സംസ്ഥാനത്ത് എഥനോൾ ചേർത്ത പെട്രോളിന് ഡിമാന്റ് ഏറുന്നു

സംസ്ഥാനത്ത് 20 ശതമാനം എഥനോള്‍ (ഇ-20) ചേർത്ത പെട്രോൾ കൂടുതൽ പമ്പുകളിൽ ലഭ്യമായി തുടങ്ങി. ഡിമാൻഡ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നൂറോളം പെട്രോൾ പമ്പുകളിലാണ് ഇ-20 വിതരണം ആരംഭിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പുകളിലാണ്. രാജ്യത്ത് ഈ വർഷം ഫെബ്രുവരി മുതലാണ് എഥനോൾ ചേർത്ത പെട്രോളിന്റെ വിൽപ്പന ആരംഭിച്ചിരുന്നതെങ്കിലും, കേരളത്തിൽ മൂന്ന് മാസം മുൻപാണ് ഇവ എത്തിയത്. 2025 ഓടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 20 ശതമാനം എഥനോള്‍ അടങ്ങിയ പെട്രോൾ വിൽക്കാനാണ് കേന്ദ്രസർക്കാറിന്റെ […]

Continue Reading

കോട്ടയത്ത് വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചു

കോട്ടയം: ബസ്സിൽ കയറാനായി റോഡ് മുറിച്ചു കടന്നെത്തിയ വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചു. ഭർത്താവ് നോക്കി നിൽക്കെയാണ് അപകടമുണ്ടായത്. കുറുപ്പന്തറ കാഞ്ഞിരത്താനം കിഴക്കേ ഞാറക്കാട്ടിൽ തോമസ് ചാക്കോയുടെ ഭാര്യ ജോസി തോമസ് (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം തോട്ടുവ – കുറുപ്പന്തറ റോഡിൽ കാഞ്ഞിരത്താനം ജങ്ഷനിലായിരുന്നു അപകടം.  ജോസിയും ഭർത്താവ് തോമസും കുറുപ്പന്തറയിലേക്കു പോകാനായാണ് ഇവർ എത്തിയത്. ജോസി എതിർവശത്തു പരിചയക്കാരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. തോമസ് ബസ് നിർത്തുന്ന വശത്തുമായിരുന്നു.  വൈക്കം – […]

Continue Reading

പുതുമുഖങ്ങൾക്കിടമൊരുക്കിയ ബഹുമുഖ പ്രതിഭ ‘സൂരജ് സൂര്യ’

മലയാള സിനിമ എല്ലായിപ്പോഴും അനന്തമായ പരീക്ഷണങ്ങളുടെ കൂടി ഇടമാണ്. ചലച്ചിത്ര മേഖലയെ ജീവനും ജീവിതവുമായി കാണുന്ന ഒട്ടേറെ പേർ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. സിനിമാ മോഹവുമായി സ്വപ്നങ്ങൾക്ക് പിന്നാലെ അലയുന്ന അനേകായിരം കലാകാരന്മാർക്ക് അവരുടെ ലക്ഷ്യത്തിലേക്കുള്ള പാത തുറന്നിരിക്കുകയാണ് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നടനുമൊക്കെയായ സൂരജ് സൂര്യ. 1999 ൽ പുറത്തിറങ്ങിയ കലാഭവൻ മണി തകർത്ത് അഭിനയിച്ച എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലൂടെയാണ് സൂരജ് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. […]

Continue Reading

ലൈംഗിക വൈകൃതചിന്ത വഹിക്കുന്നവർക്ക് എല്ലാ സഹായവും ചെയ്തുനൽകിയത് കോൺഗ്രസിന്റെ നേതൃത്വമാണെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ എബിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ലൈംഗിക വൈകൃതചിന്ത വഹിക്കുന്ന ജീവികളെ ചേർത്തുപിടിച്ച് എല്ലാ സഹായവും ചെയ്തുനൽകിയത് കോൺഗ്രസിന്റെ നേതൃത്വമാണെന്നത് അപമാനകരവും, പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് വസീഫ് ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന കാലഘട്ടത്തിൽ അവരെ വേർബൽ റേപ്പ് ചെയ്യുന്ന ഇത്തരം വ്യക്തികളെ/വ്യാജ ഐഡികളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം കോൺഗ്രസ്‌ നേതൃത്വത്തിന്റെ തന്നെ ഭാഗത്തുനിന്നുണ്ടായത് ലജ്ജാവഹമാണ്. കോൺഗ്രസിലെ […]

Continue Reading

സംസ്ഥാനത്ത് ഇന്നും മഴ തുടര്‍ന്നേക്കും: കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടര്‍ന്നേക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും കടലാക്രമണത്തിന് സാധ്യത. നിലവില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ ഇല്ല. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ പാലക്കയത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. വൈകിട്ട് ആറ് മണിയോടെ പാണ്ടന്‍ മലയിലാണ് ഉരുള്‍പൊട്ടിയത്. ശക്തമായ മഴയെ തുടര്‍ന്ന് പാലക്കയം ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തും […]

Continue Reading

മകൻ ബിജെപി നേതാവായതോടെ ബിജെപി യോടുള്ള എല്ലാ വെറുപ്പും തീർന്നെന്ന് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് !

തിരുവനന്തപുരം: മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തോടെ ബിജെപിയോടുള്ള അറപ്പും വെറുപ്പും മാറിയെന്നും ആ പാർട്ടിയെ അംഗീകരിക്കാൻ കഴിഞ്ഞുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. മകനെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കേണ്ടതില്ലെന്നും ബിജെപിയിൽ കൂടുതൽ അവസരങ്ങൾ അനിലിന് കിട്ടുമെന്നും എലിസബത്ത് പറഞ്ഞു. ആലപ്പുഴ കലവൂരിലെ കൃപാസനം എന്ന ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥിച്ചതു വഴിയാണ് തനിക്ക് മകന്റെ ഈ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കുന്നു.

Continue Reading

രണ്ട് വർഷം മുമ്പ് നടന്ന ജെഫ് ജോണിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; പ്രതികളുമായി പോലീസ് ഗോവയിൽ

കൊച്ചി തേവരയിൽ ജെഫ് ജോണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ, ഗോവയിലെ വാഗത്തോറിൽ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്. മൃതദേഹം കുന്നിന്‍മുകളില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ മൊഴി നല്‍കി. 2021ല്‍ വാഗത്തോറില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ജെഫിന്റേതാണെന്നും അന്വേഷണ സംഘം ഉറപ്പിച്ചു. ഏറെ ദുരൂഹതകള്‍ നിറഞ്ഞൊരു കൊലപാതകത്തിന്റെ തെളിവുതേടിയാണ് പൊലീസ് സംഘം പ്രതികളെയുംകൊണ്ട് കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ചത്. ജഫ് ജോണിനെ കൊന്നത് ഗോവയില്‍ വെച്ചാണെന്ന് മാത്രമായിരുന്നു പൊലീസിന്റെ സ്ഥീരികരണം. കൃത്യമായി എവിടെവച്ച് കൊന്നു, മൃതദേഹം എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരമായി. […]

Continue Reading

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിടിച്ച് നഴ്‌സറി സ്‌കൂളിലെ ഹെല്‍പർ മരിച്ചു

കടുത്തുരുത്തി: റോഡ് മുറിച്ചു കടക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസിടിച്ചു നഴ്‌സറി സ്‌കൂളിലെ ഹെല്‍പർ മരിച്ചു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്‌സറി സ്‌കൂളിലെ ഹെല്‍പറായ കാഞ്ഞിരത്താനം കിഴക്കേ ഞാറക്കാട്ടില്‍ ജോസി തോമസ് (54) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെ കാഞ്ഞിരത്താനം ജംഗ്ഷനിലാണ് അപകടം. റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും പറയുന്നു. ബസ് […]

Continue Reading

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കൂടി പോലീസ് അറസ്റ്റിൽ

കറുകച്ചാൽ: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പങ്കിപ്പുറം ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജിതിൻ ജെയിംസ് (27), പെരുന്നാ , പട്ടത്തിമുക്ക് ഭാഗത്ത് ഒളശപുരയിടത്ത് വീട്ടിൽ നിബിൻ(35), ചെത്തിപ്പുഴ , ചീരഞ്ചീര ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ജോഷിമോൻ റെജി(27) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ജിതിൻ ജെയിംസും സുഹൃത്തുക്കളും ചേർന്ന് ഓഗസ്റ്റ്‌ 29നു രാത്രി 7:30 മണിയോടെ കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ […]

Continue Reading

ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച് കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

കോട്ടയം: കുമരകം ഇല്ലിക്കൽ ഭാഗത്ത് വച്ച് ബസ്സിൽ യാത്ര ചെയ്തുവന്നിരുന്ന യാത്രക്കാരിയുടെ കഴുത്തിൽ കിടന്നിരുന്ന 4 പവൻ തൂക്കമുള്ള സ്വർണ്ണമാല വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ തമിഴ് നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനികളായ അനുജ(36), മഹ(34) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ഉപ്പൂട്ടിക്കവല ഭാഗത്ത് നിന്നും ഇല്ലിക്കൽ ഭാഗത്തേക്ക് ബസ്സിൽ യാത്ര ചെയ്ത യാത്രക്കാരിയുടെ കഴുത്തിൽ കിടന്നിരുന്ന 4 പവൻ തൂക്കമുള്ള സ്വർണ്ണമാല […]

Continue Reading