കുട്ടിയെ വിട്ടുകിട്ടണമെന്ന് ഹര്‍ജി: കുട്ടിക്കു അഭിഭാഷകനെ നിയോഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോഴിക്കോട് കുടുംബക്കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ കുട്ടിക്കു വേണ്ടി കുടുംബക്കോടതിയില്‍ സ്വതന്ത്ര അഭിഭാഷകനെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയോടാണ് അഭിഭാഷകനെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്. കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഉത്തരവ്. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവു നല്‍കിയത്. ഹര്‍ജികള്‍ മൂന്നുമാസത്തിനകം കോഴിക്കോട് കുടുംബക്കോടതി തീര്‍പ്പാക്കാനും ഉത്തരവില്‍ പറയുന്നു. മലപ്പുറം സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. എട്ടര വയസുള്ള […]

Continue Reading

ഓണം വാരാഘോഷത്തിന് നാളെ തിരിതെളിയും

നഗരത്തിന്റെ മുക്കും മൂലയും ദീപപ്രഭയില്‍ കുളിച്ച്‌ നില്‍ക്കുന്നു. ആളും ആരവവുമായി തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് നാളെ (ഓഗസ്റ്റ് 27) തിരിതെളിയും. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാ വിധ തയ്യാറെടുപ്പുകളുമായി ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ്. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷ വേദികള്‍ ഉണരും. നടന്‍ ഫഹദ് ഫാസില്‍ മുഖ്യാതിഥിയായി എത്തുന്നു എന്നത് ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടം. […]

Continue Reading

അടൂർ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: അടൂർ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കണ്ണംകോട് ചെറുതിട്ടയിൽ ഷെഫീഖ് (44) നെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ നഗരസഭ ഹോമിയോ ആശുപത്രിയിൽ താൽക്കാലിക അറ്റണ്ടർ ആണ്. കണ്ണംകോടുള്ള ഹോമിയോ ആശുപത്ബ്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അടൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Continue Reading

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമൂഹ്യ പ്രവര്‍ത്തന ശൈലി സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കും; ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമൂഹ്യ പ്രവര്‍ത്തന ശൈലി സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യതയോടുകൂടി പ്രവര്‍ത്തിച്ചുകൊണ്ട് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കരുതലിന്റെയും നല്ലപാഠങ്ങള്‍ സമൂഹത്തിന് പകര്‍ന്ന നല്‍കുവാന്‍ […]

Continue Reading

ഏറ്റുമാനൂർ ഗണേശോത്സവം ,മഹാനിമഞ്‌ജന ഘോഷയാത്ര ഓഗസ്റ്റ് 25 -ന്

ഏറ്റുമാനൂർ : വിശ്വഹിന്ദു പരിഷത്തിന്റെയും ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിലുള്ള ഏറ്റുമാനൂർ ഗണേശോത്സവംത്തിന്റ ഭാഗമായുള്ള മഹാനിമഞ്‌ജന ഘോഷയാത്ര ഓഗസ്റ്റ് 25 -ന് വൈകുന്നേരം 5 – മണിക്ക് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമൈതാനിയിൽ നിന്നും പൂവത്തുംമൂട്ടിലെ ആറാട്ടുകടവിലേക്ക് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അന്നേദിവസം വൈകുന്നേരം നാലിന് ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ ,കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ,കളത്തൂർ ചാലപള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ,വെമ്പള്ളി ദേവീക്ഷേത്രം , ചൂരക്കുളങ്ങര ദേവി ക്ഷേത്രം , പായിക്കാട് പുത്തൂർ ദുർഗ്ഗാ ക്ഷേത്രം ,വേദഗിരി […]

Continue Reading

സംഘര്‍ഷത്തിനിടെ യുവാവിന് വെട്ടേറ്റു സംഭവം ഇടുക്കിയില്‍

നെടുങ്കണ്ടം : തൂക്കുപാലത്ത് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശേരില്‍ ഹരിക്കാണ് വെട്ടേറ്റത്.ഇന്ന് രാവിലെ 9 മണിയോടെ തൂക്കുപാലം ടൗണിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ഹരി രാവിലെ കുട്ടികളെ സ്കൂളില്‍ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്ബോള്‍ ബാലഗ്രാം സ്വദേശിയായ കടുക്കൻ സന്തോഷ് എന്ന വിളിക്കുന്ന സന്തോഷ് ഓട്ടോ തടയുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകയും ചെയ്തു. ഇതിനിടയില്‍ സന്തോഷ് കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച്‌ ഹരിയെ വെട്ടുകയായിരുന്നു. ഹരിയുടെ കൈയ്ക്ക് മൂന്ന് വെട്ടേറ്റു. വെട്ടേറ്റ് […]

Continue Reading

അംഗനവാടി ഓണാഘോഷവും വായോജനങ്ങളെയും മികച്ച കർഷകരെ ആദരിക്കലും

കടുത്തുരുത്തി: കല്ലറ – കല്ലറഗ്രാമപഞ്ചായത്ത് 11 ആം വാർഡിൽ ഉദയംതറയിൽ സ്ഥിതി ചെയ്യുന്ന 38 ആം നമ്പർ അങ്കണവാടിയിൽ ഓണാഘോഷവും,ഓണസദ്യയും,വായോജനങ്ങളെയും മികച്ച കർഷകരെയും ആദരിക്കലും നടത്തി.കല്ലറ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അമ്പിളി മനോജ്‌ പെരുംതുരുത്തിൽ നിന്ന് മികച്ച കർഷകരായി കർഷക ദിനത്തിൽ പഞ്ചായത്ത്‌ തിരഞ്ഞെടുത്ത ഷാജി ഉദയംതറ, ലൂക്ക മുണ്ടമറ്റത്തിൽ, അംഗനവാടി പരിധിയിൽ ഉൾപ്പെടുന്ന മുതിർന്ന വയോജനങ്ങളെയും ആദരിച്ചു, അംഗനവാടി വർക്കർ സരിത, ഹെൽപ്പർ സുമ, അംഗൻവടി കമ്മിറ്റി അംഗങ്ങൾ, മാതാപിതാക്കൾ ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ […]

Continue Reading

ആലപുരത്ത് ക്ഷേത്രക്കുളം സമർപ്പണം: സുരേഷ് ഗോപി നിർവഹിച്ചു

ഇലഞ്ഞി ആലപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവീക രിച്ച തീർഥക്കുളത്തിന്റെ സമർപ്പണം ചൊവ്വാഴ്ച രാത്രി ചലച്ചിത്രതാരം സുരേഷ് ഗോപി നിർവഹിച്ചു. സുരേഷ് ഗോപി, ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ തുടങ്ങിയ വിശിഷ്ടാതിഥികളെ താലപ്പൊലിയോടെ ക്ഷേത്രത്തി ലേക്ക് വരവേറ്റു. ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി, ക്ഷേത്രം മാനേജർ എസ്. രാമനുണ്ണി, ഹരി ദാസ് ആലപുരം തുടങ്ങിയവർ ക്ഷേത്രക്കുള നവീകരണ പദ്ധതികൾ വിശദീകരിച്ചു. കുളത്തിന്റെ മധ്യഭാഗത്ത് മണ്ഡപത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണവിഗ്രഹം സുരേഷ് ഗോപിയിൽ നിന്നും കാർമികസംഘം ഏറ്റുവാങ്ങി. ചെണ്ടവാദ്യമേളത്തിന്റെ […]

Continue Reading

ഒരുമയുടെ ഓണാഘോഷവും ചികിത്സാ സഹായ വിതരണവും 26 ന്

ഞീഴൂർ: ഒരുമ ചാരിറ്റബിൾ ആന്റ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷവും 301 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും 26 ശനിയാഴ്ച രാവിലെ ഒരുമ അങ്കണത്തിൽ നടക്കും. ചടങ്ങിൽ വയോധികർക്ക് ഓണപുടവയും കുട്ടികൾക്ക് ഓണക്കോടി വിതണവും നടക്കും. രാവിലെ 9 തിന് നടക്കുന്ന സാംസ്ക്കാരിക ഘോഷയാത്രയിൽ സിനിമ സീരിയൽ താരം ടാനിയ പങ്കെടുക്കും. 11 മണിക്ക് നടക്കുന്ന സമ്മേളനം മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത് വൈസ് […]

Continue Reading

അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റ്

കടുത്തുരുത്തി: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും കെ സി തോമസ് കല്ലുവേലിൽ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റ് ആഗസ്റ്റ് 26ന് ശനിയാഴ്ച്ച രാവിലെ 9.00 മുതൽ കുറവിലങ്ങാട് സെന്റ് മേരിസ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. 8 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 1-ാം സമ്മാനർഹരർക്ക് കെ സി തോമസ് കല്ലുവേലിൽ മെമ്മോറിയൽ റോളിങ്ങ് ട്രോഫിയും 10001രൂപ ക്യാഷ് അവാർഡും നൽകും. 2-ാം സമ്മാനർഹരർക്ക് കെ സി തോമസ് കല്ലുവേലിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 7001രൂപാ […]

Continue Reading