കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു

വയനാട് തലപ്പുഴ കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. വനം വികസന കോർപ്പറേഷൻ്റെ ഡിവിഷണൽ ഓഫീസ് ആക്രമിച്ചവരിൽ സി.പി. മൊയ്തീൻ, സന്തോഷ്,തമിഴ്നാട് സ്വദേശി വിമൽകുമാർ, തൃശ്ശൂർ സ്വദേശി മനോജ് എന്ന ആശിഖ് എന്നിവര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി പൊലീസിൻ്റെ പ്രാഥമിക നിഗനം. ‌ ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് പൊലീസ് പട്ടിക തയ്യാറാക്കിയത്. പ്രദേശത്ത് തണ്ടർബോൾട്ട് തിരച്ചിൽ തുടരുകയാണ്. കെ എഫ്‌ ഡി സി ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് പൊലീസ് പട്ടിക തയ്യാറാക്കിയത്. […]

Continue Reading

ബസ്സുടമയെ മർദ്ദിച്ച സിഐടിയു നേതാവ് മാപ്പ് പറഞ്ഞു; കേസ് തീർപ്പാക്കി

കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സിഐടിയു നേതാവ് അജയൻ മാപ്പ് അപേക്ഷിച്ചു. തുറന്ന കോടതിയിലാണ് അജയൻ മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു. ഇതോടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഇടക്കാല ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്. ബസ് ഉടമയുമായി […]

Continue Reading

നാലാം തവണയും കേരളത്തിന് നിപ വൈറസിനെ പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി

നാലാം തവണയും കേരളത്തിന് നിപ വൈറസിനെ പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുളള 9 കാരന്‍റേതടക്കം രണ്ടുപേരുടെയും പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായതോടെയാണ് കേരളത്തില്‍ നിന്ന് നിപ ഒ‍ഴിയുന്നവെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള രണ്ട് പേരും ഇന്ന് ആശുപത്രി വിടും. 9 വയസ്സുകാരൻ 6 ദിവസം വെൻ്റിലേറ്ററിൽ അതീവ ഗുരുതര നിലയിലായിരുന്നു. നിപ രോഗി വെൻ്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് ആദ്യം. കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലം മൂലമാണ് വൈറസിനെ തുരത്താന്‍ ക‍ഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

Continue Reading

ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്നു

ആലുവ : എറണാകുളം ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്നു. സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റെ എയർഗൺ ഉപയോഗിച്ചാണ് ജേഷ്ഠനായ തോമസ് പോൾസനെ വെടിവച്ചതെന്ന് അയൽവാസികൾ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെ തർക്കമാണ് കൊലപാതകത്തിലേക്ക് […]

Continue Reading

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻ പിടിത്തത്തിന് വിലക്കുണ്ട്. മ്യാന്മാറിനും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് കൂടുതൽ ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫലമായി […]

Continue Reading

പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. തമിഴ്നാട് തിരുകടയൂര്‍ സ്വദേശിനി ഈശ്വരി(46)യാണ് അറസ്റ്റിലായത്. അബുദാബിയിലേക്ക് പോകാനാണ് ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. സന്ദര്‍ശക വിസയിലാണ് ഈശ്വരി അബുദാബിയിലേക്ക് പോകാനെത്തിയത്. ഇവരുടെ പാസ്പോര്‍ട്ടിലെ നാല് പേജുകള്‍ വെട്ടിമാറ്റിയിരുന്നു. എമിഗ്രേഷന്‍ വിഭാഗമാണ് ഇവരെ പിടികൂടിയത്

Continue Reading

പാലക്കാട് റോഡരികിലെ മതില്‍ ഇടിഞ്ഞ് ഒന്നര വയസ്സുകാരൻ മരിച്ചു

പാലക്കാട്: മുതലമടയില്‍ റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു .മുതലമട കാടംകുറിശ്ശിയില്‍ താമസിക്കുന്ന വില്‍സണ്‍-ഗീതു ദമ്ബതികളുടെ മകൻ വേദവ് ആണ് മരിച്ചത്.മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാലൊഴിക്കുന്നതിനായി പോകുന്ന സമയത്തായിരുന്നു അപകടം. അയല്‍വാസിയായ എം കുട്ടപ്പന്റെ 15 വര്‍ഷത്തോളം പഴക്കം ചെന്ന മതില്‍ക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തില്‍ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സഹോദരി വേദ. മുത്തച്ഛൻ […]

Continue Reading

പത്തനംതിട്ട മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കണ്ടെത്തി

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് വായ്പ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നത്. ബാങ്ക് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡണ്ട് ജെറി ഈശോ ഉമ്മനും ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പെടെ വായ്പ എടുത്തത് നാല് കോടിയിലധികം രൂപയെന്നാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്. ജെറി ഈശോ ഉമ്മനും ബന്ധുക്കള്‍ക്കും ബാങ്കിലുള്ള വായ്പ ബാധ്യത 2,12,15,579 രൂപയാണ്. ജെറീ ഈശോ ഉമ്മന്‍ രണ്ടു വായ്പകളാണ് എടുത്തിരിക്കുന്നത്. 15,00,000, 16,87,652 എന്നിങ്ങനെയാണ് […]

Continue Reading

ഭാരതീയ വ്യാപാരി വ്യവസായി സംഘം യൂണിറ്റ് രൂപീകരിച്ചു

പെരുവ : ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്) മുളക്കളം യൂണിറ്റ് രൂപീകരിച്ചു. പെരുവ എൻഎസ്എസ് കരയോഗം ഹാളിൽ ജില്ലാ ജനറൽ സെക്രട്ടറി ജയപ്രകാശ് തെക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായി – പ്രസിഡന്റ് സദാശിവൻ സി. എസ്., വൈസ് പ്രസിഡന്റ് ഇ. സി. സോമൻ, അജിത് എ. ആർ., ജനറൽ സെക്രട്ടറി സുനേഷ് കെ. ആർ., സെക്രട്ടറി അരുണൻ എ. കെ., ഇ. കെ. പ്രസാദ്, ഖജാൻജി കെ. ആർ. രവീന്ദ്രൻ […]

Continue Reading

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് സായുധ സംഘം അടിച്ചുതകര്‍ത്തു. ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചു. സംഭവത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു.

Continue Reading