മാന്നാനം ഹയർ സെക്കന്ററി സ്കൂളിന് ടോയ്ലറ്റ് സമുച്ചയത്തിനു ഇരുപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചു

കടുത്തുരുത്തി: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന വിഹിത ഫണ്ടിൽ നിന്നും മാന്നാനം ഹയർ സെക്കന്ററി സ്കൂളിന് ടോയ്ലറ്റ് സമൂച്ചയം നിർമ്മിക്കുവാൻ ഇരുപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി അറിയിച്ചു. ടോയ്ലറ്റ് സാമൂച്ചയം നിർമ്മിക്കുവാനുള്ള സർക്കാരിന്റെ ടെക്നിക്കൽ അനുമതി ലഭിച്ചതായും,ജില്ലാ പഞ്ചായത്ത് ഇ ടെണ്ടർ നടപടി ഉടൻ പൂർത്തീയാക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ പരിധിയിൽ വരുന്ന ആവശ്യമായ […]

Continue Reading

ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധം; 19ന് ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ

ഈ മാസം 19ന് ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് കോൺ​ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 16 ന് ദേവികുളം ആർ ഡി ഒ ഓഫീസിലേക്ക് മാർച്ചും നടത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 1964, 1993വര്ഷങ്ങളിലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അവസാന ഏഴ് വർഷമായി ഇടുക്കിയിലെ കർഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് […]

Continue Reading

മുളക്കുളം ഗ്രാമപഞ്ചായത്ത് പൂഴിക്കോൽ സൗത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം നടന്നു

പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പൂഴിക്കോൽ സൗത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.ഇന്ന് കേരളത്തിൽ കുടുംബശ്രീക്ക്‌ വലിയ വളർച്ച ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലും അത് അനുസരിച് സാമൂഹ്യ രീതിയില് മുന്നോട്ടുവരാൻ കുടുംബശ്രീകൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. മുളക്കുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പൂഴികോൽ സൗത്ത് കുടുംബശ്രീയുടെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് മെമ്പർ ജെസി കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ,എഡിഎസ് സെക്രട്ടറി നിഷ പ്രവീൺ സ്വാഗതം പറഞ്ഞു. […]

Continue Reading

ഭാര്യയുടെ കൈകാലുകൾ ഭർത്താവ് തല്ലിയൊടിച്ചു

തൃശ്ശൂർ: ഭാര്യയുടെ കൈകാലുകൾ തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. പരിക്കേറ്റ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് പത്തൊൻപതുകാരിയായ ഭാര്യയെ പ്രതി ക്രൂരമായി മർദ്ദിച്ചത്. കണിമംഗലം സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെയാണ് കോഴിക്കോട് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബഹാവുദ്ദീൻ അൽത്താഫെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്‌ക്കൊപ്പം താമരശ്ശേരിയിൽ വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. തടഞ്ഞുവച്ച് മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്. താമരശ്ശേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

പിറവത്ത് ഓണോത്സവത്തിന് ഒരുക്കങ്ങളായി

പിറവം: പിറവം നഗരസഭ ഓണോത്സവം അത്തച്ചമയ ഘോഷയാത്രയോടെ ആഗസ്റ്റ് 20 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 20 ന് വൈകുന്നേരം മൂന്നുമണിക്ക് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. മാം ഓഡിറ്റോറിയത്തിൽ സമാപിക്കും. ആനപ്പൂരം, മയൂര നൃത്തം, കരിങ്കാളി വേദം, അമ്മൻകുടം, മുറം ഡാൻസ്, വിവിധ തെയ്യങ്ങൾ, ഓണപൊട്ടൻ, പടയണി, കൊട്ടകാവടി, വാദ്യമേളങ്ങൾ, വിവിധ കലാരൂപങ്ങൾ, 27 വാർഡുകളിൽ നിന്നായി അണിനിരക്കുന്ന കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, […]

Continue Reading

മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഉഷ രാജുവിനെ തിരഞ്ഞെടുത്തു

കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഉഷ രാജുവിനെ തെരഞ്ഞെടുത്തു. ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്തിൽ മുന്നണി ധാരണയിലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെ മാറ്റം. കേരളാ കോൺഗ്രസ്-എം പ്രതിനിധിയായ നിർമ്മല ദിവാകരൻ രാജിവെച്ച ഒഴിവിലാണ് ഉഷാ രാജുവിനെ തെരഞ്ഞെടുത്തത്. സിപിഐയുടെ ഏക പ്രതിനിധിയാണ് ഉഷ. 14 അംഗഭരണസമിതിയിൽ ഭരണപക്ഷത്ത് കേരളാ കോൺഗ്രസ് എമ്മിന് എട്ടും സിപിഎമ്മിനും സിപിഐയ്ക്കും ഒന്നുവീതവും സീറ്റുകളുണ്ട്. ബിജെപിയ്ക്ക് ഒരംഗമുണ്ട്. യുഡിഎഫിൽ ഒരു സ്വതന്ത്ര അംഗവും കോൺഗ്രസിന് രണ്ടംഗങ്ങളുമാണുള്ളത്. ബെൽജി ഇമ്മാനുവൽ പ്രസിഡന്റായ സമിതിയാണ് […]

Continue Reading

പാർവതിയെ വീട്ടിലെത്തി അഭിനന്ദിച്ചു മന്ത്രി വി എൻ വാസവൻ

കോട്ടയം പരിപ്പ് സ്വദേശിനിയായ പാർവതി ബാബുവിന് അമേരിക്കയിലെ അലബാമ യൂണിവേഴ്സിറ്റിയിൽ അഞ്ചു വർഷത്തെ ഗവേഷണത്തിന് 1.75 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ച പാർവതിയെ വീട്ടിലെത്തി അഭിനന്ദിച്ചു മന്ത്രി വി എൻ വാസവൻ. അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണ് സ്കോളർഷിപ്പ് നൽകുന്നത്. മദ്രാസ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ബി.എസ്. സി കെമിസ്ട്രി കഴിഞ്ഞ പാർവതി ആൻ്റി ക്യാൻസർ ഡ്രഗ്സ് എന്ന വിഷയത്തിലാണ് ഗവേഷണം ചെയ്യുന്നത്. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ എം.ജെ ബാബുവിന്റേയും അധ്യാപികയായ അനിലാകുമാരിയുടെയും മകളാണ് പാർവ്വതി.

Continue Reading

ബിജെപി പി ജി എം നായർ കാരിക്കോടിനെ ആദരിച്ചു

പെരുവ:വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പി ജി എം നായർ കാരിക്കോടിനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. സ്പീക്കർ ഷംസീർ ഗണപതി ഭഗവാനെ അധിക്ഷേപിച്ചതിനെതിരെ എൻഎസ്എസ് നടത്തുന്ന സമരത്തിൽ ബിജെപിയുടെ പൂർണ്ണപിന്തുണ പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. ബിജെപി കുറവലങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് കൊച്ചു പുരയ്ക്കൽ, മുളക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ് പുന്നക്കൻ, ഐ.ടി കോഡിനേറ്റർ വിനീത് പി. വി., സുബ്രമണ്യൻ അവർമ്മ, […]

Continue Reading

ചാണക കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ചാണക കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. ചീക്കോട് രാവിലെ 11 മണിയോടെയായിരുന്നു അപകടം. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. നേപ്പാൾ സ്വദേശി ഹാരിസിന്റെ മകൻ അന്മോൽ ആണ് മരിച്ചത്. ഫാമിൽ ജോലിക്കെത്തിയതായിരുന്നു ഹാരിസ്. ഹാരിസിന്റെ കുടുംബമാണ് പശു തൊഴുത്ത് പരിപാലിക്കുന്നത്.

Continue Reading

അമ്മയുടെ ഗർഭപാത്രം മൂല്യങ്ങളുടെ ഉറവിടം; കെ എം വർഗീസ്

കടുത്തുരുത്തി: അമ്മയുടെ ഗർഭപാത്രം മൂല്യങ്ങളുടെ ഉറവിടമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. മാതൃത്വമാണ് സ്ത്രീയെ സർവ്വംസഹയാക്കുന്നതും ദൗർബല്യങ്ങളെ അതിജീവിക്കുവാൻ പ്രാപ്തയാക്കുന്നതെന്നും കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ഫോറം സംഘടിപ്പിച്ച ഹൃദയപൂർവ്വം അമ്മയ്‌ക്കൊപ്പം സ്നേഹക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷീല ദിലീപ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അമ്മമാരേയും വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച രശ്മി രാജഗോപാൽ,ലൂസി ജേക്കബ്,സുനിത സജി,ശ്രുതി ഹരേഷ് എന്നിവരേയും ആദരിച്ചു. പ്രതിഭാസംഗമം മാധ്യമ പ്രവർത്തകൻ […]

Continue Reading