നൗഷാദ് തിരോധാന കേസ്; അഫ്സാനയെ മർദ്ദിച്ചെന്ന ആരോപണം കളവെന്ന് പൊലീസ്

പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ അഫ്സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പൊലീസ്. മർദ്ദിച്ചു എന്ന ആരോപണം കളവാണെന്ന് പൊലീസ് പറയുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്സാന കാണിച്ച പാടുകൾ വ്യാജമാണെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ വകുപ്പ് തല അന്വേഷണത്തിനായി കൂടൽ പൊലീസ് സമർപ്പിച്ചു. ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. നൗഷാദിനെ കൊലപ്പെടുത്തി എന്ന രീതിയിൽ അഫ്സാന പൊലീസിന് കാണിച്ചു കൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി […]

Continue Reading

കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ആഘോഷം

കടുത്തുരുത്തി: കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷം ഓഗസ്റ്റ് 2 ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ഭരണസമിതിയംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതോടനുബന്ധിച്ച് മുൻ മുഖ്യമന്ത്രി ഉന്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ബാങ്ക് ഏർപ്പെടുത്തുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് നിർവഹിക്കും. ബാങ്ക് ചെയർമാൻ സുനു ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, […]

Continue Reading

തൈറോയിഡ് പരിശോധന ക്യാമ്പ് നടത്തി

കടുത്തുരുത്തി: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന സ്വാസ്ഥ്യം 2023 പദ്ധതിയുടെ ഭാഗമായി അബോട്ട് ഇന്ത്യ ലിമിറ്റഡ്, ഡിഡിആർസി Agilus എന്നിവരുടെ സഹകരണത്തോടെ സൗജന്യ തൈറോയിഡ് രക്തപരിശോധന ക്യാമ്പയിൻ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അൽഫോൻസ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമതി അദ്ധ്യക്ഷ റ്റെസി സജീവ് പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ, സന്ധ്യ സജികുമാർ, ജോയിസ് അലക്സ്, ബിജു ജോസഫ്, ബേബി […]

Continue Reading

എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തി; ആളുകള്‍ ചിതറിയോടി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്ന സദസിൽ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. കരിമ്പത്തെ കില ഉപകേന്ദ്രത്തിൽ തുടങ്ങുന്ന അന്താരാഷ്‌ട്ര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സ്ഥലത്തെ എംഎൽഎ കൂടിയായ എം വി ഗോവിന്ദൻ മാസ്റ്റർ നാടുകാണിയിലെ പുതിയ മൃഗശാലയെ കുറിച്ച് പറ‌‌യുതിനിടെയായിരുന്നു സദസിൽ സ്ത്രീകള്‍ ഇരിക്കുന്നിടത്തായി പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതും സദസ്സിലുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായ ചിതറിയോടി. പാമ്പ് പുറത്തേയ്ക്ക് പോയപ്പോഴാണ് രംഗം ശാന്തമായത്. ചേരയാണ് […]

Continue Reading

കൃപ സൗഹൃദവേദി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

കടുത്തുരുത്തി: അറുന്നൂറ്റിമംഗലം കൃപ സൗഹൃദ വേദി പുരുഷ സ്വാശ്രയ സംഘവും, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് അറുന്നൂറ്റി മംഗലം സെന്റ് ജോസഫ് ശതാബ്ദി മന്ദിര ഹാളിൽ, അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സൗഹൃദവേദി പ്രസിഡണ്ട് ജോയി മുണ്ടക്ക പറമ്പിൽ അധ്യക്ഷ വഹിച്ചു. ഇടവക വികാരി റവ.ഫാദർ ജെയിംസ് പൊങ്ങാനയിൽ, വാർഡ് മെമ്പർ മേരിക്കുട്ടി ലൂക്കാ,കെ എസ് എസ് എസ് ഡയറക്ടർ സുനിൽ പെരുമാനൂർ, സൗഹൃദവേദി ലീഡർ […]

Continue Reading

ഓണക്കിറ്റ് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നില്ല; അര്‍ഹതയുള്ളവര്‍ ആരാണോ അവര്‍ക്ക് നല്‍കും: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റ് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹതയുള്ളവര്‍ ആരാണോ അവര്‍ക്ക് കിറ്റ് നല്‍കും. ഓണക്കിറ്റ് ആര്‍ക്കൊക്കെ നല്‍കണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ സപ്ലൈകോയുടെ വിവിധ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കി ക്കൊണ്ടിരിക്കുകയാണ്. സപ്ലൈകോയില്‍ സാധനങ്ങള്‍ ഉള്ളതിന്റെ കണക്ക് തന്റെ കൈവശം ഉണ്ട്. മാധ്യമങ്ങള്‍ ഭീതി പരത്തുകയാണ് ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മഞ്ഞ റേഷൻ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി അനില്‍ […]

Continue Reading

ആം ആദ്മി പാർട്ടി കുറവിലങ്ങാട് മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

കടുത്തുരുത്തി: ആം ആദ്മി പാർട്ടി കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് റ്റി.ഡി ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുറവിലങ്ങാട് മണ്ഡലം ഭാരവാഹികളായി രാജീവ് കളപ്പുരയ്ക്കൽ ഓരത്ത് പ്രസിഡന്റ്, സോജൻ തോമസ് വാളിൽ സെക്രട്ടറി, മഞ്ജു സിബി വെട്ടിയാനിയിൽ, വർക്കി കെ.എ. പൈനാപ്പിളളിൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ജെയ്സൺ കല്ലുവെട്ടാംകുഴിയിൽ, സിന്ധു പ്രസാദ് മേച്ചങ്കേരിൽ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, റെയ്നോ കണ്ണന്തറയെ ട്രഷറർ ആയും തിരഞ്ഞെടുത്തു. പോഷക സംഘടനകളുടെ അധ്യക്ഷന്മാരായി ട്രെയിനിങ് വിംഗ് ജോസ് സെബാസ്റ്റ്യൻ, വനിതാ വിംഗ് […]

Continue Reading

സഖി വൺ സ്റ്റോപ്പ് സെന്റർ കോഴായിൽ പ്രവർത്തനം തുടങ്ങി

പൊതു-സ്വകാര്യ ഇടങ്ങളിൽ അതിക്രമങ്ങൾക്ക് വിധേയരാകുന്ന വനിതകൾക്കുള്ള ജില്ലയിലെ സഖി വൺ സ്റ്റോപ്പ് സെന്റർ കോഴായിൽ പ്രവർത്തനം തുടങ്ങി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ നേരിടുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്ത് ഒട്ടേറെ സംവിധാനങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സഖിയെന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി വിശിഷ്ടാതിഥിയായി. വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എം വി സുനിത റിപ്പോർട്ട് അവതരിപ്പിച്ചു.ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ […]

Continue Reading

അമ്പിളി മനോജിന് സ്വീകരണം

വൈക്കം: കേരള മഹിളാ സംഘം (എൻ എഫ് ഐ ഡബ്ലിയു )വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അമ്പിളി മനോജിന് സ്വീകരണം നൽകി. കേരള മഹിളാ സംഘം വൈക്കം മണ്ഡലം സെക്രട്ടറി മായ ഷാജി ഷാൾ അണിയിച്ചു. യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ പി ആർ രജനി അധ്യക്ഷയായി. മണ്ഡലം കമ്മിറ്റി അംഗവും കല്ലറ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സണും ആയ മിനി ജോസ്, കീർത്തി ജീവ എം […]

Continue Reading

ബീന ശശിധരനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു

നോർത്ത് പറവൂർ: വടക്കൻ പറവൂർ നഗരസഭയിൽ ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ വച്ച് പതിനൊന്നാം വാർഡ് കൗൺസിലർ ബീന ശശിധരനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയിലെ ധാരണ പ്രകാരം രണ്ടര വർഷം പൂർത്തിയാക്കി വി.എ പ്രഭാവതി രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ ടി.സഹീർ റിട്ടേണിഗ് ഓഫീസറായിരുന്നു. യു.ഡി.എഫിലെ ബീന ശശിധരന് 15 വോട്ടും എൽ.ഡി.എഫിലെ കെ.ജെ ഷൈൻ ടീച്ചർക്ക് 9 വോട്ടും, ബി.ജെ.പിയിലെ ആശ മുരളിക്ക് 3 വേട്ടും കിട്ടി. രണ്ടു […]

Continue Reading