ് നടൻ അയോദ്ധ്യയിലെത്തുക. കഴിഞ്ഞ ദിവസം ആർഎസ്എസ് ദക്ഷിണ ക്ഷേത്രിയ പ്രചാരക് സെന്തിലിൽ നിന്ന് രജനീകാന്ത് പ്രാണപ്രതിഷ്ഠയുടെ നിമന്ത്രണ പത്രവും പൂജിച്ച അക്ഷതവും ഏറ്റവുവാങ്ങിയിരുന്നു. ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-ത്തിലധികം വിശിഷ്ട വ്യക്തികൾക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

Continue Reading

പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനിൽ …

ജയ്പൂർ: ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെത്തും. ജയ്പൂരിലെ ഇന്റർനാഷണൽ സെന്ററിലാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.ഇന്നും നാളെയുമായി സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഡിജിപി ഐജിപിമാരുടെ 58-ാമത് ദേശീയ സമ്മേളനമാണ് ജയ്പൂരിൽ നടക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമ്മേളനത്തിൽപങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി രാജസ്ഥാനിലെ ബിജെപി ആസ്ഥാനത്ത് എത്തുകയും പാർട്ടി പ്രവർത്തകരെയും ബിജെപി നേതാക്കളെയും അഭിസംബോധന ചെയ്യുകയും ചെയ്യും.

Continue Reading

അറബിക്കടലിൽ ചരക്കു കപ്പൽ കൊള്ളക്കാർ റാഞ്ചി ;15 ഇന്ത്യക്കാർ കപ്പലിൽ ഉണ്ട്

ന്യൂഡൽഹി: ലൈബീരിയൻ ചരക്കു കപ്പലായ എംവി ലൈല നോർഫോക്ക് കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കപ്പലിൽ 15 ഇന്ത്യൻ ജീവനക്കാരുണ്ടെന്നാണ് വിവരം. അറബിക്കടലിലെ സൊമാലിയൻ തീരത്തുവച്ച് ഇന്നലെയാണ് സംഭവമുണ്ടായത്. വിവരം പുറത്തുവന്നതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ മേഖലയിലേക്ക് തിരിച്ചു. കപ്പലിലേക്ക് സായുധരായ ആറ് പേർ അതിക്രമിച്ചു കയറിയെന്ന സന്ദേശമായിരുന്നു നാവികസേനയ്‌ക്ക് ലഭിച്ചത്. കപ്പലിലുള്ളവരുമായി ആശയവിനിമയം നടത്താൻ ഇന്ത്യൻ നാവികർക്ക് കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Continue Reading