താമരശ്ശേരിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം. കള്ള് ഷാപ്പില്‍ പാട്ട് പാടിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വീടുകള്‍ക്ക് നേരെ കല്ലെറിയുന്ന സാഹചര്യത്തില്‍ വരെ കലാശിച്ചത്. ഷാപ്പുടമയായ സിപിഐമ്മുകാരനും കള്ള് കുടിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കമുണ്ടായത്. കല്ലേറില്‍ ആര്‍ക്കും പരുക്കില്ല. രണ്ട് വീടുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

Continue Reading

പീഡനപരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലറിന് കുരുക്ക് മുറുകുന്നു

പീഡനപരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർ ഷക്കീർ സുബ്ഹാനെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു.നിലവില്‍ ഇയാൾ കാനഡയിൽ ആണ്. ഷക്കീർ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പുറത്ത്‌ വിട്ടിരുന്നു. കേസിൽ പരാതിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം വിദേശത്തുള്ള ഷക്കീറിനോട് എത്രയും വേഗം ഹാജരാകണമെന്നും നിർദേശിച്ചു. സൗദി വനിതയുടെ പീഡന പരാതിയിൽ ഷക്കീർ സുബാനെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ് എറണാകുളം സെൻട്രൽ പൊലീസ്.

Continue Reading

പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ചാരായ വാറ്റ്; ഞെട്ടി എക്സൈസ് സംഘം

വീട്ടിൽ ചാരായം വാറ്റിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ ജോയ് ആന്റണിയെ ആണ് സസ്പെൻ‌ഡ് ചെയ്തത്. എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.റൂറൽ പൊലീസ് നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് നടപടി. കഴിഞ്ഞദിവസം പറവൂർ എക്‌സൈസ് സംഘം യു.സി കോളേജിന് സമീപത്തെ ജോയ് ആന്റണിയുടെ വീടിനോട് ചേർന്ന ചാർത്തിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ വാറ്റും 35 ലിറ്റർ കോടയുമാണ് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് […]

Continue Reading

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും എന്ന് റിപ്പോർട്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ- ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും തെക്കൻ രാജസ്ഥാന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് കാരണം.തെക്കൻ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും മഴ ശക്തമാകും. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തെക്കു പടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി തുടങ്ങി.കാലവർഷത്തിൽ ഇതു വരെ 38 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.ഒക്ടോബർ ഒന്നു മുതൽ തുലാവർഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ

Continue Reading

അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം; പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

ഡൽഹി: അച്ചു ഉമ്മന്റെ ലോക്‌സഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. ചാണ്ടി ഉമ്മൻ്റെ സ്ഥാനാർഥിത്വം മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ചയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. നിയമസഭാംഗമായ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വ ചർച്ചയിൽ കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളും അവരുടെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തി എന്ന […]

Continue Reading

മെഡിക്കല്‍ കോളേജിലെ ഐസിയു നിരക്ക് വര്‍ധിപ്പിക്കില്ല; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഐസിയു, വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതേ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും നിലവിലുള്ള സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസിയു, വെന്റിലേറ്റര്‍ ഫീസ് ഉയർത്തിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിപിഎല്‍ വിഭാഗക്കാര്‍ ഒഴികെ മറ്റെല്ലാവരും ഫീസ് അടയ്ക്കണമെന്നും ഐസിയുവിന് 500, വെന്റിലേറ്ററിന് 1000 എന്നിങ്ങനെ ഫീസ് ഈടാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Continue Reading

സ്വകാര്യ ബസ് ക്ലീനര്‍മാര്‍ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണം; മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: സംസ്ഥാനത്തെ സ്വകാര്യ ബസ് ക്ലീനര്‍മാര്‍ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യം ഉറപ്പാക്കണം. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ക്ലീനര്‍മാര്‍ക്ക് നെയിംപ്ലേറ്റും യൂണിഫോമും നിര്‍ബന്ധമാക്കിയിട്ടും അത് നടപ്പിലാക്കാത്തതിനെതിരെ നൽകിയ പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. നടപടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2022 ജൂണ്‍ ആറിന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സ്റ്റേറ്റ് […]

Continue Reading

നായ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 17 കിലോ കഞ്ചാവ്‌ പിടികൂടി

കോട്ടയം> കുമാരനല്ലൂരിരിനടുത്ത് നായകളുടെ കാവലില്‍ വൻതോതില്‍ ലഹരി വില്പന നടത്തിവന്ന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 17.8 കിലോ കഞ്ചാവ് പിടിച്ചു. പ്രതി അക്കരെ നട്ടാശേരി സ്വദേശി റോബിൻ ജോര്‍ജ് പൊലീസിനെ വെട്ടിച്ച്‌ രക്ഷപെട്ടു. വലിയാലിൻചുവട്ടില്‍ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു കഞ്ചാവ് വില്പന. ഞായര്‍ രാത്രി പത്തരയോടെയാണ് പരിശോധന ആരംഭിച്ചത്. നായകളെ അഴിച്ച്‌ വിട്ടിരുന്നതിനാല്‍ പൊലീസിന് ആദ്യം വീടിനകത്ത് കയറാനായില്ല. തുടര്‍ന്ന് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി നായകളെ കെട്ടിയ ശേഷമാണ് അകത്ത് കയറിയത്. അതിനിടെ പ്രതി ഓടി രക്ഷപെട്ടു. […]

Continue Reading

ഡോ.വന്ദനദാസ് കൊലക്കേസിലെ സി.ബി.ഐ അന്വേഷണ ഹര്‍ജി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി ഹൈകോടതി

കൊച്ചി: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി ഓക്ടോബര്‍ മൂന്നിന് പരിഗണിക്കാൻ മാറ്റി.വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും നല്‍കിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ മാറ്റിവെച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ചയുണ്ടെന്നും ഇതു മറച്ചുവെച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് വന്ദനയുടെ മാതാപിതാക്കളുടെ ആരോപണം. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്നും സര്‍ക്കാര്‍ നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യപരിശോധനക്ക് മേയ് പത്തിന് ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപ് […]

Continue Reading

താനൂര്‍ ലഹരിമരുന്ന് കേസ്; മൂന്ന് പേര്‍ക്ക് കൂടി ജാമ്യം

കൊച്ചി: താനൂര്‍ ലഹരി മരുന്ന് കേസില്‍ മൂന്ന് പേർക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. കസ്റ്റഡിയിൽ മരണപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്തവര്‍ക്കാണ് ജാമ്യം നൽകിയത്. രണ്ടാം പ്രതി മന്‍സൂര്‍, മൂന്നാം പ്രതി ആബിദ്, അഞ്ചാം പ്രതി മുഹമ്മദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നാലാം പ്രതി ജാബിറിന് കോടതി രാവിലെ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് പേരുടെ ജാമ്യാപേക്ഷയില്‍ അവ്യക്തത ഉണ്ടായിരുന്നതിനാല്‍ ഇത് മാറ്റുന്നതിനായി അഭിഭാഷകന് കോടതി സമയം അനുവദിക്കുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. […]

Continue Reading