‘ആദരവ് 2023’ സംഘടിപ്പിച്ചു

തങ്കുളം ശ്രീമഹാദേവക്ഷേത്ര ഉപദേശക സമിതിയുടെ ആദരവ് 2023 കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സരസു ടീച്ചർ, യുവകഥകളി കലാകാരി പാർവതി പിണക്കാമിറ്റം,കാർഷിക സർവകലാശാലയിൽ നിന്ന് ഉന്നത വിജയം നേടിയ അനീഷ ബിജീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. അഡ്വ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ്‌ സെക്രട്ടറി ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ […]

Continue Reading

കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയോട് പ്രതികരിച്ച് നൗഷാദ്

തൊടുപുഴ: തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ പ്രതികരണവുമായി നൗഷാദ്. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്ന് പറഞ്ഞ നൗഷാദ്, ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയതെന്നും പൊലീസിനും മാധ്യമപ്രവർത്തകർക്കും മുന്നിൽ വെളിപ്പെടുത്തി. ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. അതേസമയം സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കിയ ട്വിസ്റ്റുകൾ നിറഞ്ഞ കേസിലാണ് അപ്രതീക്ഷിതമായ അവസാനമുണ്ടായത്. പത്തനംതിട്ടയിൽ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ നൗഷാദിനെ മദ്യപിച്ചിരുന്നെന്നും ഇതിനെ തുടർന്നാണ് നാട് വിട്ടതെന്നുമാണ് […]

Continue Reading

കെഎസ്ഇബി ജീവനക്കാര്‍ തമ്മിൽ ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു

തൃശ്ശൂർ: ത്രിശ്ശൂരിൽ കെഎസ്ഇബി ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. വിയ്യൂരില്‍ ആണ് സംഭവം. തമിഴ്‌നാട് സ്വദേശി മുത്തുപാണ്ടി(49) ആണ് മരിച്ചത്. തമിഴ്‌നാട് തെങ്കാശി സ്വദേശി മാരിപാണ്ടി(60)ആണ് മുത്തുപാണ്ടിയെ കുത്തിയത്.കെഎസ്ഇബി താല്‍കാലിക ജീവനക്കാരായിരുന്നു ഇരുവരും.മദ്യപാനത്തെ തുടർന്ന് ഇരുവരും തമ്മിൽ ഉണ്ടായ ചില തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് വഴി വെച്ചത്. വിവരമറിഞ്ഞ് വിയ്യൂർ പൊലീസ് ഉടൻ സ്ഥലത്തെത്തി കുത്തേറ്റ മുത്തുപാണ്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പ്രതിയായ മാരിപാണ്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

കോട്ടയം പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ ലോറി റോഡിനു മറുവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. . ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന്റെ കാരണം എന്നാണ് പ്രഥാമിക നിഗമനം. കട നടത്തുന്ന ഉദയശ്രീ (31) എന്ന യുവതി ലോറിക്കടിയില്‍പ്പെട്ടു. ഏറെനേരം പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റ ഉദയശ്രീ, അനീഷ്, ജനിത്ത്, ആശിഷ്, […]

Continue Reading

ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ലെന്ന് അഡ്വ. ഷുക്കൂര്‍

കാസർകോഡ്: ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ലെന്ന് നടനും അഭിഭാഷകനുമായ അഡ്വ. ഷുക്കൂര്‍. കേസില്‍ തട്ടിപ്പിന് ഇരയായവർക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. ഷുക്കൂര്‍ ആരോപിക്കുന്നു. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിന് കേസെടുത്തിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയായ കളനാട് കട്ടക്കാല്‍ സ്വദേശി എസ്.കെ മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയിലാണ് അഡ്വ. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തത്. സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ടി.കെ […]

Continue Reading

പിതാവിന്റെ പരിശീലന മികവിൽ ഏയ്ഞ്ചലിന് കരാട്ടെയിൽ മിന്നും ജയം

കോതമംഗലം : പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി എയ്ഞ്ചൽ രാജക്ക് പിതാവിന്റെ പരിശീലന മികവിൽ കരാട്ടേയിൽ വെങ്കല മെഡൽ നേട്ടം.ജൂലൈ 15ന് മൈസൂരിൽ നടന്ന ദേശീയ ഷിറ്റോറിയു കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മത്സരിച്ച് വ്യക്തിഗത കുമിത്തെ ഇനത്തിൽ വെങ്കലമെഡൽ നേടി ഈ കൊച്ചു മിടുക്കി.ഇതോടെ സെപ്റ്റംബറിൽ ഇന്തോനേഷ്യയിൽ നടക്കുന്ന ലോക ഷിറ്റോറിയു കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. 2020 ജൂണിൽ ഒരു മിനിറ്റിൽ 96 പുഷ് അപ്പ് എടുത്ത് ഹൈറേഞ്ച് ബുക് […]

Continue Reading

ഉഴവൂർ വിജയൻ അനുസ്മരണം നടത്തി

കുട്ടനാട്:എൻ.സി.പി കുട്ടനാട് നിയോജകം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉഴവൂർ വിജയൻ അനുസ്മരണം തോമസ് കെ തോമസ് എം.എൽ.എ ഉത്ഘാടനം ചെയ്തു.വിജയന്റെ നിര്യാണം സംസ്ഥാനത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമായിരുന്നെന്നും രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും പവിത്രത കാത്തുസൂക്ഷിക്കുന്ന മാതൃകാപരമായ പൊതുജീവിതമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും എം.എൽ.എ പറഞ്ഞു.ഒരിക്കലും അധികാരത്തിൻ്റെ പുറകെ പോകാത്ത നേതാവായ വിജയൻ തന്റെ പൊതുജീവിതത്തിലുടനീളം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും കൂട്ടി ചേർത്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. എൻ. സന്തോഷ് കുമാർ,സജീവ് പുല്ലുകുളങ്ങര, പള്ളിപ്പാട് […]

Continue Reading

ഇ കെ ദിവാകരൻ പോറ്റി വിവർത്തന പുരസ്കാരം രവികുമാറിന് സമർപ്പിച്ചു

മാള: ബഹുസ്വരതയെ പരിചയപെടുത്തുന്നതിൽ പരിഭാഷക്ക് വലിയ പങ്കുണ്ടെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ. സച്ചിദാനന്ദൻ അഭിപ്രായപെട്ടു. ജനങ്ങളുടെ അഭിരുചികൾ സൃഷ്ടിക്കുന്നതിലും പരിഭാഷ കാരണമാകുന്നു.കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഇ കെ ദിവാകരൻ പോറ്റി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ ഇ കെ ദിവാകരൻ പോറ്റി വിവർത്തന സാഹിത്യ പുരസ്കാരം വി രവികുമാറിന് സച്ചിദാനന്ദൻ സമർപ്പിച്ചു. ഓർമ്മയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ പി എൻ ഗോപീകൃഷ്ണൻ ഗ്രാമികയുടെ വാർഷിക പ്രഭാഷണം നിർവ്വഹിച്ചു.തുമ്പൂർ ലോഹിതാക്ഷൻ അനുസ്മരണ പ്രസംഗം […]

Continue Reading

മണിപ്പൂരിലെ ക്രൈസ്തവർക്ക്‌ ഐക്യദാർഢ്യമായി വൈക്കം ഫൊറോന പ്രതിഷേധ റാലി

വൈക്കം :മണിപ്പൂരിൽ ബോധപൂർവ്വം വംശീയ കലാപം സൃഷ്ടിക്കുകയും കലാപത്തിന്റെ മറവിൽ ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയും, ക്രൈസ്തവരെ പീഡിപ്പിക്കുകയും, കൊന്നൊടുക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് വൈക്കം സെന്റ്‌ ജോസഫ് ഫൊ റോന ഇടവക സമൂഹം പ്രതിഷേധ റാലിയും, യോഗവും സംഘടിപ്പിച്ചു. മണിപ്പൂരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളോടു യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഫൊറോനവികാരി റവ. ഫാ.ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്തു.അസിസ്റ്റന്റ് വികാരി റവ. ഫാ. ആന്റണി ഇടശേരി […]

Continue Reading

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ രാഷ്ട്രീയ നേതൃത്വം ഇടപെടണം; ഫാ. ജോസ് പുതിയേടത്ത്

നോർത്ത് പറവൂർ: വടക്കൻ പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന തീർത്ഥാടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിക്ഷേധിച്ചു കൊണ്ടും, അവരോടുള്ള ഐക്യദാർഢ്യo അറിയിച്ചു കൊണ്ടുള്ള സമ്മേളനവും, ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടത്തി. തീർത്ഥാടന കേന്ദ്രം വികാരി റവ.ഡോ.ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. കൈക്കാരന്മാരായ ഡെയ്സൺ ആനത്താഴത്ത്, പൗലോസ് വടക്കുംഞ്ചേരി, വൈസ് ചെയർമാൻ സാലു തെക്കിനേടത്ത്, സെക്രട്ടറി ബിനോയ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു.

Continue Reading