ചാലക്കുടിയില്‍ വെള്ളക്കെട്ടില്‍ വീണു രണ്ട് വയസ്സുകാരി മരിച്ചു

ത്രിശ്ശൂര്‍: ചാലക്കുടിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ രണ്ടു വയസ്സുകാരി അനന്യയാണ് മരിച്ചത്.ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് സംഭവം. കോട്ടാറ്റ് ഓട്ട് കമ്ബനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്ബനിക്ക് പുറകിലായാണ് ചന്ദ്രദേവും കുടുംബവും താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിന് പുറകില്‍ ആയി മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണാണ് കുഞ്ഞ് മരിച്ചത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വീടിന് പുറകിലെ കുഴിയില്‍ കണ്ടെത്തിയത്.

Continue Reading

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.ചെറുതാഴം കല്ലംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂധനനെ (43) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. പരിയാരം പോലീസാണ് മധുസൂധനനെ അറസ്റ്റു ചെയ്തത്. ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് ലൈംഗികാതിക്രമം അധികൃതരെ അറിയിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം.

Continue Reading

‘മേരി മാട്ടി മേരാ ദേശ് – എന്റെ മണ്ണ് എന്റെ രാജ്യം’ ക്യാമ്പയിൻ പഞ്ചായത്ത്‌ തല ഉദ്ഘാടനം

കല്ലറ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ദേശവ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 ന്റെ നേതൃത്വത്തിൽ മേരി മാട്ടി മേരാ ദേശ് – എന്റെ മണ്ണ് എന്റെ രാജ്യം ക്യാമ്പയിൻ 75 വൃക്ഷതൈകൾ നട്ടുകൊണ്ടുള്ള അമൃത് വാടികയുടെ കല്ലറ പഞ്ചായത്ത്‌ തല ഉദ്ഘാടനം പെരുംതുരുത്ത് എസ് കെ വി ഗവണ്മെന്റ് യു പി സ്കൂളിൽ ബഹു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണി തൊട്ടുങ്കൽ നിർവഹിച്ചു. […]

Continue Reading

കൊണ്ടോട്ടിയില്‍ കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കോണ്ടോട്ടി | കൊളത്തൂര്‍ നീറ്റാണിമലില്‍ കെഎസ്‌ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു.മേലേ പുതുക്കാട് സ്വദേശികളായ ടി.വി നിഹാല്‍(19), അംജദ്(19) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു.

Continue Reading

നെഹ്‌റു ട്രോഫി വള്ളംകളി നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളി നാളെ . ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേൺ എയർ കമാന്റിങ് ഇൻ ചീഫ് എന്നിവരും ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുക്കും. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ 20 ഡിവൈഎസ്പി, 50 ഇൻസ്‌പെക്ടർ, 465 എസ്ഐ എന്നിവരുൾപ്പടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും.പുന്നമട കായലിൽ […]

Continue Reading

മലപ്പുറത്ത് ഹോട്ടലില്‍ കയറി മോഷണം; അറസ്റ്റ്

മലപ്പുറം വളാഞ്ചേരി ഹോട്ടലില്‍ കയറി മോഷണം നടത്തിയ ആളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ക്യാഷ് കൗണ്ടറില്‍ നിന്നു പണം മോഷ്ടിച്ച വളാഞ്ചേരി സ്വദേശി പരപ്പില്‍ അജ്മലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മലപ്പുറം വളാഞ്ചേരി – കോഴിക്കോട് റോട്ടില്‍ പ്രവര്‍ത്തിക്കുന്ന വെജ് വി ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. ക്യാഷ് കൗണ്ടറില്‍ നിന്നു പണം കവര്‍ന്നു. സംഭവത്തില്‍ വളാഞ്ചേരി സ്വദേശി പരപ്പില്‍ അജ്മലിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2 മണിയോടെയാണ് മോഷണം […]

Continue Reading

സ്വാതന്ത്രദിന പരിപാടികളില്‍ പങ്കെടുക്കാന്‍ മാന്‍വെട്ടം സ്വദേശികളായ ദമ്പതികളും

കടുത്തുരുത്തി; പ്രധാനമന്ത്രിയുള്‍പെടെയുള്ള വിവിഐപികള്‍ പങ്കെടുക്കുന്ന സ്വാതന്ത്രദിന പരിപാടികളില്‍ പങ്കെടുക്കാന്‍ മാന്‍വെട്ടം സ്വദേശികളായ ദമ്പതികളും. പ്രധാനമന്ത്രി ദേീശയ പതാക ഉയര്‍ത്തുന്ന ചടങ്ങിലും ഇതോടുനുബന്ധിച്ചു നടക്കുന്ന സ്വാതന്ദ്രദിന പരേഡിലുമെല്ലാം ഇവര്‍ ക്ഷണിതാക്കളാണ്. മാന്‍വെട്ടത്ത് പ്രവര്‍ത്തിക്കുന്ന മാന്‍വെട്ടം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പിനിയുടെ ഡയറക്ടര്‍ ബോര്‍ഡംഗവും മാഞ്ഞൂര്‍ പഞ്ചായത്ത് വികസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷയുമായ സാലിമ്മ ജോളിയും ഭര്‍ത്താവ് ജോളി അലക്‌സാണ്ടര്‍ക്കുമാണ് ക്ഷണം ലഭിച്ചത്. നമ്പാര്‍ഡില്‍ നിന്നാണ് ക്ഷണം ലഭിച്ചതെന്നും ഡല്‍ഹിക്കുള്ള ട്രെയിന്‍ ടിക്കറ്റും ചടങ്ങില്‍ പങ്കെടക്കാനുള്ള പാസ്സുമെല്ലാം ലഭിച്ചതായും സാലിമ്മ ജോളി പറഞ്ഞു. […]

Continue Reading

അങ്കണവാടിയുടെ കല്ലിടൽ ചടങ്ങ് നടന്നു

വൈക്കം: ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി അനുവദിച്ച 2000000 രൂപ അനുവദിച്ച് പണി കഴിപ്പിക്കുന്ന കുമാരി കേന്ദ്ര (അങ്കണവാടി) ത്തിന്റെ കല്ലിടൽ ചടങ്ങ്ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷയായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി, വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാർ , മുൻ പ്രസിഡന്റ് കവിതാ റെജി, വാർഡ് മെമ്പർ അനിയമ്മ അശോകൻ , മെമ്പർമാരായ അഖിൽ, സീമ സുജിത്ത്, സൂനമ്മ ബേബി രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ […]

Continue Reading

സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം വളരുവാനും നാടിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുവാനും സാധിക്കും; ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: വരുമാന സാധ്യതകള്‍ തുറന്ന് നല്‍കുന്ന സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം വളരുവാനും അതിലൂടെ നാടിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുവാനും സാധിക്കുമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുന്ന തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Continue Reading

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് യജ്ഞത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിഫ്തീരിയ, പെര്‍ട്ടൂസിസ്, ടെറ്റനസ്, മീസല്‍സ്, റൂബെല്ല, പോളിയോ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്‌സിനുകള്‍ എടുക്കുന്നത്. വാക്‌സിന്‍ കൊണ്ട് തടയാവുന്ന മീസല്‍സ് രോഗം കേരളത്തിന്റെ ചില ഭാഗങ്ങളില്‍ കാണുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ജനപ്രതിനിധികളുടെ കൂടെ സഹകരണത്തോടെ മിഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുകയുണ്ടായി. ഈ ഘട്ടത്തില്‍ വാക്‌സിനേഷനില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ […]

Continue Reading