തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് എണ്‍പതുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി മണികണ്ഠവിലാസത്തിൽ കൃഷ്ണന്‍ നായരാണ് (80) മരിച്ചത്. പനയമുട്ടത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം. ക്ഷീരകര്‍ഷകനായിരുന്ന കൃഷ്ണന്‍ നായര്‍ പാലുമായി സൊസൈറ്റിയിലേക്ക് പോകുന്ന വഴിയായിരുന്നു ദാരുണ സംഭവം ഉണ്ടായത്. പനയമുട്ടം ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ വാതിലില്‍ കൂടി അകത്തേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്ന് കാല്‍വഴുതി കൃഷ്ണന്‍ നായര്‍ റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ പിന്‍ചക്രം കൃഷ്ണൻ നായരുടെ തലയിലൂടെ കയറിയിറങ്ങി […]
Continue Reading