ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് സ്വദേശി മരിച്ചു. കന്യാകുമാരി വിളവംകോട് കാരുണ്യാപുരം വീട്ടില്‍ ഷീജയുടെ മകള്‍ സീൻ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വെങ്ങാനൂര്‍ സ്വദേശി ധനുഷിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കാഞ്ഞിരംകുളം കാണവിള കോളനിക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന സീൻ കരുംകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. അവിടെ നിന്ന് […]

Continue Reading

ഓണാഘോഷവും അമ്മമാരെ ആദരിക്കലും നടത്തി

കടുത്തുരുത്തി: 1936-ാം നമ്പർ കാരിക്കോട് തെക്കേക്കര ശിവവിലാസം എൻ എസ് എസ് കരയോഗം ഓണാഘോഷ പരിപാടിയും മുതിർന്ന മാതാപിതാക്കളെ ആദരിക്കലും നടത്തി. വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡൻ്റ് ദീപു കുമാർ അധ്യക്ഷത വഹിച്ചു. എൺപത് കഴിഞ്ഞ മാതാപിതാക്കൾക്കുള്ള ഓണക്കോടി വിതരണം കരയോഗം സെക്രട്ടറി എൻ എൻ സുദർശനൻ നായർ, നിർവ്വഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം […]

Continue Reading

വല്ലപ്പുഴയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

പട്ടാമ്ബി വല്ലപ്പുഴയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍. ആഗസ്റ്റ് 25നാണ് പതിയപ്പാറ വീട്ടില്‍ അഞ്ജന വല്ലപ്പുഴയിലെ ഭര്‍തൃ ഗ്രഹത്തില്‍ വെച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സ തുടരുന്നതിനിടെ 29ന് പുലര്‍ച്ചെ അഞ്ജനയുടെ മരിച്ചു. ഭര്‍ത്താവും ഭര്‍തൃ മാതാവും തന്നെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് അഞ്ജന വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. അഞ്ജനയുടെ ആത്മഹത്യ സംബന്ധിച്ച്‌ അച്ഛനാണ് പട്ടാമ്ബി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് എ ആര്‍ ബാബു,ഭര്‍തൃ മാതാവ് സുജാത എന്നിവരെയാണ് ചോദ്യം […]

Continue Reading

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഗാന്ധിനഗർ: ചതയദിനാഘോഷവുമായി ബന്ധപ്പെട്ട് കൊടി കെട്ടിക്കൊണ്ടിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി നവജീവൻ ഭാഗത്ത് ചാമക്കാലാ വീട്ടിൽ സാൽവിൻ സി.എസ് (20), ആർപ്പൂക്കര വില്ലൂന്നി ചൂരക്കാവ് ഭാഗത്ത് കൊളത്താപ്പള്ളിൽ വീട്ടിൽ അർജുൻ അരവിന്ദാക്ഷൻ (23) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 7:30 മണിയോടുകൂടി വില്ലൂന്നി ഭാഗത്ത് ചതയ ദിനത്തോടനുബന്ധിച്ച് കൊടികെട്ടിക്കൊണ്ടിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ […]

Continue Reading

ഡ്രീംസ് കുടുംബ സംഗമവും ഓണാഘോഷവും നടത്തി

പെരുവ : ഡ്രീംസ് കുടുംബ കൂട്ടായ്മയുടെ കുടുംബ സംഗമവും ഓണാഘോഷവും മനോജ് കുമാർ മലയിന്റെ വസതിയിൽ വച്ച് നടത്തി. ചെയർമാൻ എ കെ അരുണിന്റെ അധ്യക്ഷത്തിൽ ചേർന്ന യോഗത്തിൽ ഇ. സി സോമൻ സ്വാഗതം ആശംസിച്ചു. പതിനാറാം വാർഡ് മെമ്പർ പോൾസൺ ആനക്കുഴിയിൽ കുടുംബ സംഗമവും ഓണാഘോഷവും ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ വിജയൻ നാൽപ്പതുപറ മറ്റത്തിനുള്ള ചികിത്സാ സഹായം ഡ്രീംസ് കുടുംബാംഗങ്ങളിൽ നിന്നും കൺവീനർ കെ ആർ രവീന്ദ്രൻ ഏറ്റുവാങ്ങി. കുടുംബാംഗങ്ങളുടെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. […]

Continue Reading

മടിക്കേരിയില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: കര്‍ണാടക കുടക് ജില്ല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ മടിക്കേരിയില്‍ വനംവകുപ്പിന്‍റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാണ്ട്യ സ്വദേശി ജി.സി. രശ്മിയാണ് (27) മരിച്ചത്. രണ്ടു വര്‍ഷമായി വനം റിസര്‍ച്ച്‌ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു രശ്മി. ചൊവ്വാഴ്ച രാത്രിയാണ് മരണമെന്ന് മടിക്കേരി ടൗണ്‍ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് മൃതദേഹം കണ്ടത്. മരണ കാരണം അറിവായിട്ടില്ല. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Continue Reading

സിനിമാ കാണാനെത്തിയ ദമ്ബതികളെ ആക്രമിച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ചേര്‍ത്തല: സിനിമാ കാണാനെത്തിയ ദമ്ബതികളെ ആക്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കഞ്ഞിക്കുഴി മൂന്നാം വാര്‍ഡില്‍ വാരണം കാട്ടിപ്പറമ്ബില്‍ വീട്ടില്‍ റെനീഷ് (കണ്ണൻ 31 ), കൈതവിളപ്പില്‍ മിഥുൻ രാജ് (മഹേഷ് 31), കല്പകശേരി വീട്ടില്‍ വിജില്‍ വി നായര്‍ (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30ക്കായിരുന്നു സംഭവം. സിനിമ കാണാൻ എത്തിയ യുവതിയോട് മൂവരും മോശമായി സംസാരിക്കുകയും ഇതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ ചേര്‍ത്തല പൊലീസ് സ്ഥലത്തു നിന്ന് റെനീഷിനെയും മിഥുനെയും […]

Continue Reading

വയനാട്ടിലും തിരുവനന്തപുരത്തും വാഹനാപകടം; എട്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് രണ്ട് ഭാഗങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. ഉച്ചക്കു ശേഷമായിരുന്നു രണ്ട് അപകടങ്ങളും. തിരുവനന്തപുരം കടയ്ക്കാവൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. തൊപ്പിച്ചന്തയില്‍ വച്ച്‌ ഇറക്കമിറങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ വീട്ടിലേക്ക് മറിയുകയായിരുന്നു. കവലയൂര്‍ പെരുങ്കുളം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. വയനാട് മാനന്തവാടിയിലെ വാളാട് കാട്ടിമൂലയില്‍ കാര്‍ അപകടത്തില്‍ പെട്ട് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു.

Continue Reading

സരസ്വതി വിദ്യാമന്ദിറിൽ ഓണാഘോഷവും കുടുംബസംഗമം നടത്തി

പെരുവ : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷം ഓണനിലാവ് 2023 എന്ന പേരിൽ സരസ്വതി കുടുംബ സംഗമായി നടത്തി. സിനിമ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആഘോഷം ഉത്ഘാടനം ചെയ്തു. കേരള പേപ്പർ പ്രോഡറ്റ് ലിമിറ്റഡ് സ്പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ നായർ ഓണസന്ദേശം നല്കി. മാതൃസമിതി അധ്യക്ഷ രാജലക്ഷ്മി ആശംസകൾ നേർന്നു. സ്കൂൾ ചെയർമാൻ എം.എ. വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൾ ആർ. രഞ്ജിത്ത് , മാനേജർ […]

Continue Reading

ഓണാഘോഷവും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും, നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നു

ഞീഴൂർ: ഞീഴൂർ ഒരുമ ചാരിറ്റബിൾ ആന്റ് അഗ്രികൾച്ചറൽ സെസൈറ്റിയുടെ ഓണാഘോഷവും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും, നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ഞീഴൂർ ടൗണിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്ര വർണ്ണാഭമായി. സിനിമ സീരിയൽ താരം ടാനിയയും ഘോഷയാത്രയിൽ പങ്കെടുത്തു. ഒരുമ അങ്കണത്തിൽ നടന്ന ചടങ്ങിൽ വയോധികർക്ക് ഓണപുടവയും, കുട്ടികൾക്ക് ഓണക്കോടിയും വിതണo ചെയ്തു.സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഞീഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശേക് കുമാർ […]

Continue Reading