വയോധികയില്‍നിന്ന് ഒരു കോടി രൂപയും ഒന്നര കിലോ സ്വര്‍ണാഭരണവും തട്ടിയെടുത്തതിന് ഭര്‍ത്താവിന്റെ സുഹൃത്തിനും ഭാര്യയ്ക്കുമെതിരെ കേസ്

കാഞ്ഞങ്ങാട്: വയോധികയില്‍നിന്ന്് ഒന്നര കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു കോടിയോളം രൂപയും തട്ടിയെടുത്തു.വയോധികയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തിെന്റയും ഇയാളുടെ ഭാര്യയുടെയും പേരില്‍ രാജപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ പാലിയം റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഭാസ്കരന്റെ ഭാര്യ ജയബി(75) നല്‍കിയ പരാതിയില്‍ പനത്തടി മാനടുക്കത്തെ ഉണ്ണികൃഷ്ണൻ നായര്‍, ഭാര്യ സരസ്വതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മരണശേഷം 2019 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഭര്‍ത്താവിന്റെ സുഹൃത്തും വൈദ്യരുമായ ഉണ്ണികൃഷ്ണൻ നായര്‍ ചികില്‍സ നടത്താനായി മാനടുക്കത്തെ […]

Continue Reading

നിപ; കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കും

കോഴിക്കോട്: നിപയെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കി. സാധാരണ രീതിയിൽ ക്ലാസുകൾ നടക്കും. വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ധരിക്കണം. അതേസമയം, കണ്ടെയ്മെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നിർബന്ധമായും തുടരണം. സ്കൂളുകളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസർ വെക്കണം. ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ഉണ്ട്.

Continue Reading

ഡോര്‍ അടയാത്തതിന് തൃശൂര്‍ സ്റ്റേഷനില്‍ വന്ദേ ഭാരത് എക്സ്പ്രസ് 20 മിനിറ്റ് പിടിച്ചിട്ടു

വന്ദേ ഭാരത് എക്‌സ്പ്രസ് 20 മിനിട്ട് തൃശൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഓട്ടോമാറ്റിക് ഡോര്‍ അടയാത്തതിനെ തുടര്‍ന്നാണ് ട്രെയിന്‍ പിടിച്ചിട്ടത്.രാവിലെ ഒമ്ബതരയോടെ തൃശൂര്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. തൃശൂരില്‍ നിന്നും 9.32 ന് പുറപ്പെടേണ്ട ട്രെയിന്‍ 9.55 നാണ് പുറപ്പെട്ടത്. എഞ്ചിനില്‍ നിന്നും ഡോറിലേക്കുള്ള പവര്‍ സപ്ലെ തകരാറായതാണ് ഡോര്‍ അടയാതിരുന്നതിന്റെ കാരണം. അതേസമയം കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്റെ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍ക്കോട് 26 മുതലും തിരിച്ച്‌ 27 മുതലുമാണ് സര്‍വീസ് ആരംഭിക്കുക. […]

Continue Reading

വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം; കെ എം ഷാജിക്കെതിരേ കേസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി അറിയിച്ചു. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ […]

Continue Reading

അച്ചു ഉമ്മന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എല്ലാവര്‍ക്കും പൂര്‍ണ യോജിപ്പെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ അച്ചു ഉമ്മന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എല്ലാവര്‍ക്കും പൂര്‍ണ യോജിപ്പെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അച്ചു മിടുമിടുക്കിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി എടുക്കുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. ‘പാര്‍ട്ടിക്കൊരു ശീലമുണ്ട്. അത് അനുസരിച്ചാണ് ഇക്കാര്യങ്ങള്‍ ഒക്കെ വരിക. അച്ചു ഉമ്മന്‍ ഒരു വ്യക്തിയെന്ന നിലയില്‍ മിടുമിടുക്കിയാണ്. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ സമ്മതമുള്ള കൊച്ചുമോളാണ്. അതിലെല്ലാം പൂര്‍ണയോജിപ്പാണ്. എന്നാല്‍ പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. അത് അതിന്റെ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂ.’ തിരുവഞ്ചൂര്‍ […]

Continue Reading

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം: കെ എം ഷാജിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും […]

Continue Reading

സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന നീക്കം വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും ആ നീക്കം കേരളത്തിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് കുണ്ടം കുഴി ഫാർമേഴ്സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്. ചില പുഴുക്കുത്തുകൾ ഉണ്ടായി എന്നത് വസ്തുതയാണ്. അതിന്‍റെ ഭാഗമായി ആകെ […]

Continue Reading

തിളങ്ങാനൊരുങ്ങി ഐ സി എല്‍

ഐസിഎൽ ഫിൻകോർപ്പ് മുംബൈയിൽ വൻ വിപുലീകരികരണത്തിന് ഒരുങ്ങുന്നു.അഞ്ച് പുതിയ ശാഖകളും ഒരു റീജിയണൽ ഓഫീസുമായി ആദ്യപടി ആരംഭിക്കുന്നു. ഐസിഎൽ ഫിൻകോർപ്പ് മുംബൈയിൽ അഞ്ച് പുതിയ ശാഖകളും ഒരു റീജിയണൽ ഓഫീസും തുറക്കുന്നു, ഇത് ആക്‌സസ് ചെയ്യാവുന്നതും അനുയോജ്യമായതുമായ സാമ്പത്തിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനിയുടെ ശക്തമായ സമർപ്പണം പ്രകടമാക്കുന്നു. ഈ ശാഖകൾ മുംബൈയിലെ പ്രമുഖ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നു, വിവിധ സാമ്പത്തിക ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും മെച്ചപ്പെട്ട പ്രവേശനക്ഷമത ഉറപ്പാക്കുന്നു. സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മുംബൈയിലെ പൗരന്മാരുടെ വൈവിധ്യമാർന്ന സാമ്പത്തിക […]

Continue Reading

സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഉയർന്നത്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു. ഇതോടെ വില 44000 ത്തിന് താഴേക്കെത്തി. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,960 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5495 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു […]

Continue Reading

വീട്ടില്‍ കയറി ആക്രമിച്ചു: കേസെടുത്ത് പോലീസ്

മേലാറ്റൂര്‍: കോഴിഫാമിലെ ജോലിക്കാരനായ ആസാം സ്വദേശിയുടെ വീട്ടില്‍ കയറി ഭാര്യയെയും ആറുവയസുകാരൻ മകനെയും ആക്രമിച്ച മഞ്ചേരി സ്വദേശികളെ മേലാറ്റൂര്‍ പോലീസ് അറസ്റ്റു ചെയ്തു.എടയാറ്റൂരില്‍ കോഴിഫാം നടത്തുന്നവരും സഹോദരങ്ങളുമായ മഞ്ചേരി കാരക്കുന്ന് തടിയാപുറത്ത് മുജീബ് റഹ്മാൻ (49), സഹോദരൻ തടിയാപുറത്ത് അഷ്കര്‍ മോൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോഴിഫാമിലെ ജീവനക്കാരനായ ആസാം സ്വദേശി ജിയാനുള്‍ ഇസ്ലാം, ഫാമിലെ നൂറു മീറ്റര്‍ നീളമുള്ള വയറുകളും ബള്‍ബും മോഷ്ടിച്ചെന്നാരോപിച്ച്‌ മേലാറ്റൂaര്‍ വേങ്ങൂരിലുള്ള ജിയാനുള്‍ ഇസ്ലാമിന്‍റെ വാടക ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ചയാണ് ഇവര്‍ […]

Continue Reading