വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറും കാറും കത്തി നശിച്ചു

വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറും കാറും കത്തി നശിച്ചു.പുത്തഞ്ചിറ ശാന്തി നഗർ,അമ്പൂക്കൻ സെബാസ്റ്റ് ന്റെ വീടിന്റെ കാർ പോർച്ചിൽ ചാർജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് ആണ് തീപിടിച്ചത്.തൊട്ടടുത്തുണ്ടായിരുന്ന എർട്ടിഗ കാറിലേക്കും തീ പടർന്നു.രണ്ട് വാഹനങ്ങളും പൂർണമായുംകത്തി നശിച്ചു.പോർച്ചിൽ ഉണ്ടായിരുന്ന എൻഫീൽഡ് ബുള്ളറ്റും ഭാഗികമായി കത്തി നശിച്ചു. വീടിന്റെ പോർച്ചിന്റെ സൈഡിൽ ഉണ്ടായിരുന്ന ജനൽ പൂർണമായും കത്തിയമർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വലിയ ശബ്ദത്തോടെ തീ പിടുത്തം ഉണ്ടായത്.മാള അഗ്നിശമന സേന യിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ […]

Continue Reading

വിനായക ചതുർത്ഥി പെരുവ ഗണേശോത്സവം

പെരുവ : ഗീതാ വിജ്ഞാനമന്ദിർ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിനായക ചതുർത്ഥി ഗണേശോത്സവമായി ഓഗസ്റ്റ് 18, 19, 20 തീയതികളിൽ ആഘോഷിയ്ക്കും. വിജ്ഞാന മന്ദിർ ഹാളിൽ തയ്യാറാക്കിയിരിയ്ക്കുന്ന യജ്ഞവേദിയിൽ ഓഗസ്റ്റ് 18 രാവിലെ 9.30ന് വ്രതകാപ്പ്, പൂജാ ചടങ്ങുകളോടെ ആരംഭിയ്ക്കുന്ന ഗണേശോത്സവം ഓഗസ്റ്റ് 20 ഞായർ വൈകിട്ട് 4.00 ന് കുന്നപ്പിള്ളി ഗീതാ വിജ്ഞാന മന്ദിറിൽ നിന്നും ആരംഭിച്ച് മുളക്കുളം ആറാട്ട് കടവിലെയ്ക്കു നടക്കുന്ന മഹാനിമജ്ജന യാത്രയോടെ അവസാനിക്കും. 20 ഞായർ വൈകിട്ട് 4 ന് […]

Continue Reading

ചന്ദ്രനരികെ; ചന്ദ്രയാൻ-3 അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരം

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. നിലവിൽ ചന്ദ്രനിൽനിന്ന് 100 കിലോ മീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയ ഇതോടെ അവസാനിച്ചു. നാളെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപ്പെടുന്നതോടെ ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ഓഗസ്റ്റ് 23ന് വൈകിട്ട് 5.40നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. നിർണായകമായ സോഫ്റ്റ് ലാൻഡിങ് ഏത് പ്രതികൂല സാഹചര്യത്തിലും നടത്താൻ കഴിയുന്ന […]

Continue Reading

ബിജെപി പഞ്ചായത്ത് ഭാരവാഹികള്‍ക്കെതിരെ നടപടി

കടുത്തുരുത്തി: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിച്ച ബിജെപി കിടങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റിയെ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടതായി കടുത്തുരുത്തി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. ഗിരീഷ്‌കുമാര്‍ അറിയിച്ചു. കിടങ്ങൂര്‍ പഞ്ചായത്തില്‍ നിന്നുള്ള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളെയും തല്‍സ്ഥാനത്തുനിന്നും മാറ്റിയതായും ബിജെപി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാന്‍ ജില്ലാ അധ്യക്ഷന്‍ മുഖേന സംസ്ഥാന അധ്യക്ഷന് ശുപാര്‍ശ ചെയ്തതായും അറിയിപ്പില്‍ പറയുന്നു.

Continue Reading

ഇടുക്കിയില്‍ വീണ്ടും തെരുവ് നായ ആക്രമണം

രാജകുമാരി: ഇടുക്കിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം.ഇടുക്കി രാജകുമാരിയില്‍ ആണ് തെരുവ് നായ മൂന്ന് പേരെ ആക്രമിച്ചത്. ഉടുമ്ബന്‍ചോല രാമനാഥന്‍ ഇല്ലം വീട്ടില്‍ ദര്‍ശന്‍ (11), കുളപ്പാറച്ചാല്‍ തേവര്‍കാട്ട് കുര്യന്‍(68), രാജകുമാരി അറയ്ക്കക്കുടിയില്‍ ജെയിംസ് മാത്യു (52) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഉടുമ്ബന്‍ചോല സ്വദേശി ദര്‍ശനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണില്‍ വച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്ത് വച്ചും, ജെയിംസിനെ 11.30 ഓടെ വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ ആക്രമിച്ചത്. വെളുത്ത നിറമുള്ള […]

Continue Reading

ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി റോഡിൽ കുഴികൾ ഉണ്ടാകുന്നത് പരിഹരിക്കണം; ഹിന്ദു ഐക്യവേദി

പെരുവ: മറ്റപ്പള്ളിക്കുന്ന് – മുളക്കുളം റോഡിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി അപകടകരമായ കുഴി ഉണ്ടായിരിക്കുന്നു. പൈപ്പ് ലൈനുകൾ പൊട്ടി മുളക്കുളം പഞ്ചായത്തിൽ ശുദ്ധജലം പാഴാകുന്നതും റോഡിൽ കുഴികൾ ഉണ്ടാകുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പെരുവ- പിറവം റൂട്ടിൽ ഓടുന്ന ബസുകൾ ഉൾപ്പടെയുള്ള വലുതും ചെറുതുമായ വാഹനങ്ങൾക്ക് ബുദ്ധിമുട്ടായി തീർന്നിരിക്കുകയാണ് മറ്റപ്പള്ളിക്കുന്നിൽ രൂപപ്പെട്ടിരിക്കുന്ന കുഴി. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ഹിന്ദു ഐക്യവേദി മുളക്കുളം പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.

Continue Reading

വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷവും ക്വിസ് മത്സരവും നടത്തി

വൈക്കം: ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും താലൂക്കിലെ ഹൈസ്ക്കൂൾ വിദ്യാത്ഥികൾക്ക് ക്വിസ് മത്സരവും കൊച്ചു കവലയിലുള്ള ക്ലബ്ബ് ഹാളിൽ വച്ച് നടത്തി. പ്രസിഡന്റ് റൊട്ടേറിയൻ പി എ സുധീരൻ അദ്ധ്യക്ഷത വഹിച്ചു. ഡി നാരായണൻ നായർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. മത്സരത്തിൽ ഒന്നും രണ്ടും , മൂന്നും സമ്മാനം യഥാ ക്രമം വൈക്കം ഗവർമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ തെക്കെ നട, ഗവ ഗേൾസ് […]

Continue Reading

ശ്രീകൃഷ്ണ ജയന്തി 2023; ബാലഗോകുലം വൈക്കം ജില്ല സ്വാഗതസംഘരൂപീകരണം

വൈക്കം: ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം വൈക്കം ജില്ല സ്വാഗതസംഘരൂപീകരണം കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല ഭഗിനി പ്രമുഖ് ഗീത മോഹൻ ഭദ്രദീപം കൊളുത്തി. ജില്ല കാര്യദർശി സജികുമാർ സ്വാഗതം പറഞ്ഞു. ബാലഗോകുലം ജില്ല അദ്ധ്യക്ഷൻ രാജേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല കാര്യവാഹ് മനുരാജ് യോഗം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ എൻ സജികുമാർ മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം മേഖല […]

Continue Reading

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രതിഷേധം; വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞു

ആലുവ: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രതിഷേധം. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപത സംരക്ഷണ സമിതി തടഞ്ഞു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കുർബാന തർക്കം തീർക്കാനെത്തിയ വത്തിക്കാൻ പ്രതിനിധിയെ ബസിലിക്കയിൽ കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ഇന്ന് വൈകീട്ട് അഞ്ചരയോടയാണ് ബസിലിക്കയിലേക്ക് പ്രവേശിക്കുന്നതിനായി മാർ സിറിൽ വാസിൽ എത്തിയത്. ഇവരെ തടയുമെന്ന് വിമത വിഭാ​ഗം അറിയിച്ചിരുന്നു. പൊലീസ് സംരക്ഷണയിൽ പ്രതിനിധി എത്തിയതോടെ വിമത വിഭാ​ഗം തടഞ്ഞു. ബസിലിക്കയിലേക്ക് കയറ്റാൻ പൊലീസ് […]

Continue Reading

തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: ട്രാന്‍സ് വുമണ്‍ അറസ്റ്റില്‍

തിരുവനന്തപുരം : കിഴക്കേകോട്ടയില്‍ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്.അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതിയായ ട്രാൻസ് വുമണിനെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിഴക്കേകോട്ട ബസ്റ്റാൻഡ് പരിസരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് നീതു എന്ന ട്രാൻസ് വുമണ്‍ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് […]

Continue Reading