വടകരയിൽ എം.ഡി.എം.എയുമായി ദമ്പതിമാർ പിടിയിൽ

വടകര: എം.ഡി.എം.എയുമായി അറസ്റ്റിലായ ദമ്പതിമാർ താമസിച്ച വാടകവീട്ടിൽ പോലീസിന്റെ പരിശോധന. ശനിയാഴ്ച രാത്രി 96.44 ഗ്രാം എം.ഡി.എം.എയുമായി പതിയാരക്കരയിലെ മുതലോളി വീട്ടിൽ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് മേമുണ്ടയിൽ ഇവർ താമസിച്ചിരുന്ന വാടകവീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ചെറിയ ഇലക്‌ട്രോണിക്‌സ് ത്രാസ്, പ്രതികളുടെ പാസ്പോർട്ടുകൾ, സ്റ്റെഫിയുടെ ആധാർ കാർഡ്, പാൻ കാർഡ്, വീട്ടുമുറ്റത്ത് നിർത്തിയിട്ട കെഎൽ 18വി 5907 മാരുതി വാഗണർ കാർ, മയക്കുമരുന്ന് നൽകാനുള്ള 55 പ്ലാസ്റ്റിക് […]

Continue Reading

ജീവനക്കാരുടെ എതിർപ്പ്; സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം പ‍ഞ്ചിങ്ങുമായി ബന്ധിപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം പിൻവലിച്ച് സർക്കാർ. ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആറ് മാസം മുൻപ് നടപ്പാക്കാൻ ഉത്തരവിട്ട പദ്ധതിയാണ് സർവ്വീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നീട്ടിവെച്ചത്. ഈ മാസം അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഒക്ടോബർ ഒന്ന് മുതൽ അക്സ്സ് കൺട്രോൾ സിസ്റ്റം ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ […]

Continue Reading

സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷനും മുൻ ബാങ്ക് ജീവനക്കാരൻ ജിൽസും ഇ.ഡി ഓഫീസിൽ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി ചോദ്യം ചെയ്യൽ തുടരുന്നു. സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷൻ മുൻ ബാങ്ക് ജീവനക്കാരൻ ജിൽസ് എന്നിവരുടെ ചോദ്യം ചെയ്യലാണ് നടക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് നാല് മണിക്ക് ഇവർ ഹാജരാക്കും. ബാങ്ക് ചാർട്ടേഡ് അക്കൗണ്ട് സനൽകുമാർ ഇന്നും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.കെ കണ്ണൻ നാളെയും ഇ.ഡി ഓഫീസിൽ ഹാജരാകും. കേസിൽ നിലവിൽ സനീഷ് കുമാറിന്‍റെ ഭാര്യ ബിന്ദു, തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എം.പി.വിനു എന്നിവരെ ചോദ്യം […]

Continue Reading

പെരിന്തൽമണ്ണ ടൗൺഹാൾ റോഡിലെ കുഴികൾ അപകട ഭീഷണിയാകുന്നു

പെരിന്തൽമണ്ണ: തിരക്കേറിയതും ടൗണിലെ പ്രധാന റിങ് റോഡുകളിലൊന്നുമായ ടൗൺഹാൾ റോഡിലെ കുഴികൾ ഭീഷണിയാകുന്നു. ചെറുവാഹനങ്ങൾ പലതും കുഴിയിൽ ചാടി അപകടമുണ്ടാകുന്നു. ഊട്ടി റോഡിൽനിന്ന് തുടങ്ങി പാലക്കാട് റോഡിൽ ജില്ലാ ആശുപത്രിക്കു മുന്നിൽ അവസാനിക്കുന്ന റോഡാണിത്. ഇതിൽ മാർക്കറ്റിലേക്കും നെഹ്രു സ്റ്റേഡിയത്തിലേക്കുമുള്ള റോഡ് തുടങ്ങുന്നിടത്താണ് അപകടമുണ്ടാക്കുംവിധം പലയിടത്തായി കുഴി രൂപപ്പെട്ടിട്ടുള്ളത്. ഇവിടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടിയാൽ കാര്യമായ അപകടമായിമാറുകയാണ്. വിദ്യാർഥികളും സ്‌കൂളുകളിലേക്കും മാർക്കറ്റിലേക്കും വരുന്നവരുമായ ഇരുചക്രവാഹനക്കാരാണ് കൂടുതൽ പ്രയാസത്തിലായത്. കുഴി കണ്ട് പെട്ടെന്ന് വെട്ടിക്കുമ്പോൾ പിന്നിൽ […]

Continue Reading

മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ നിലപാട് മാറ്റി സി.എൻ.മോഹനൻ

തിരുവനന്തപുരം: സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എൻ.മോഹനൻ , മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ നിലപാട് മാറ്റി . മാത്യു കുഴൽനാടൻ അയച്ച വക്കീൽ നോട്ടിസിനാണ് എറണാകുളം ജില്ല സെക്രട്ടറിയുടെ മറുപടി. മാത്യു കുഴൽനാടൻറെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞില്ലെന്നു മോഹനൻ വ്യക്തമാക്കി. വാർത്ത സമ്മേളനത്തിൽ മോഹനൻ മാത്യുവിൻറെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണം ഉന്നയിച്ചിരുന്നു. പറഞ്ഞത് മാത്യുവിൻറെ ഭൂമിയുടെ കാര്യം മാത്രം എന്നാണ് മറുപടിയിൽ വിശദീകരിച്ചിരിക്കുന്നത്. കെഎംഎൻപിയെ അപകീർത്തിപെടുത്തിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. മാത്യുവിന് ദുബൈയിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു […]

Continue Reading

പാലക്കാട് പലചരക്ക് കട കത്തിനശിച്ചു

പാലക്കാട് മുടപ്പല്ലൂര്‍ പന്തപറമ്പില്‍ പലചരക്ക് കട കത്തിനശിച്ചു. മുടപ്പല്ലൂര്‍ പന്തപ്പറമ്പ് സെയ്തു മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ പത്രവിതരണക്കാരനാണ് കടയുടെ മുന്‍വശത്ത് ചൂട് തോന്നി തീപ്പിടുത്തം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കടയോട് ചേര്‍ന്ന് താമസിക്കുന്ന സെയ്തുമുത്തിനെ വിവരമറിയിക്കുകയായിരുന്നു.

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കാൻ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നുണ്ട്. വടക്കൻ കർണാടകയ്ക്കും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനും തെക്കൻ ഛത്തീസ്ഗഢിനും പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.

Continue Reading

കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് റേക്ക് കൂടി അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് റേക്ക് കൂടി അനുവദിച്ചു. എട്ടു കോച്ചുകളുളള റേക്കാണ് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്. വെളളയും നീലയും ചേര്‍ന്ന നിറത്തിലുളളതാണ് പുതിയ റേക്ക്. മൂന്നാം റേക്ക് കൊച്ചുവേളിയിലെത്തിച്ചു. ആലപ്പുഴ വഴിയുളള വന്ദേഭാരത് എക്സ്പ്രസിന്റെ പെയറിങ് ട്രെയിനാണ് കൊച്ചുവേളിയിലെത്തിച്ചത്. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് അറ്റകുറ്റപ്പണിക്ക് കുറഞ്ഞസമയം മാത്രമാണ് കിട്ടുന്നതെന്നും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് പുതിയ റേക്ക് എത്തിച്ചതെന്നുമാണ് ഡിവിഷണല്‍ ഓഫീസ് അധികൃതര്‍ പറയുന്നത്. കാസര്‍കോട് നിന്ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുളള വന്ദേഭാരത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത് […]

Continue Reading

അഞ്ചുദിവസം കൂടി മഴ: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കിഴക്കൻ ഉത്തർപ്രദേശിന്‌ മുകളിലും തെലങ്കാനയ്ക്ക് മുകളിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലും വ്യത്യസ്ത ചക്രവാതച്ചുഴികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കുടി മഴതുടരും. മിതമായതോ ഇടത്തരം രീതിയിലോ മഴയും ഇടിമിന്നലും തുടരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ […]

Continue Reading

ഒപ്പു കാത്തിരിക്കുന്നത് 8 ബില്ലുകൾ; ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ഗവർണ്ണറുടെ ഒപ്പു കാത്തിരിക്കുന്നത് 8 ബില്ലുകളാണെന്നും മൂന്ന് ബില്ലുകൾ അയച്ചിട്ട് ഒരു വർഷവും 10 മാസവും ആയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷത്തിൽ കൂടുതലായ മൂന്ന് ബില്ലുകളുണ്ട്. നിയമസഭ ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസാക്കുന്നത്. ഗവർണർ സ്വീകരിച്ച സമീപനം കാരണമാണ് ബിൽ നിയമമാകാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിൽ ഒപ്പിടുന്നതിൽ കാലതാമസമുണ്ടാക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. വിശദീകരണം നൽകിയിട്ടും അദ്ദേഹം ഒപ്പിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി […]

Continue Reading