അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.വടക്കന്‍ കര്‍ണാടകയ്ക്ക് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് മുകളിലും തെക്കന്‍ ഛത്തീസ്ഗഡിന് മുകളിലും പശ്ചിമ ബംഗാളിന് മുകളിലും ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 29ന് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള […]

Continue Reading

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് കക്കോടിയിലാണ് അപകടം ഉണ്ടായത്. കക്കോടി പുവ്വത്തൂർ പാലനുകണ്ടിയിൽ സരസന്റെ മകൻ കാർത്തിക്കാണ് മരിച്ചത്. കുളിക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളാണ് കാർത്തിക് അപകടത്തിൽപ്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും മുങ്ങൽ വിദഗ്ധരും നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകളിൽ മൂന്ന് മാസം ടിക്കറ്റ് നിരക്ക് കൂടും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ് അന്തർസംസ്ഥാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കും. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് ടിക്കറ്റ് നിരക്ക് കൂട്ടുക. ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഫ്ലക്സി ചാർജ് ഏർപ്പെടുത്താനാണ് തീരുമാനം. 15% മുതൽ 30 % വരെ നിരക്ക് വർധിപ്പിക്കും. മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും. 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ള യാത്രക്കാരുടെ […]

Continue Reading

വന്ദേഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് സ്പീക്കറുടെ കത്ത്

കണ്ണൂര്‍:വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീകര്‍ എഎന്‍ ശംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്‍കി.തലശ്ശേരിയിലെ കോടിയേരിയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ കാസര്‍കോട്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍ നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയ കേന്ദ്രമാണ്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം എത്തുന്നുണ്ട്. 7000 മുതല്‍ 8000 രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രെജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. തലശ്ശേരിയില്‍ […]

Continue Reading

രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ് കാന്തല്ലൂരിന്

തിരുവനന്തപുരം> ടൂറിസം ദിനത്തില്‍ കേരളത്തിന് പുരസ്കാരത്തിൻറെ പൊൻതിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്.കേന്ദ്ര ടൂറിസം വകുപ്പാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പഞ്ചായത്തുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഗ്രീൻ സര്‍ക്യൂട്ട് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാര്‍ദ ടൂറിസം വില്ലേജില്‍ നടപ്പാക്കി. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് […]

Continue Reading

ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒൌദ്യോഗിക എന്‍ട്രിയായി ജൂഡ് ആന്റണി ചിത്രം ‘2018’

കൊച്ചി> 2024 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്ട്രിയായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018.വിദേശ ഭാഷ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക.കേരളത്തില് 2018ല് ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018. 2024 മാര്ച്ച്‌ പത്തിനാണ് ഓസ്കര് പ്രഖ്യാപനം. 30 കോടി മുതല് മുടക്കില് ഒരുക്കിയ ചിത്രം ബോക്സ്‌ഓഫീസില് 200 കോടി സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ഇന്ദ്രന്സ്, ലാല്, നരേന്, അപര്ണ്ണ ബാലമുരളി, […]

Continue Reading

തൊലി വെളുക്കാന്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

മലപ്പുറം: സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ഫെയർനെസ് ക്രീം ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കോട്ടക്കല്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാർ. ഈയിടെ ആശുപത്രികളിൽ വന്ന രോഗികളെ പരിശോധിച്ചതിൽ നിന്നാണ് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അസുഖം ബാധിച്ചവരെല്ലാം ഇത്തരം ഫെയർനസ് ക്രീമുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ടു പേർക്ക് അപൂർവ്വ വൃക്കരോഗം ബാധിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) […]

Continue Reading

PSC പരീക്ഷകള്‍ മാറ്റി വച്ചു

തിരുവനന്തപുരം: നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റി വച്ചു. മാറ്റി വച്ച പരീക്ഷകള്‍ ഡിസംബർ ഏഴിന് നടത്തും. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ‌ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതിയ തിയതി ഉദ്യോ​ഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. മറ്റു തിയതികളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം 18, 19, 20, 21, 25 തിയതികളിലെ മാറ്റിവച്ച […]

Continue Reading

മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരത്തിന് അർഹനായി ടോവിനോ തോമസ്

അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്ന് മറ്റൊരു നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. യുട്യൂബര്‍ കൂടിയായ ഭുവന്‍ ബാം ആയിരുന്നു അത്. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല […]

Continue Reading

കൈക്കൂലി ആരോപണം ഗൂഡാലോചന, പൊലീസ് അന്വേഷിക്കട്ടെ : വീണാ ജോര്‍ജ്ജ്

ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍മാത്യുവിനെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പരാതി നല്‍കിയത്. 23 ാം തീയതി തന്നെ ഇതു സംബന്ധിച്ച പരാതി പൊലീസില്‍ നല്‍കിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. എല്ലാ വിവരങ്ങളും ഇതിലൂടെ പുറത്ത് വരുമെന്നും മന്ത്രി സൂചിപ്പിച്ചു. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്‍.പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു […]

Continue Reading