ഡോ. രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂൾ ജില്ലാ ചെസ്സ് ചാമ്പ്യന്മാർ

ഭാരതീയ വിദ്യാഭവനും എഡുഫിറ്റ് അക്കാദമിയും സംയുക്തമായി നടത്തിയ ജില്ലാ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഡോ. രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂൾ മാള ഓവറോൾ ചാമ്പ്യന്മാരായി.47 സ്കൂളുകളിൽ നിന്നായി 300 ഓളം താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ 112 പോയിന്റ് നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് . അണ്ടർ 15 വിഭാഗത്തിൽ ഓജസ് ജി. പ്രതാപ് വ്യക്തിഗത ചാമ്പ്യനും മാനസ് ജി. പ്രതാപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ 10 വിഭാഗത്തിൽ പൃഥ്വി, രോഹൻ , ഇഷാൻ, കെവിൻ , […]

Continue Reading

സൗജന്യ ഔഷധകഞ്ഞി വിതരണം നടത്തി

പെരുംതുരുത്ത് :കല്ലറ ഗ്രാമപഞ്ചായത്തിന്റയും ആയുഷ് ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഔഷധകഞ്ഞി വിതരണം പെരുംത്തുരുത്തിൽ പ്രവർത്തിക്കുന്ന കല്ലറ ഗ്രാമപഞ്ചായത്ത്‌ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ വച്ചു നടന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണി തോട്ടുങ്കൽ ഉൽഘാടനം നിർവഹിച്ചു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും വാർഡ് മെമ്പറും ആയ അമ്പിളി മനോജ്‌, ആയുർവേദ ഡോക്ടർ രാമകൃഷ്ണൻ,ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോയ് കോട്ടായിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോസ്. മറ്റു പഞ്ചായത്ത്‌ മെമ്പർമാർ, അംഗനവാടി ജീവനക്കാർ, എ […]

Continue Reading

റേഷന്‍ വ്യാപാരികളുടെ കിറ്റ് കമീഷനും ശമ്ബള പരിഷ്കരണവും പരിഗണനയില്‍ -മന്ത്രി

ആലുവ: കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷൻ വ്യാപാരികള്‍ക്ക് കുടിശ്ശികയുള്ള കമീഷൻ തുക നല്‍കുന്നതും ശമ്ബള പരിഷ്കരണവും സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആര്‍. അനില്‍. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായ പൊതുവിതരണ സമ്ബ്രദായമാണ് കേരളത്തിലേത്. ഇതിനെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിന് അവകാശപ്പെട്ട ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കേന്ദ്രം ഘട്ടം ഘട്ടമായി വെട്ടിക്കുറക്കുകയാണ്. റേഷൻ വ്യാപാരികള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാകാൻ […]

Continue Reading

രാമായണമാസാചരണവും കുടുംബ സംഗമവും നടന്നു

കടുത്തുരുത്തി: വിളക്കിത്തല നായർ സമാജം 395 നമ്പർ മുളക്കുളം ശാഖയുടെ രാമായണമാസാചരണവും കുടുംബ സംഗമവും നടന്നു. ശാഖാ പ്രസിഡണ്ട് ഉഷ അപ്പുവിന്റെ അധ്യക്ഷതയിൽ വൈക്കം താലൂക്ക് പ്രസിഡൻറ് വി കെ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സുജ സ്വാഗതം ആശംസിച്ചു. ആത്മീയ ആചാര്യൻ വിശ്വംഭരൻ നായർ രാമായണമാസാചരണ ദിനത്തോട് അനുബന്ധിച്ച് ആധ്യാത്മിക പ്രഭാഷണം നടത്തി. സുജ രാമായണ പാരായണവും നടത്തി. സംസ്ഥാന ബോർഡ് മെമ്പർമാരായ കെ.ജി സജീവ്, ആർ ബാബു, താലൂക്ക് സെക്രട്ടറി എൻ ഗോപിനാഥ്, […]

Continue Reading

അമൃത് സരോവർ കുളങ്ങളുടെ നിർമാണ-നവീകരണ പ്രവർത്തനം

കടുത്തുരുത്തി: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷ സമാപനവും അമൃത് മഹോത്സവ് ആചരണത്തിന്റെയും ഭാഗമായി മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെൻറ് ഗ്യാരന്റി സ്കീം (MGNREGS) കീഴിൽ അമൃത് സരോവർ കുളങ്ങളുടെ നിർമാണ- നവീകരണ പ്രവർത്തനങ്ങൾ ഉഴവൂർ ബ്ലോക്കിലും ഏറ്റെടുത്ത് നടന്ന് വരുന്നു. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ഓഗസ്റ്റ് 9 മുതൽ നടക്കുന്ന ‘മേരി മാട്ടി മേരാ ദേശ് ‘പരിപാടിയുടെ ഭാഗമായി അമൃത് സരോവർ കുളങ്ങളോട് ചേർന്ന് അമൃത് വാടി ( 75 തൈ വച്ച് പിടിപ്പിക്കൽ […]

Continue Reading

താമരശ്ശേരി ചുരത്തിലൂടെ കാറിന്റെ ഡോറിലിരുന്ന് യാത്ര; തമിഴ്നാട് സംഘത്തിനെതിരെ നടപടി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സാഹസികയാത്ര നടത്തിയ സംഘത്തിനെതിരെ നടപടി സ്വീകരിച്ച്‌ പോലീസ്. കാറില്‍ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികള്‍ക്ക് ഹൈവേ പോലീസ് ആയിരം രൂപ പിഴ ചുമത്തി. ചുരത്തിലൂടെ ഡോറിലിരുന്ന് യാത്ര നടത്തുന്ന സംഘത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ലക്കിടിയില്‍ വച്ച്‌ ഹൈവേ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. രണ്ട് വാഹനങ്ങള്‍ക്ക് കഷ്ട്ടിച്ച്‌ കടന്ന് പോകാൻ പറ്റുന്ന താമരശ്ശേരി ചുരത്തിലൂടെയാണ് ഈ അപകടം നിറഞ്ഞ യാത്ര. നാല് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പ്രധാമിക നിഗമനം. ഇതില്‍ രണ്ട് പേര്‍ […]

Continue Reading

സ്കൂട്ടര്‍ ബസുമായി കൂട്ടിയിടിച്ചു; എട്ട് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയില്‍ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടര്‍ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച്‌ മകന് ദാരുണാന്ത്യം.മൂഴിക്കോട് സ്വദേശി എട്ട് വയസുള്ള സിദ്ധാര്‍ഥ് ആണ് മരിച്ചത്. അമ്മ ഡയാനയെ ഗുരുതര പരിക്കോടെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ സിദ്ധാര്‍ഥ് തിരുവന്തപുരം എസ് എ ടിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. സ്വകാര്യ ബസും സ്കൂട്ടറും പുത്തൂര്‍ ഭാഗത്ത് നിന്ന് […]

Continue Reading

ത്രിശ്ശൂരില്‍ മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല: എസ്‌ഐമാര്‍ക്കും പൊലീസുകാരനും സസ്പെന്‍ഷന്‍

തൃശ്ശൂര്‍: മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തില്‍ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ. എസ്‌ഐമാരായ അഫ്സല്‍, പ്രദീപ്, സിപിഒ ജോസ്പോള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തൃശ്ശൂര്‍ ശക്തൻ നഗറിലെ ബാറിനു സമീപത്ത് മദ്യപിച്ചെത്തിയ മുളംകുന്നത്ത്കാവ് സ്വദേശിയായ യുവാവിനെതിരെ കേസെടുക്കാതെ പൊലീസ് ബൈക്ക് മാത്രം പിടിച്ചെടുത്ത് വിട്ടയക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനോ രക്തം പരിശോധിക്കാനോ നടപടിയെടുക്കാനോ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് യുവാവ് പിറ്റേദിവസം ബൈക്ക് […]

Continue Reading

പനി ബാധിച്ചാല്‍ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ്; ഏഴുവയസുകാരിയ്ക്ക് വാക്സിന്‍ മാറി നല്‍കിയതായി പരാതി

കൊച്ചി: പനി ബാധിച്ച്‌ ആശുപത്രിയിലെത്തിയ ഏഴുവയസുകാരിയ്ക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തതായി പരാതി. അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം.വിട്ടുമാറാത്ത പനി മൂലം രക്തപരിശോധനയ്ക്കായി എത്തിയ പെണ്‍കുട്ടിയ്ക്കാണ് വാക്സിൻ മാറി നല്‍കിയത്. പനി മൂലം കഴിഞ്ഞ ഒമ്ബതാം തീയതി കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സ തേടി മടങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും പനിയ്ക്ക് ശമനമുണ്ടായില്ല. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടര്‍ രക്തപരിശോധനയ്ക്ക് നിര്‍ദേശിച്ചതോടെ കുട്ടിയെ പരിശോധന റൂമിലേയ്ക്ക് എത്തിച്ചു. എന്നാല്‍ അമ്മ ഫോം പൂരിപ്പിക്കാനായി മാറിയ സമയം നഴ്സ് […]

Continue Reading

ഓണക്കാലത്ത് യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി

കൊച്ചി: ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചു. ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയാണ് രണ്ട് എസി സ്പെഷ്യൽ ബസുകൾ ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് അനുവദിച്ചത്. ഓഗസ്റ്റ് 25 ന് രാത്രി 8.14 […]

Continue Reading