ലോണ്‍ കുടിശ്ശിക തിരിച്ചടച്ച ശേഷവും ഭീഷണിപെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി;സംഭവം കോട്ടയത്ത്

കോട്ടയം: മുടങ്ങിയ ലോണ്‍ കുടിശ്ശിക തിരിച്ചടച്ചിട്ടും കര്‍ണാടക ബാങ്കിന്റെ ഭീഷണി ഭീഷണിയെ തുടര്‍ന്ന് ഗൃഗനാഥന്‍ ജീവനൊടുക്കിയെന്ന് പരാതി.കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍ കെ സി ബിനുവാണ് മരിച്ചത്. ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടയംപടിയില്‍ വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു ബിനു. ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ബിസിനസ് ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോള്‍ നിരന്തരം ഭീഷണിയുണ്ടായി. മാനേജരും ജീവനക്കാരും വ്യാപാര സ്ഥാപനത്തിലെത്തി ഭീഷണി തുടര്‍ന്നു. മാനസികമായും തളര്‍ത്തി. രണ്ട് മാസത്തെ കുടിശ്ശിക അടച്ചു തീര്‍ത്തിട്ടും […]

Continue Reading

പുതിയകാവ് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1240 ന്റെ പ്രസിഡന്റായി കെ രാജശേഖരനെ തിരഞ്ഞെടുത്തു

കരുനാഗപ്പള്ളി: പുതിയകാവ് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1240 ന്റെ പ്രസിഡന്റായി കെ രാജശേഖരനെ തിരഞ്ഞെടുത്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായി ആർ സോമരാജൻ, എച്ച് അബ്ദുൽ ലത്തീഫ്, ജി കൃഷ്ണപിള്ള, എ താഹ, ബി സരസ്വതിയമ്മ, വൈ ജാസ്മില, കെ ദേവകി, എസ് ശാലിനി എന്നിവരെയും തിരഞ്ഞെടുത്തു.

Continue Reading

നായ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 17 കിലോ കഞ്ചാവ്‌ പിടികൂടി

കോട്ടയം> കുമാരനല്ലൂരിരിനടുത്ത് നായകളുടെ കാവലില്‍ വൻതോതില്‍ ലഹരി വില്പന നടത്തിവന്ന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 17.8 കിലോ കഞ്ചാവ് പിടിച്ചു. പ്രതി അക്കരെ നട്ടാശേരി സ്വദേശി റോബിൻ ജോര്‍ജ് പൊലീസിനെ വെട്ടിച്ച്‌ രക്ഷപെട്ടു. വലിയാലിൻചുവട്ടില്‍ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു കഞ്ചാവ് വില്പന. ഞായര്‍ രാത്രി പത്തരയോടെയാണ് പരിശോധന ആരംഭിച്ചത്. നായകളെ അഴിച്ച്‌ വിട്ടിരുന്നതിനാല്‍ പൊലീസിന് ആദ്യം വീടിനകത്ത് കയറാനായില്ല. തുടര്‍ന്ന് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി നായകളെ കെട്ടിയ ശേഷമാണ് അകത്ത് കയറിയത്. അതിനിടെ പ്രതി ഓടി രക്ഷപെട്ടു. […]

Continue Reading

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

കുമരകം : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചുളഭാഗത്ത് തൈത്തറ നിധീഷിന്റെ ഭാര്യ രജിത (33) ആണ് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. വ്യാഴാഴ്ച ആലപ്പുഴ കടപ്പുറം ആശുപത്രിയിലായിരുന്നു പ്രസവം. സിസ്സേറിയനു വേണ്ടി അനസ്തീഷ്യാ യുവതിക്കു നൽകിയിരുന്നു. ബോധം തിരിച്ചു കിട്ടാൻ വൈകിയതോടെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കാേളേജിൽ എത്തിച്ചിട്ട് നാലു ദിവസമായിട്ടും അബോധാവസ്ഥയിൽ തുടരുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഇന്ന് ഉച്ചയാേടെ മരണം സംഭവിക്കുകയായിരുന്നു. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആൺകുട്ടിയാണ്. മൂത്ത […]

Continue Reading

എ.ബി.എം സ്കൂളിൽ ഹിന്ദി അസംബ്ലി ഹിന്ദിയിൽ പേര് എഴുതിയ ബാഡ്ജ് നിർമ്മിച്ചു വിദ്യാർത്ഥികൾ

കുമരകം : കവണാറ്റിൻകര എ.ബി.എം സ്കൂളിൽ ഹിന്ദി അസംബ്ലി നടന്നു. ഹിന്ദി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സെപ്തംബർ 14 നാണ് പരിപാടി ആരംഭിച്ചത്. പരിപാടിയുടെ ഭാഗമായി സ്കൂളിൽ ഹിന്ദി ക്യാൻവാസ് സ്ഥാപിച്ചു. ക്യാൻവാസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഹിന്ദി ഭാഷാ ദിന ആശംസകൾ രേഖപ്പെടുത്തി. ഹിന്ദി പുസ്തകങ്ങൾ പരിചയപ്പെടുവാനും വായിക്കുവാനും സ്കൂളിൽ ഹിന്ദി പുസ്തകപ്രദർശനം , ഹിന്ദി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അനായാസം ഹിന്ദി സംസാരിക്കുവാൻ പ്രാപ്തരാക്കുന്നതിനും വേണ്ടി സ്പോകൺ ഹിന്ദി ക്ലാസ്സ്‌ എന്നിവ ആരംഭിച്ചിട്ടുണ്ട്. ഹിന്ദി […]

Continue Reading

കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. തൃക്കൊടിത്താനം ആരമല ഭാഗത്ത് മറ്റക്കാട്ട് പറമ്പിൽ വീട്ടിൽ ശശിധരൻ മകൻ പല്ലൻ പ്രതീഷ് എന്ന് വിളിക്കുന്ന പ്രതീഷ് (26) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 9 മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി തൃക്കൊടിത്താനം, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വിൽപന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ജനങ്ങളുടെ […]

Continue Reading

മൂന്ന് പേരെ വെട്ടിയ സംഭവത്തില്‍ ഗുണ്ടാ നേതാവ് അറസ്റ്റില്

തിരുവല്ല: തിരുവല്ല കടപ്രയിലെ സിനിമ തീയറ്ററിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച്‌ മൂന്ന് പേരെ വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റില്‍.കടപ്ര വളഞ്ഞവട്ടം കൂരാലില്‍ വീട്ടില്‍ നിഷാദ്( കൊച്ചുമോൻ -35) ആണ് പിടിയിലായത്. പുളിക്കീഴ് പൊലീസാണ് പിടികൂടിയത്. കടപ്ര ഗ്രാൻഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസില്‍ സിനിമ കാണാനെത്തിയ പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവരെ വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ആയിരുന്നു […]

Continue Reading

വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പാമ്പ് കടിയേറ്റു

ഭോപ്പാല്‍: വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പാമ്പ് കടിയേറ്റു. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. രാധ (34), മകള്‍ യേഷ (12), മകന്‍ കൃഷ്ണ (12) എന്നിവര്‍ അത്താഴം കഴിഞ്ഞ് ഉറങ്ങുമ്പോഴായിരുന്നു സംഭവം. കുറച്ച് സമയത്തിന് ശേഷം കുട്ടികള്‍ കരയാന്‍ തുടങ്ങി. ഉറക്കമുണര്‍ന്നപ്പോള്‍ രാധയെയും കൃഷ്ണയെയും യേശയെയും പാമ്പ് കടിച്ചതായി വീട്ടുകാര്‍ മനസ്സിലാക്കി. അവരുടെ കാലുകളില്‍ പാമ്പുകടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മൂനരെയും ഭിന്ദ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാധയും യെഷയും മരിച്ചു. കൃഷ്ണയെ തുടര്‍ ചികിത്സയ്ക്കായി […]

Continue Reading

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി:സംഭവം തൃശൂരില്‍

തൃശൂര്‍ കാട്ടൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ ചാഴുവീട്ടില്‍ അര്‍ജുനൻ ശ്രീകല ദമ്ബതികളുടെ മകള്‍ 17 വയസുള്ള ആര്‍ച്ചയാണ് മരിച്ചത്.ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആര്‍ച്ചയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. വീട്ടുകാരും കാട്ടൂര്‍ പോലീസും അന്വേഷണം തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് വീടിന് സമീപത്തെ പഞ്ചായത്ത് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് സംസ്കരിക്കും.

Continue Reading

വിദ്യാർത്ഥികളെ അനുമോദിച്ചു

കോട്ടയം ജില്ലാ പോലീസും, കേരളാ പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും ചേർന്ന് ജില്ലയിൽ 2022-23 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ അനുമോദിച്ചു. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പോലീസ് മേധാവി ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ […]

Continue Reading