ബാലരാമപുരത്ത് തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു
ബാലരാമപുരം: ബാലരാമപുരത്ത് തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പനയാറകുന്ന് നെടിയ വാറുവിളാകത്ത് വീട്ടില്‍ സരസ്വതി(76), കാവിൻപുറം സ്വദേശി ശെല്‍വരാജ്(55) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇരുവരെയും നായ് കടിച്ചത്. പ്രദേശത്തെ വളര്‍ത്തുനായ്ക്കളെയും മൃഗങ്ങളെയും കടിച്ച നായ്ക്കായി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടന്നു.തെരുവുനായയെ പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് വി. മോഹനൻ അറിയിച്ചു.
Continue Reading