ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; നാളെ മുതല്‍ വ്യാപക മഴ

തിരുവന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം മുതല്‍ കാസര്‍കോട് വരെയും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, […]

Continue Reading

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി ഐ എമ്മിന് എതിരെ ആഞ്ഞടിച്ചു വി ഡി സതീശന്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഐഎം പ്രമുഖര്‍ക്ക് ഒക്കെയും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സിപിഐഎം നേതൃത്വം ഒന്നാകെ. ഇരകളായ സാധാരണ മനുഷ്യരുടെ കൂടെയല്ല സിപിഐഎമ്മും സര്‍ക്കാരും. നിക്ഷേപകരെ കവര്‍ച്ച ചെയ്ത കൊള്ളക്കാര്‍ക്കൊപ്പമാണവര്‍. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും നിക്ഷേപക ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. കൊള്ളക്കാരെ […]

Continue Reading

ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം നേടി ഇന്ത്യ

ഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം നേടി ഇന്ത്യ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് സ്വര്‍ണ നേട്ടം. മനു ഭാക്കര്‍, എസ് ഇഷ സിംഗ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ്ണ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 1759 പോയിന്റോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 1756 സ്‌കോറോടെ ചൈന വെള്ളിയും 1742 സ്‌കോറോടെ റിപ്പബ്ലിക് ഓഫ് കൊറിയ വെങ്കല മെഡലും സ്വന്തമാക്കി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം വ്യക്തിഗത ഫൈനല്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 12:00 മണിക്ക് […]

Continue Reading

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്ന് എം കെ കണ്ണന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണന്‍. താനും മുന്‍ മന്ത്രി എ സി മൊയ്തീനുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ലക്ഷ്യമെന്നും പാര്‍ട്ടി ഒപ്പമുണ്ടെന്നും എം കെ കണ്ണന്‍ പറഞ്ഞു. അറസ്റ്റിലേക്ക് നീങ്ങിയാലും കുഴപ്പമില്ല. നിയമോപദേശം തേടുമെന്നും എം കെ കണ്ണന്‍ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മൊഴികള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അവര്‍ പറയുന്നതുപോലെ പറയാന്‍ നിര്‍ബന്ധിക്കുന്നു. കരുവന്നൂരുമായി യാതൊരു ബന്ധവുമില്ല. […]

Continue Reading

പന്നിക്കു വച്ച കെണിയിൽ കുടുങ്ങി യുവാക്കൾ മരിച്ചു

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. യുവാക്കൾ പാടത്തേക്ക് ഓടിയത് തിങ്കളാഴ്ച പുലർച്ചെ 4.50 നാണ്. 4 പേർ രണ്ടു വഴിക്കായി ഓടുകയായിരുന്നു. പിന്നീട് ഇവരെ കാണാനായില്ല. സിസി ടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത. ഒന്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാളോടെ ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് മഴ സജീവമാകുന്നത്. മഞ്ഞ അലർട്ടുകൾ ഇങ്ങനെ… 28.09.2023: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, […]

Continue Reading

പീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമം; പീരുമേട് ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു

ഇടുക്കി: പീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു. പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിനെയാണ് സസ്പെൻഡ് ചെയ്തത്. രാജസ്ഥാൻ സ്വദേശിനിയായ 35 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ. മെയ് എട്ടിനാണ് യുവതി പീഡനത്തിന് ഇരയായത്. കട്ടപ്പനയിൽ വസ്തു വ്യാപാരം നടത്തുന്ന രണ്ട് പേർ സമൂഹമാധ്യമങ്ങളിൽ വഴി പരിചയപ്പെട്ട യുവതിയെ കുമളിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ 35 ലക്ഷം രൂപയോളം […]

Continue Reading

അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല്‍ കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകന് ഇരുപത്തി അയ്യായിരം (25000) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കുറഞ്ഞത് പാല്‍ ഉത്പാദിപ്പിക്കുന്ന 5 മൃഗങ്ങളെങ്കിലും അപേക്ഷകന് ഉണ്ടായിരിക്കേണ്ടതാണ്. പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകര്‍ക്ക് മൃഗപരിപാലന രംഗത്ത് കുറഞ്ഞത് 3 […]

Continue Reading

35 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍

ഇടുക്കി: 35കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തില്‍ ഡിവൈ.എസ്.പിയ്‌ക്ക് സസ്‌പെൻഷൻ.പീരുമേട് ഡിവൈ എസ് പി കുര്യാക്കോസിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇടുക്കി എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷം തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് കുര്യാക്കോസിനെ സസ്‌പെൻഡ് ചെയ്‌തത്. മേയ് എട്ടിന് രാജസ്ഥാൻ സ്വദേശിനിയായ 35കാരിയെ കട്ടപ്പനയില്‍ വസ്‌തു വ്യാപാരം നടത്തുന്ന രണ്ടുപേര്‍ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട ശേഷം കുമളിയില്‍ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ 35 […]

Continue Reading

കാസര്‍കോട് കാര്‍ മറിഞ്ഞ് അസിസ്റ്റന്റ് കലക്ടര്‍ക്കും ഗണ്‍മാനും പരിക്കേറ്റു

കാസര്‍കോട്: കാസര്‍കോട് അസിസ്റ്റന്റ് കലക്ടര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ കെ ദിലീപ്, ഗണ്‍മാന്‍ രഞ്ജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് മേല്‍പ്പറമ്ബില്‍ ഇന്ന് വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാര വില്ലേജിലെ ഡിജിറ്റല്‍ സര്‍വേ പരിപാടിയില്‍ പങ്കെടുത്ത ശേഷം കാസര്‍കോട്ടേക്ക് മടങ്ങുമ്ബോള്‍ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ദിലീപിന് തോളെല്ലിനും നടുവിനും ക്ഷതമേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് സൗകര്യപ്രദമായ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആശുപത്രി സന്ദര്‍ശിച്ച കലക്ടര്‍ കെ ഇംബശേഖര്‍ പറഞ്ഞു.

Continue Reading