ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ വീട്ടുജോലിക്കാരിയും മകനും അറസ്റ്റിൽ

പത്തനംതിട്ട: അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഹോംനേഴ്സിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വടശ്ശേരിക്കര, പേഴുംപാറ ഭാഗത്ത് പുന്നത്തുണ്ടിയിൽ വീട്ടിൽ ലിസി തമ്പി(56) മകൻ ജോഷി ജോസഫ്(36) എന്നിവരെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപക ദമ്പതിമാരുടെ പ്രായമായ അമ്മയെ നോക്കിവന്നിരുന്ന ലിസി കഴിഞ്ഞദിവസം പകൽ അജ്ഞാതരായ ആരോ വീട്ടിൽ കയറിവന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടു പോയി എന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ […]

Continue Reading

കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സ്റ്റേഷൻ പരിതിയിൽ സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ കാപ്പാ നിയമപ്രകാരം നാടുകടത്തി. ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറി പറമ്പിൽ ബിലാൽ (22), പെരുന്ന കിഴക്കു കരയിൽ ഹിദായത്ത് നഗർ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ നിജാസ് (28) എന്നിവരെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്ക് ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ലഹരി ഉപയോഗം തുടങ്ങിയ ക്രിമിനൽ കേസുകളിലും […]

Continue Reading

നിര്യാതനായി

പെരുവ: പ്ലാപ്പിള്ളിൽ ഉലഹന്നാൻ (കൊച്ചുപ്പായി 80) അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണി (പാഴൂർ,പയറ്റൂകര കുടുംബാംഗം) മക്കൾ: ബിജു, പരേതയായ അല്ലി. മരുമകൾ: നിഷ (മുളക്കുളം ചെമ്മഞ്ചിയിൽ കുടുംബാംഗം). സംസ്കാരം നാളെ (സെപ്റ്റംബർ 29 വെള്ളി) പകൽ 11 മണിക്ക് മുളക്കുളം മണ്ണുക്കുന്ന് സെൻ്റ് മേരിസ് ഓർത്തഡോക്സ് കത്തിഡ്രലിൽ നടക്കും. ഫോൺ: 8848371653

Continue Reading

കൊരട്ടി മുത്തിയുടെ തിരുന്നാള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ

കൊരട്ടി : കേരളത്തിന്‍റെ ലൂര്‍ദ്ദ് എന്നറിയപ്പെടുന്ന സുപ്രസിദ്ധ മരിയൻ തീല്‍ത്ഥാടന കേന്ദ്രമായ കൊരട്ടി സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകയായ കൊരട്ടി മുത്തിയുടെ തിരുനാള്‍ 2023 ഒക്ടോബര്‍ 1 മുതല്‍ 31 വരെ ജപമാല മാസം മുഴുവനും വിവിധ പരിപാടികളോടെ നടത്തുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 11ന് കൊടികയറ്റം,14,15 തിയ്യതികളില്‍ തിരുന്നാള്‍,21,22 തിയ്യതികളില്‍ എട്ടാമിടം,28,29 തിയ്യതികളില്‍ പതിനഞ്ചാമിടം. ഒക്ടോബര്‍ 15 രാവിലെ 5ന് അത്ഭുതരൂപം എഴുന്നള്ളിക്കല്‍ നടക്കും.ഒക്ടോബര്‍ 2 തിങ്കള്‍ വൈകീട്ട് 5.30ന് പൂവന്‍കുല നേര്‍ച്ചയുടെ […]

Continue Reading

ഡോ. എം എസ് സ്വാമിനാഥന്റെ നിര്യാണത്തില്‍ കേരള ഡെവലപ്പ്മെന്റ് ആന്റ് കള്‍ച്ചറല്‍ സോസൈറ്റി അനുശോചനം രേഖപ്പെടുത്തി

കുട്ടനാട്: ഇന്ത്യയുടെ കാര്‍ഷിക ഉന്നതിക്ക് മഹത്തായ സംഭാവന നല്‍കിയ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം. എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ കേരള ഡെവലപ്പ്മെന്റ് ആന്റ് കള്‍ച്ചറല്‍ സോസൈറ്റി അനുശോചനം രേഖപ്പെടുത്തി. കുട്ടനാടിന്റെ ഭൂമിശാസ്ത്രവും ഉദ്പ്പാദന വെല്ലുവിളികളും നേരിട്ടറിയാവുന്ന കുട്ടനാട്ടുകാരന്‍ ഡോ. എം. എസ്. സ്വാമിനാഥന്‍ കുട്ടനാടിന്റെ കാര്‍ഷികാഭിവൃദ്ധിക്കും കര്‍ഷകസംരക്ഷണത്തിനുമായി ദീര്‍ഘാവിക്ഷണത്തോടെ കൊണ്ടുവന്ന കുട്ടനാടിന്റെ സ്വപ്ന പദ്ധതി 2137 കോടിയുടെ കുട്ടനാട് പാക്കേജ് രാഷ്ട്രീയ പടലപിണക്കത്തിന്റെയും അവകാശവാദങ്ങളുടെയും പേരില്‍ അട്ടിമറിക്കപ്പെട്ടത് അദ്ദേഹത്തെ വേദനിപ്പിച്ചുവെന്ന് കേരള ഡെവലപ്പ്മെന്റ് ആന്റ് കള്‍ച്ചറല്‍ സോസൈറ്റി ചെയര്‍മാന്‍ […]

Continue Reading

പത്തനംതിട്ട മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കണ്ടെത്തി

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് വായ്പ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നത്. ബാങ്ക് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡണ്ട് ജെറി ഈശോ ഉമ്മനും ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പെടെ വായ്പ എടുത്തത് നാല് കോടിയിലധികം രൂപയെന്നാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്. ജെറി ഈശോ ഉമ്മനും ബന്ധുക്കള്‍ക്കും ബാങ്കിലുള്ള വായ്പ ബാധ്യത 2,12,15,579 രൂപയാണ്. ജെറീ ഈശോ ഉമ്മന്‍ രണ്ടു വായ്പകളാണ് എടുത്തിരിക്കുന്നത്. 15,00,000, 16,87,652 എന്നിങ്ങനെയാണ് […]

Continue Reading

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

കോട്ടയം: പാർക്കിങ്ങിനെ ചൊല്ലി ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം സൗത്ത് വടശ്ശേരിൽ വീട്ടിൽ അരുൺ സക്കറിയ (31), ഇയാളുടെ സഹോദരൻ ബ്രിജിത്ത് സക്കറിയ (35) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12:30 മണിയോടുകൂടി പുതുപ്പള്ളി ഏറികാട് ഭാഗത്തുള്ള യുവാവിനെയും, സുഹൃത്തുക്കളെയും കട്ടിംഗ് കത്തി ഉപയോഗിച്ച് വെട്ടി […]

Continue Reading

എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് ദാനവും പ്രതിഭാസംഗമവും സെപ്റ്റംബർ 30 ന്

കടുത്തുരുത്തി: യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളേയും, വിവിധ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരേയും, എസ്.എസ്.എള്‍.സി. – പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും സെപ്റ്റംബര്‍ 30, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ച് നടത്തുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും വിവിധ അക്കാദമികളുടേയും അവാര്‍ഡുകളും പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള പ്രഗത്ഭരായ വ്യക്തികളേയും […]

Continue Reading

കേരകര്‍ഷകരോടുള്ള ക്രൂരമായ അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണം; അഡ്വ മോന്‍സ് ജോസഫ് എം.എല്‍.എ

കടുത്തുരുത്തി: നാളികേരത്തിന്റെ വിലത്തകര്‍ച്ചമൂലം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കേരകര്‍ഷകരോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന ക്രൂരമായ അവഗണന അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും കേരള കര്‍ഷക യൂണിയന്റേയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ 100 കേന്ദ്രങ്ങളില്‍ നടത്തുന്ന കേരകര്‍ഷക സൗഹാര്‍ദ്ദ സംഗമത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേര സംഭരണം പരിപൂര്‍ണ്ണമായും പരാജയപ്പെട്ടതിന് സംസ്ഥാന സര്‍ക്കാര്‍ സമാധാനം പറയണം. കേരകര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ […]

Continue Reading

പാണാവള്ളി പഞ്ചായത്ത് യു ഡി എഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി

ആലപ്പുഴ: പാണാവള്ളി ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിച്ചു യു. ഡി. എഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പാണാവള്ളി പഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിനായി തദ്ദേശ സ്വയം ഭരണ വകുപ്പ് റോഡ് മൈന്റെനൻസ് ഗ്രാന്റ് ആയി ഒരു കോടി എൺപത്തി അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും അത് പ്രകാരം എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ നടപടികളിലേക്ക് കടന്നപ്പോൾ ഫണ്ട് പിൻവലിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചും, തെരുവ് വിളക്കുകൾ തെളിയിക്കുന്നതിൽ […]

Continue Reading