സൗദിഅറേബ്യയില്‍ വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തില്‍ മൂന്നു മരണം

സൗദി അറേബ്യയിലെ തബൂക്കില്‍ വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തബൂക്ക് പ്രവിശ്യയിലെ ഹഖ്ല്‍ ഗവര്‍ണറേറ്റിലാണ് സംഭവം.നാലുപേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൗദി സിവില്‍ ഡിഫൻസ് അറിയിച്ചു. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.അപകടകാരണം അന്വേഷിച്ചുവരുകയാണെന്ന് സിവില്‍ ഡിഫൻസ് വ്യക്തമാക്കി.കഴിഞ്ഞ ജൂലായില്‍ കിഴക്കൻ സൗദിയിലെ അല്‍ അഹ്സ ഗവര്‍ണറേറ്റില്‍ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കുട്ടികള്‍ മരിച്ചിരുന്നു.

Continue Reading

നിത്യസഹായകൻ ജീവകാരുണ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും വെഞ്ചരിപ്പ് കർമ്മവും നടന്നു

കടുത്തുരുത്തി: നിത്യസഹായകൻ ജീവകാരുണ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഹൃദ്രോഗിയായ വീട്ടമ്മയ്ക്കും മക്കൾക്കും നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും വെഞ്ചരിപ്പ് കർമ്മവും നടന്നു. കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളി വികാരി ഫാദർ അബ്രഹാം പറമ്പേട്ട് വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. കോതനല്ലൂർ കന്തീശ്ശങ്ങളുടെ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പഠിക്കക്കുഴിപ്പിൽ താക്കോൽദാന കർമ്മം നിർവഹിച്ചു. കോതനല്ലൂർ സ്വദേശി പുലർകാലയിൽ ഏലിക്കുട്ടിയും മക്കളും ആണ് വീട് നിർമ്മാണത്തിനായി 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. 10 ലക്ഷം രൂപ ചിലവഴിച്ച് 620 […]

Continue Reading

മുംബൈ ലോക്കൽ ട്രെയിനില്‍ സീറ്റിന് വേണ്ടി തമ്മില്‍ത്തല്ല്

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ സീറ്റിനു വേണ്ടിയുള്ള തര്‍ക്കത്തിന് പിന്നാലെ തമ്മില്‍ത്തല്ല്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എക്സിലാണ് കൈയാങ്കളിയില്‍ കലാശിച്ച സീറ്റു തര്‍ക്കത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. രണ്ടു പേര്‍ തമ്മില്‍ സീറ്റിനു വേണ്ടി തര്‍ക്കിക്കുന്നതും തുടര്‍ന്നുണ്ടായ ഉന്തുംതള്ളും തല്ലില്‍ ചെന്നവസാനിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുമുണ്ട്. മുംബൈയിലെ തിരക്കേറിയ ലോക്കല്‍ ട്രെയിനുകളിലെ പതിവ് കാഴ്ച എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെക്കപ്പെട്ടത്.

Continue Reading

മലപ്പുറം ചീക്കോട് പഞ്ചായത്ത് കുളത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം: ചീക്കോട് പഞ്ചായത്ത് കുളത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ.അഹമ്മദ് കബീര്‍ ആണ് മരിച്ചത് . ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിററങ്ങിയതായിരുന്നു. ഒളവട്ടൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കുട്ടിക്ക് നീന്തല്‍ അറിയില്ലെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് േപാലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. മെറ്റാരു സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് വിയാത്രപ്പടിയില്‍ സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു . ആരുടെയും പരിക്ക് […]

Continue Reading

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി

വൈപ്പിൻ :വടക്കേക്കര ഗ്രാമപഞ്ചായത്ത് 2022-23 SSLC, PLUS 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ പുരസ്ക്കാര വിതരണം നടത്തി.തുരുത്തിപ്പുറം ദുരിതാശ്വാസ അഭയകേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങ് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പ്രമോദ് മാല്യങ്കര ഉദ്ഘാടനം നിർവ്വഹിച്ചു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻ്റ് വി എസ് സന്തോഷ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രത്നൻ ,വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മിനി […]

Continue Reading

5,24,458 പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു : മന്ത്രി ജി. ആര്‍ അനില്‍

സംസ്ഥാനത്തെ 5,87,000 എഎവൈ (മഞ്ഞ) കാര്‍ഡ് ഉടമകളില്‍ 5,24,428 പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള മുഴുവൻ കിറ്റുകളും സഞ്ചരിക്കുന്ന റേഷൻകടകള്‍ വഴി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിച്ചു നല്‍കി. ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥര്‍ നേരിട്ട് കിറ്റുകള്‍ എത്തിച്ചു. സെപ്റ്റംബര്‍ ഒന്നുവരെ ഇ-പോസ് വഴി 5,10,754 ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങളില്‍ 8,162 കിറ്റുകളും 5,543 എണ്ണം ആദിവാസി ഈരുകളിലും വിതരണം […]

Continue Reading

പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിന് ആയി ഭൂമിയെ കൂറ്റന്‍ സര്‍പ്പം വിഴുങ്ങുന്ന രൂപം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ച കൂറ്റന്‍ സര്‍പ്പം ഭൂമിയെ വിഴുങ്ങുന്ന രൂപത്തിലാണ് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം. സംസ്ഥാന ശുചിത്വ മിഷന്‍ കനകക്കുന്നിലെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ച ഇന്‍സ്റ്റലേഷനും ഇതിനോടകം ശ്രദ്ധേയമായി. ജില്ലാ ശുചിത്വ മിഷന്റെയും തിരുവനന്തപുരം കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക ശുചിത്വ – മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണമാണ് പരിപാടി. ഉറവിട,ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ പരിചയപ്പെടുത്തലും അവയുടെ പ്രവര്‍ത്തന രീതികളുടെ വിശദീകരണവുമാണ് […]

Continue Reading

കാട്ടാമ്പാക്ക് കിഴക്കുംഭാഗം 336 – നമ്പർ എൻഎസ്എസ് കരയോഗ വാർഷികവും കുടുംബസംഗമവും

കാട്ടാമ്പാക്ക്: 336 – നമ്പർ കാട്ടാമ്പാക്ക് കിഴക്കുംഭാഗം വടക്കേനിരപ്പ് എൻഎസ്എസ് കരയോഗ വാർഷികവും കുടുംബസംഗമവും വ്യാഴാഴ്ച നടന്നു. എൻഎസ്എസ് വൈയ്ക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി ജി എം നായർ കാരിക്കോട് യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി രാജഗോപാൽ മുഖ്യപഭാഷണം നടത്തി. കരയോഗത്തിൻ്റെ മുൻ വൈസ് പ്രസിഡൻ്റ് ബാബുക്കുട്ടൻ്റെ ഫോട്ടോ അനാച്ഛാദന കർമ്മം, വിവിധ എൻഡോവ്മെന്റുകളുടേയും ചികിത്സാ സഹായങ്ങളുടേയും വിദ്യാഭ്യാസ സഹായങ്ങളുടേയും ക്യാഷ് അവാർഡുകളുടേയും വിതരണം ചടങ്ങിൽ […]

Continue Reading

ശ്രീനാരായണ ഗുരുദേവന്റെ 169- മത് ജന്മദിനം മാന്നാർ ശാഖയിൽ ആഘോഷപൂർവ്വം നടത്തി

കടുത്തുരുത്തി: കടുത്തുരുത്തി യൂണിയൻ മാന്നാർ 2485- നമ്പർ എസ് എൻ ഡി പി ശാഖയുടെ ചതയ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരിൽ ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ പി കേശവൻ അധ്യക്ഷത വഹിച്ചു ശാഖാ വൈസ് പ്രസിഡന്റ് എസ്. ഷാജുകുമാർ സ്വാഗതം ആശംസിച്ചു. എസ്എൻഡിപി യോഗം ബോർഡ് മെമ്പർ ടി സി ബൈജു മുഖ്യപ്രഭാഷണം നടത്തി.2023ലെ പ്ലസ് ടുവിന് ഉന്നതവിജയം നേടിയവർക്ക് സജി […]

Continue Reading

കോഴിക്കൂടുകൾ വിതരണം ചെയ്തു

ഞീഴൂർ: ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോഴിക്കൂടുകൾ വിതരണം ചെയ്തു. നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ 50% സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായാണ് കോഴിക്കൂടുകൾ വിതരണം ചെയ്തത്. നാഷണൽ കോൺഫെഡറേഷന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു ടി എം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബോബൻ മഞ്ഞളാമലയിൽ ശരത്ത് ശശി എന്നിവർ ആശംസകൾ അർപ്പിച്ചു. ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ. സ്വാഗതം പറഞ്ഞു. സെപ്തംബർ മാസത്തിൽ ലാപ്ടോപ്പുകളും തയ്യൽ മെഷീനുകളും […]

Continue Reading