അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ പ്രചരണം അതിരുവിട്ടുവെന്ന് സിപിഐഎം വിലയിരുത്തല്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ പ്രചരണം അതിരുവിട്ടുവെന്ന് സിപിഐഎം വിലയിരുത്തല്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൈബര്‍ ഗ്രൂപ്പുകളില്‍ നടന്ന പ്രചാരണം അതിരുവിട്ടെന്നാണ് സംസ്ഥാനസമിതി വിലയിരുത്തിയത്. ഇതിന്റെ പേരില്‍ പാര്‍ട്ടിക്ക് പഴി കേള്‍ക്കേണ്ടി വന്നു. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കാനാണ് തീരുമാനം. മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിന് വേണ്ട നടപടി സ്വീകരിക്കാന്‍ സിപിഐഎം നിര്‍ദേശം നല്‍കും. മന്ത്രിമാരുടെ ഓഫീസുകള്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കണമെന്നാണ് […]

Continue Reading

രണ്ടാം വന്ദേ ഭാരത് ഉദ്‌ഘാടനം ഇന്ന്

തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരത് ഉദ്‌ഘാടനം ഇന്ന്. ചടങ്ങുകൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നടക്കും. റെഗുലർ സർവീസ് ചൊവ്വാഴ്ച മുതൽ നടക്കും. കഴിഞ്ഞ ദിവസമാണ് കേരളത്തിന്‌ അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയത്. എട്ട് കോച്ചുകൾ ഉള്ള പുതിയ ഡിസൈനിൽ ഉള്ള ട്രെയിൻ ആണ് കേന്ദ്രം അനുവദിച്ചത്. എന്നാൽ, രണ്ടാം വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ മറ്റ് ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ മുഖേനെയാണ് രണ്ടാം വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യുക. […]

Continue Reading

പാലായിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: പാലായിൽ യുവാക്കളെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ഭരണങ്ങാനം ഇടപ്പാടി പാമ്പൂരാംപാറ ഭാഗത്ത് മഴുവഞ്ചേരി വീട്ടിൽ ഊരാൻ സാബു എന്ന് വിളിക്കുന്ന സാബു (51) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം ചൂണ്ടച്ചേരി ഭാഗത്ത് താമസിക്കുന്ന യുവാക്കളുടെ വീട്ടിൽ കയറി കത്തികൊണ്ട് ഇവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാക്കളോട് നിലനിന്നിരുന്ന മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ഇവരെ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് […]

Continue Reading

കേരള തീരത്ത് കടൽ ആക്രമണ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും കടലാക്രമണത്തിന് സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ കനക്കുന്നത്.തെക്ക്-കിഴക്കന്‍ ഝാര്‍ഖണ്ഡിന് മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കോമോറിയന്‍ തീരത്തായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. സെപ്റ്റംബര്‍ ഇരുപത്തിയഞ്ചോടെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷത്തിന്റെ പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളും […]

Continue Reading

തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു

ഗാന്ധി നഗർ: മെഡിക്കൽ കോളജ് ഗാന്ധിനഗർ റോഡിൽ ബിവറേജ് ഔട്ട് ലെറ്റിന് സമീപം മരക്കമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യാളെ തിരിച്ചറിഞ്ഞു. ചങ്ങനാശ്ശേരിതൃക്കൊടിത്താനം അമര ആലുംപറമ്പിൽ സാബു (53) വാണ് ഇന്നലെ (ശനിയാഴ്ച) രാവിലെ തൂങ്ങി മരിനിലയിൽ കണ്ടെത്തിയത്. തടിപ്പണിക്കാരനായ സാബു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ലോട്ടറി എടുത്തിട്ട് വരാമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും മടങ്ങിവരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചു വെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇന്നലെ രാവിലെ ഗാന്ധിനഗർ പോലീസ് വിളിക്കുമ്പോഴാണ് വീട്ടുകാർ […]

Continue Reading

‘വൃത്തി’യിലൂടെ വൃത്തിയാകും ഏറ്റുമാനൂർ; ശുചീകരണത്തിൽ ലക്ഷം പേർ പങ്കാളികളാകും

കോട്ടയം: സമ്പൂർണ മാലിന്യമുക്ത നിയോജകമണ്ഡലമായി ഏറ്റുമാനൂരിനെ പ്രഖ്യാപിക്കാനുള്ള ‘വൃത്തി’ കർമ്മപദ്ധതിയുടെ ഭാഗമായി ഒക്‌ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ആറു ഗ്രാമപഞ്ചായത്തുകളിലും ഏറ്റുമാനൂർ നഗരസഭയിലുമായി ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ‘വൃത്തി’ കർമ്മപദ്ധതിയുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റുമാനൂർ മണ്ഡലത്തെ മാലിന്യമുക്തമാക്കി പ്രഖാപിച്ച് കേരളത്തിലെ ആദ്യ സമ്പൂർണമാലിന്യമുക്ത നിയോജകമണ്ഡലമെന്ന പദവിയിലേക്ക് ഉയർത്താനാണ് ‘വൃത്തി’ കർമ്മപദ്ധതി […]

Continue Reading

കാപ്പ ലംഘിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കടുത്തുരുത്തി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ശ്രീകണ്ഠമംഗലം വീട്ടിൽ അനന്തകൃഷ്ണൻ കെ.കെ(23) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, പാലാ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, കൊട്ടേഷൻ, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാൾ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറുമാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടു വരികയായിരുന്നു. ഇതേ തുടർന്ന് ആഴ്ചയിൽ രണ്ടുദിവസം കോട്ടയം ഡി.വൈ.എസ്പി മുമ്പാകെ […]

Continue Reading

കെ.എം. ഷാജിയുടെ അധിക്ഷേപത്തിന് മറുപടി നല്‍കാന്‍ സമയം ഇല്ലെന്ന് മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട്: കെ.എം. ഷാജിയുടെ അധിക്ഷേപത്തിന് മറുപടിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നല്ല ജോലിത്തിരക്കുണ്ട്.അതിനിടയില്‍ ഇതിനൊന്നും സമയമില്ലെന്നും അവര്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. നേരത്തെ, കെ.എം. ഷാജിയെ തള്ളി മുസ്ലിം ലീഗും രംഗത്തുവന്നിരുന്നു. ഷാജിയുടെ പരാമര്‍ശം മുസ്‍ലിം ലീഗിന്റെ നിലപാടല്ലെന്നായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞത്. പൊതുയോഗത്തില്‍ ഒരാള്‍ പ്രസംഗിക്കുന്നത് എങ്ങനെ പാര്‍ട്ടി നിലപാടാകും. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തില്‍ പറയുന്നത്. അതേസമയം, ഷാജിയുടെ ഭാഗത്ത് നിന്ന് […]

Continue Reading

അമിത വേഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്; ഡ്രൈവർ മദ്യലഹരിയിൽ

കുമരകം: അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്. മദ്യ ലഹരിയിൽ കാർ ഓടിച്ച പാലാ തിടനാട് സ്വദേശിയായ നിരപ്പേൽ വീട്ടിൽ സന്തോഷ് (42) നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ചേർത്തല ഭാഗത്ത് നിന്നും വന്ന കെ.എൽ 35. ജെ 9550 സ്വിഫ്റ്റ് കാറാണ് അപകടം ഉണ്ടാക്കിയത്. ശ്രീകുമാരമംഗലം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി കുമരകം ഇലഞ്ഞിപ്പറബിൽ കൃഷ്ണപ്രിയ (17) ക്കാണ് പരിക്കേറ്റത്. വഴിയാത്രക്കാരെ ഭീതിയിലാക്കിയ വാഹനം ചന്തക്കവലയിൽ […]

Continue Reading

15 വയസ് മുതല്‍ പള്‍സര്‍ ബൈക്ക് മോഷ്ടിക്കുന്ന മുഹമ്മദ് തായിഫിനെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ പോലീസ്

കാഞ്ഞങ്ങാട്: വയോധികയില്‍നിന്ന്് ഒന്നര കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു കോടിയോളം രൂപയും തട്ടിയെടുത്തു.വയോധികയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തിെന്റയും ഇയാളുടെ ഭാര്യയുടെയും പേരില്‍ രാജപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ പാലിയം റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഭാസ്കരന്റെ ഭാര്യ ജയബി(75) നല്‍കിയ പരാതിയില്‍ പനത്തടി മാനടുക്കത്തെ ഉണ്ണികൃഷ്ണൻ നായര്‍, ഭാര്യ സരസ്വതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മരണശേഷം 2019 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഭര്‍ത്താവിന്റെ സുഹൃത്തും വൈദ്യരുമായ ഉണ്ണികൃഷ്ണൻ നായര്‍ ചികില്‍സ നടത്താനായി മാനടുക്കത്തെ […]

Continue Reading