കോഴിക്കോട് ടിവിഎസ് ഷോറൂമിൽ വൻതീപിടുത്തം

കോഴിക്കോട് കുന്ദമംഗലത്ത് വൻ തീപിടുത്തം. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിനു മുൻവശത്ത് പ്രവർത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഓണം പ്രമാണിച്ച് ഇന്ന് സ്ഥാപനം പ്രവർത്തിച്ചിരുന്നു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.

Continue Reading

കൊച്ചിയില്‍ വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവെന്ന് പരാതി

കൊച്ചിയില്‍ ഗുണ്ടാ പിരിവെന്ന് പരാതി. എറണാകുളം നോര്‍ത്ത് ബ്രോഡ്‌വേയില്‍ വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി അനധികൃതമായി പിരിവ് നടത്തുന്നതായാണ് ആക്ഷേപം. മാര്‍ക്കറ്റുകളിലും കച്ചവട കേന്ദ്രങ്ങളിലും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണമായതിനാല്‍ വഴിയോരക്കച്ചവടക്കാരുടെ എണ്ണം നിലവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇവരില്‍ നിന്നുമാണ് ഗുണ്ടാ പിരിവ് നടക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നോര്‍ത്ത് സ്റ്റേഷൻ പരിധിയിലുള്ള കച്ചവടക്കാരാണ് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. കച്ചവടം സജീവമാകുമ്ബോള്‍ സംഘം എത്തി പണം ആവശ്യപ്പെടും. ഇല്ലെങ്കില്‍ കച്ചവടം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. അതേസമയം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പരാതി […]

Continue Reading

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാല് വയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നില്‍ക്കുമ്ബോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്.മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു. പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ഡ്യുവിത്തിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Continue Reading

തൃശ്ശൂരില്‍ ആള്‍ താമസമില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം

ത്രിശൂര്‍: ആള്‍ താമസമില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 10,500 രൂപ മോഷണംപോയി. ഗുരുവായൂര്‍ ചാമുണ്ഡേശ്വരി റോഡില്‍ കാര്‍ത്തികയില്‍ പരേതനായ ഗോപാലന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ പ്രഭാവതി മാത്രമാണ് ഇവിടെ താമസം. രണ്ടുദിവസംമുമ്ബ് ഇവര്‍ വീട് പൂട്ടി മകന്റെ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ചുമരില്‍ തൂക്കിയിട്ടിരുന്ന താക്കോലെടുത്ത് അലമാര തുറന്നാണ് പണം മോഷ്ടിച്ചത്. മറ്റൊരു അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും […]

Continue Reading

കർഷക ദിനം ആചരിച്ചു

കടുത്തുരുത്തി: കൃഷിവകുപ്പിന്റെയും കല്ലറ പഞ്ചായത്ത് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ വിവിധ പാടശേഖരസമിതികളുടെയും സഹകരണ സംഘങ്ങളുടെയും പങ്കാളിത്തത്തോടെ കർഷക ദിനാചരണം നടത്തി. ദിനാചരണ പരിപാടികൾ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി ശോഭ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിനു തോമസ് അധ്യക്ഷനായിരുന്നു. കല്ലറ പഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കൃഷി ഓഫീസർ ആഷ്ലി മാത്യൂസ്, കല്ലറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ എൻ ഉഷാകുമാരി, പഞ്ചായത്തിലെ സഹകരണ ബാങ്കുകളുടെ സെക്രട്ടറിമാരായ അനീഷ്, കെഎം മാത്യു […]

Continue Reading

കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ചുള്ള പുനക്രമീകരണം കാര്‍ഷിക കലണ്ടറിലും കാര്‍ഷിക മേഖലയിലും വരുത്തേണ്ടത് അത്യന്താപേക്ഷിതം; അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ

കോട്ടയം: കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ചുള്ള പുനക്രമീകരണം കാര്‍ഷിക കലണ്ടറിലും കാര്‍ഷിക മേഖലയിലും വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് മുന്‍പോട്ട് പോകുവാനുള്ള എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നല്‍കിയാല്‍ മാത്രമേ കാര്‍ഷിക മേഖലയെ താങ്ങിനിര്‍ത്തുവാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ […]

Continue Reading

കാരുണ്യജ്യോതി വാർത്താമാസികയുടെ പ്രകാശനം നടന്നു

കടുത്തുരുത്തി: അതിരമ്പുഴ സിഡിഎസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യ കുടുംബശ്രീയുടെ കാരുണ്യജ്യോതി വാർത്താമാസികയുടെ പ്രകാശനം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകരന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ ബീനാ സണ്ണി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.പ്രൊഫ. റോസമ്മ സോണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മിഷൻ എഡിഎംസി പ്രകാശ് പി. നായർ, അയ്മനം സിഡിഎസ് […]

Continue Reading

കർഷകരെ വീടുകളിലെത്തി ആദരിച്ചു

1936-ാം നമ്പർ കാരിക്കോട് തെക്കേക്കര ശിവവിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങപ്പുലരിയിൽ കർഷകരെ അവരുടെ വീടുകളിലും കൃഷിയിടങ്ങളിലും എത്തി ആദരിച്ചു. വിവിധയിനം കാർഷിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവരെയാണ് ആദരിച്ചത്. നെല്ല്, വാഴ കൃഷിയിൽ പ്രാവിണ്യം തെളിയിച്ച മനയ്ക്കലകത്ത് എം കെ രവീന്ദ്രൻ, കൊണ്ട കൃഷി, പച്ചക്കറി കൃഷികളിലെ പ്രവർത്തനത്തിന് വിമൽ ഭവനിൽ വിശ്വനാഥൻ, കൃഷ്ണശ്രീയിൽ ഉണ്ണികൃഷ്ണൻ, ക്ഷീര മേഖലയിലെ പ്രവർത്തനത്തിന് വസുമതി സുകുമാരൻ, കെ വി ബിജു എന്നിവരെയാണ് ആദരിച്ചത്. […]

Continue Reading

കാരുണ്യജ്യോതി വാർത്താമാസിക പ്രകാശനം

കടുത്തുരുത്തി: അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യ കുടുംബശ്രീയുടെ കാരുണ്യജ്യോതി വാർത്താമാസികയുടെ പ്രകാശനം നാളെ ഉച്ചകഴിഞ്ഞ് 2.00-ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവ്വഹിക്കും. ‘കാരുണ്യ ജ്യോതി’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന വാർത്താമാസികയിൽ കുടുംബശ്രീ യൂണിറ്റുകളിലെ വാർത്ത കളോടൊപ്പം അംഗങ്ങളുടെ കഥകളും കവിതകളും ലേഖനങ്ങളും ജില്ലാമിഷന്റെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങൾ തന്നെയാണ് മാസികയുടെ വിതരണക്കാരും. പഞ്ചായത്തിലെ ആറാം വാർഡിലെ കുടുംബശ്രീ യൂണിറ്റായ കാരുണ്യയുടെ സെക്രട്ടറി കവിത ടോമിയാണ് എഡിറ്റിംഗും […]

Continue Reading

‘മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല, അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്‍മതി’ : ഹരീഷ് പേരടി

കൊച്ചി : മാഹാരാജാസ് കോളേജിലെ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി .മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല.അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്‍മതിയെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അയാള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകള്‍ ഒന്നും വേണ്ടാ..ആ മനുഷ്യന്‍ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവര്‍ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്.ആ ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം. തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്.ഈ വിഷയത്തെ […]

Continue Reading