കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ ചിറയ്ക്കൽ കുളം നവീകരണം ആരംഭിച്ചു

കടുത്തുരുത്തി: കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ ചിറയ്ക്കൽ കുളം നവീകരണം ആരംഭിച്ചു. സംരക്ഷണ ഭിത്തികൾ ബലപ്പെടുത്തുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. സംരക്ഷണ വേലി നിർമാണം, കട്ടകൾ നിരത്തി ചുറ്റം മോടി പിടിപ്പിക്കൽ, ചെറിയ പൂന്തോട്ടം തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നതായി വാർഡ് മെമ്പർ ഡാർളി ജോജി പറഞ്ഞു.ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 14.97 ലക്ഷം രൂപ അനുവദിച്ചത്. തുക അനുവദിച്ച നരേന്ദ്രമോദി സർക്കാരിന് ബിജെപി നേതൃത്വം അഭിനന്ദിച്ചു. ചിറയ്ക്കൽകുളം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാലിന്റെ […]

Continue Reading

അഡ്വ. എം.കെ. സക്കീര്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനാകും

കോഴിക്കോട്: പി.എസ്.സി മുൻ ചെയര്‍മാൻ അഡ്വ. എം.കെ. സക്കീര്‍ വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനാകും. സക്കീറിനെ വഖഫ് ബോര്‍ഡ് അംഗമാക്കി നിയമിച്ച്‌ ഉത്തരവിറങ്ങി. ടി.കെ. ഹംസ രാജിവെച്ച ഒഴിവിലാണ് നിയമനം. വഖഫ് ബോര്‍ഡ് ചെയര്‍മാൻ തെരഞ്ഞെടുപ്പ് ഉടൻ നടക്കും.2016ലാണ് സക്കീര്‍ പി.എസ്.സി ചെയര്‍മാനായി നിയമിക്കപ്പെട്ടത്. മുംബൈ ഗവ. ലോ കോളജില്‍നിന്ന് എല്‍.എല്‍.ബി ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1990ല്‍ തൃശൂര്‍ ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ചു. 2006-11 കാലയളവില്‍ തൃശൂര്‍ കോടതിയില്‍ ഗവ. […]

Continue Reading

സ്കൂൾ കാബിനറ്റ് സത്യപ്രതിജ്ഞ ചെയ്തു

കാരിക്കോട് : ശ്രീ സരസ്വതി വിദ്യാമന്ദിറിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും ബയോമെട്രിക് വോട്ടേഴ്സ് ലിസ്റ്റും ഉപയോഗിച്ചു നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്കൂൾ കാബിനറ്റ് സത്യപ്രതിജ്ഞ ചെയ്തു. കേരളാ പോലീസ് വിജിലൻസ് വിഭാഗം കോട്ടയം ഡി വൈഎസ്പി സനൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ രഞ്ജിത്ത് ആർ. അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര വിഭാഗം മേധാവി അർജുൻ പി. എസ്സ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുജ പി.വി. കൃതജ്‌ഞതയും സ്കൂൾ മാനേജർ കെ.ടി. […]

Continue Reading

കുടുംബശ്രീ സംരംഭങ്ങൾക്ക് കൈത്താങ്ങായി കോട്ടയം ജില്ലാ പഞ്ചായത്ത്; പദ്ധതി ആദ്യം നടപ്പിലാക്കുന്നത് ഭരണങ്ങാനം ഡിവിഷനിൽ

ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം ഡിവിഷനിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സംരംഭങ്ങൾക്ക് സഹായധനം വിതരണം ചെയ്തു. ഭരണങ്ങാനം, കടനാട്, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലായി ഒന്നാം ഘട്ടത്തിൽ നാല് ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ ആറ് ലക്ഷം രൂപയുമാണ് നൽകുന്നത്. പലഹാര നിർമ്മാണം, ടൈലറിംഗ് യൂണിറ്റ്, ജനകീയ ഹോട്ടൽ, അച്ചാർ, കറിപ്പൊടി നിർമ്മാണം, തേനീച്ച വളർത്തൽ, പച്ചക്കറി-പലചരക്ക് കടകൾ, ലൈറ്റ് ആൻഡ് സൗണ്ട്, കെട്ടിട […]

Continue Reading

ഫാം വർക്കേഴ്സ് യൂണിയൻ ധർണ്ണ നടത്തി

കടുത്തുരുത്തി: കേരളാ കാർഷിക ഫാം വർക്കേഴ്സ് യൂണിയൻ (സി.ഐ.റ്റിയു) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ധർണ്ണ സമരം നടത്തി. തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണ കുടിശിക വിതരണം ചെയ്യുക, തൊഴിലാളി മണ്ഡലത്തിൽ നിന്നുള്ള ജനറൽ കൗൺസിലർ തിരഞ്ഞെടുപ്പ് ഉടൻ നടത്തുക, കാലങ്ങളായി ജോലി ചെയ്തുവരുന്ന കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഫാം അഡ്വസറി കമ്മിറ്റികൾ വിളിച്ചു ചേർത്ത് ഫാമുകളുടെ പ്രവർത്തങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സമരം സി.പി.എം നോർത്ത് ലോക്കൽ സെക്രട്ടറി പി.വി. […]

Continue Reading

സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ഉപവരുമാന പദ്ധതികള്‍ വഴിയൊരുക്കും; ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ഉപവരുമാന പദ്ധതികള്‍ വഴിയൊരുക്കുമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷയ്ക്കും ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഹൈടെക് കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിരുചിക്കനുസരിച്ചുള്ള വരുമാന സംരംഭകത്വ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിലൂടെ സംതൃപ്തിയും അതോടൊപ്പം ചെറിയ വരുമാനവും കണ്ടെത്തുവാന്‍ […]

Continue Reading

കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, എസ്പിസി ദിനാഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുകയും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. പോലീസ് സ്റ്റേഷൻ പാറാവ് മുതൽ, ഫ്രണ്ട് ഓഫീസ്, പി.ആർ.ഒ ഓഫീസ്, റൈറ്റർമാരുടെ ജോലികൾ, സ്റ്റേഷൻ സെല്ല്, വയർലെസ് സംവിധാനങ്ങൾ, ഓഫീസുകൾ, സിസിടിവി ദൃശ്യങ്ങൾ, സ്റ്റേഷനിലെ റിവോൾവർ ഉൾപ്പെടെയുള്ള ആയുധങ്ങൾ തുടങ്ങിയവ എല്ലാം കണ്ടത് കുട്ടികൾക്ക് നവ്യാനുഭവമായി. കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സജീവ് […]

Continue Reading

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്വാസ്ഥ്യം 2023 – ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണവും എക്സിബിഷനും നടത്തി

കടുത്തുരുത്തി: വീടുകളും സ്ഥാപനങ്ങളും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ 100% വിജയം കൈവരിക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും സ്വാസ്ഥ്യം 2023 എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതികൾ വഴി ഉദ്ദേശിക്കുന്ന നേട്ടം കൈവരിക്കാനാവുമെന്നും പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്വാസ്ഥ്യം 2023 ന്റെ ഭാഗമായി ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണവും എക്സിബിഷനും നടത്തിയതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രസിഡന്റ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റെസി സജീവ് അദ്ധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ആമുഖ […]

Continue Reading

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

കടുത്തുരുത്തി: ചിങ്ങം ഒന്ന് (2023 ആഗസ്റ്റ് 17) കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കർഷകദിനത്തോട് അനുബന്ധിച്ചു താഴെപറയുന്ന വിഭാഗത്തിൽപ്പെട്ട മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 1.ജൈവകർഷകൻ 2.വനിതാ കർഷക 3.SC/ST വിഭാഗം കർഷകൻ /കർഷക 4.വിദ്യാർത്ഥിനി,വിദ്യാർത്ഥി കർഷകൻ (സ്കൂൾ ) 5. മുതിർന്ന കർഷകൻ ( 70 വയസ്സിൽ മുകളിൽ ഉള്ളവർ ) 6. ക്ഷീര കർഷകൻ 7.നെൽ കർഷകൻ 8. മികച്ച പാടശേഖരം എന്നിവർക്കാണ് ആദരവ് നൽകുന്നത്. 05/08/2023 ( ശനിയാഴ്ച) വൈകിട്ട് 5:00 നു മുമ്പായി […]

Continue Reading

ബസ് ഉടമയെ മർദ്ദിച്ച സംഭവത്തില്‍ സിഐടിയു നേതാവ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി

കോട്ടയം: കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിൽ സിഐടിയു നേതാവ് അജയൻ ഹൈക്കോടതിയിൽ ഹാജരായി. ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കുമ്പോളായിരുന്നു ബസ്സുടമയ്ക്ക് സിഐടിയു നേതാവിൽ നിന്നും മർദ്ദനമേറ്റത്. ക്രിമിനൽ കേസ് ഉള്ളതിനാൽ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അജയൻ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഓർക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. തുടർന്ന് കോടതിയലക്ഷ്യ കേസിലെ തെളിവെടുപ്പിനായി കേസ് ഈ മാസം 21 ലേക്ക് മാറ്റി. രണ്ട് മാസം മുന്‍പാണ്, കോട്ടയം […]

Continue Reading