നിപ്പയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല;42 മൃഗ സാമ്പിളുകള്‍ നെഗറ്റീവ്

കോഴിക്കോട്: ജില്ലയില്‍ രണ്ടു പേര്‍ നിപ ബാധിച്ച്‌ മരിക്കുകയും നാലു പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച്‌ പരിശോധനക്കയച്ച 42 മൃഗസാമ്ബിളുകളുടെ ഫലം നെഗറ്റിവ്.ഭോപാല്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ച സാമ്ബിളുകളുടെ ഫലമാണ് ലഭിച്ചത്. നിപ പരിശോധനക്ക് സെപ്റ്റംബര്‍ 21ന് അയച്ച സാമ്ബിളാണ് നെഗറ്റിവ് ആയതെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. അതേസമയം, ഇന്നലെയും ജില്ലയില്‍ പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Continue Reading

കാസര്‍കോട് സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാല് മരണം

കാസര്‍കോട്: വാഹനാപകടത്തില്‍ നാല് മരണം. കാസര്‍കോട് പള്ളത്തടുക്കയിലാണ് സംഭവം. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. ഗ്ലോബല്‍ സ്‌കൂള്‍ വാഹനം ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

Continue Reading

മെഡിക്കൽ കോളജിലെ ഐസിയു, വെന്റിലേറ്റർ വാടക വർധനവ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും വാടക വർധനവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസ് എടുത്തത്. മെഡിക്കൽ കോളജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിട്ടു. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എൽ വിഭാഗക്കാർ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം. പൊതുപ്രവർത്തകനായ നജീവ് ബഷീർ സമർപ്പിച്ച […]

Continue Reading

പതിമൂന്ന് നായ്ക്കളുടെ സംരക്ഷണത്തില്‍ വന്‍ കഞ്ചാവ് കച്ചവടം

കൊച്ചി: പതിമൂന്ന് നായ്ക്കളുടെ സംരക്ഷണത്തില്‍ വന്‍ കഞ്ചാവ് കച്ചവടം നടത്തിയ വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗര്‍ പോലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന നടന്നത്. വീട്ടില്‍ കുമാരനല്ലൂര്‍ സ്വദേശിയായ റോബിന്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കുമാരനെല്ലൂരില്‍ പരിശോധന നടത്തിയത്. കുമാരനല്ലൂര്‍ സ്വദേശിയായ […]

Continue Reading

ട്രെയിൻ തട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കടുത്തുരുത്തി: ട്രെയിൻ തട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കടുത്തുരുത്തി പൂഴിക്കോൽ മ്യാലിൽ വീട്ടിൽ രവീന്ദ്രൻ നായരുടെ ഭാര്യ ലതാമണി (58) യാണ് മരിച്ചത്. സെപ്റ്റംബർ 13 നു വൈകിട്ട് 6.30 ഓടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ആടുകളെ അഴിച്ച് കൊണ്ട് വരുന്നതിനിടെ ആട് റെയിൽവേ ട്രാക്കിലിലേക്ക് കയറുകയായിരുന്നു. ഇതിനിടെ കോട്ടയം ഭാഗത്ത് നിന്ന് വന്ന തിരുവനന്തപുരം -കണ്ണൂർ ജനശതാബ്തി എക്സ്പ്രസ്സ് ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയെ തട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ […]

Continue Reading

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരും കേസില്‍ പ്രതിയാണ്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

Continue Reading

അടിസ്ഥാന വര്‍ഗത്തിന്റേയും തൊഴിലാളികളുടേയും ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് അനൗണ്‍സേഴ്‌സ് യൂണിയന്‍

പാലക്കാട്: അടിസ്ഥാന വര്‍ഗത്തിന്റേയും തൊഴിലാളികളുടേയും ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് അനൗണ്‍സേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി. കാസര്‍കോട്ടെ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച ശേഷം ഉപഹാര സമര്‍പ്പണത്തിനായി ക്ഷണിച്ച അനൗണ്‍സറെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച മുഖ്യമന്ത്രിയുടെ നടപടി ഗൗരവമുള്ളതും പ്രതിഷേധാര്‍ഹവുമാണെന്ന് കെഎസ്എയു യോഗം വിലയിരുത്തി. അനൗണ്‍സ്‌മെന്റ് ഉപജീവനമാക്കിയ തൊഴിലാളികളുടെ ആത്മാഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന സംഭവമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കാസര്‍ഗോട്ടെ സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെഎസ്എയു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി […]

Continue Reading

എല്ലാ സ്കൂൾഅധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി

തിരുവനന്തപുരം: എല്ലാ സ്കൂൾഅധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപകർക്കുമാത്രമാണ് നിർബന്ധിത സ്ഥലംമാറ്റമുള്ളത്. ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും. എൽ.പി., യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റംനടത്തുന്നത് പരിഗണിക്കണം. അധ്യാപകതസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവർഷംതന്നെ തസ്തികനിർണയംനടത്തി ഇംഗ്ലീഷ് അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ […]

Continue Reading

നിപ: ഭീതിയൊഴിയുന്നു; കോഴിക്കോട്ടെ സ്കൂളുകൾ ഇന്ന് തുറക്കും

കോഴിക്കോട്: നിപ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ കോഴിക്കോട് കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ തുറന്ന് പ്രവർത്തിക്കുക. എന്നാൽ കണ്ടെയിന്‍മെന്റ് സ്ഥലങ്ങളിൽ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകൾ തുടരുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ പരിശോധിച്ച സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കലക്ടര്‍ പറഞ്ഞു. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ആരുമില്ലെന്നും കലക്ടര്‍ അറിയിച്ചു.

Continue Reading

കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടീഷൻസ് അസോസിയേഷൻ 54 മത് വാർഷിക ജനറൽ ബോഡി യോഗം

കോട്ടയം: കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടീഷൻസ് അസോസിയേഷൻ 54 മത് വാർഷിക ജനറൽ ബോഡിയോഗം കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. താലൂക്ക് പ്രസിഡന്റ് കെ എസ് ശശീധരന്റെ അധ്യക്ഷതയിൽ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ യു എൻ തമ്പി ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിന് താലൂക്ക് ജോയിൻ സെക്രട്ടറി വി പി രതീഷ് സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് കെജി സജീവ് മുഖ്യ പ്രഭാഷണം നടത്തി റിപ്പോർട്ട് കണക്ക് താലൂക്ക് സെക്രട്ടറി ഈസി സോമൻ അവതരിപ്പിച്ചു. […]

Continue Reading