ഫോർട്ടിഫൈഡ് അരി: വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്!
തിരുവനന്തപുരം: പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരിയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതും അശാസ്ത്രീയവുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോർട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി ഭക്ഷണത്തിലെ പോഷക നിലവാരം മെച്ചപ്പെടുത്തുകയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. സമ്പുഷ്ടീകരിച്ച അരി രുചിയിലും, മണത്തിലും, രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂർണമായും സുരക്ഷിതവുമാണെന്ന് അറിയിപ്പിൽ പറയുന്നു. അരിപ്പൊടി, പ്രിമിക്‌സ് എന്നിവ സംയോജിപ്പിച്ച് തയാറാക്കുന്ന ഫോർട്ടിഫൈഡ് റൈസ് കെർണൽ, 100.1 എന്ന അനുപാതത്തിൽ കലർത്തിയാണ് […]
Continue Reading