ആശുപത്രിക്ക് മുന്നില്‍ ഏറ്റുമുട്ടിയ ഗുണ്ട സംഘങ്ങള്‍ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലമ്പലം മണമ്പൂര്‍ വി.എച്ച്.എസ്. ആശുപത്രിക്ക് മുന്നില്‍ ഗുണ്ട സംഘങ്ങള്‍ ഏറ്റുമുട്ടി. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് പിടികൂടി. മണമ്പൂര്‍ സ്വദേശി സുജിത്ത് മണമ്പൂര്‍ ഗുരുനഗര്‍ സ്വദേശി, വിശാഖ്, വിപിന്‍, വക്കം സ്വദേശി മുഹമ്മദ് സുഹൈല്‍, മണമ്പൂര്‍ സ്വദേശി കിരണ്‍ എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടുകയും ഇതില്‍ പരിക്കേറ്റ രണ്ടുപേരെ ചികിത്സയ്ക്കായി മണമ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തിക്കുകയായിരുന്നു. എന്നാല്‍, ഇവരെ […]

Continue Reading

മരുന്ന് മാറി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിവന്ന ചടയംമംഗലം സ്വദേശിയായ രോഗിയാണ് മരുന്ന് മാറി നല്‍കിയെന്ന് പരാതി നല്‍കിയിരിക്കുന്നത്. ഡോക്ടര്‍ കുറിച്ച് നല്‍കിയ വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗികള്‍ക്ക് വേണ്ടിയുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന പെണ്‍കുട്ടിക്ക് നല്‍കിയതെന്നും കോഴിക്കോട്ട് എന്‍ട്രസ് കോച്ചിംഗിന് പഠിക്കുന്ന കുട്ടി മരുന്നുമാറിയത് […]

Continue Reading

തിരുവല്ലയില്‍ വീട് കയറി ആക്രമണം: പ്രതികള്‍ പോലീസ് പിടിയില്‍

തിരുവല്ല : തിരുവല്ലയിലെ പരുമല തിക്കപ്പുഴയില്‍ മാരകായുധങ്ങളുമായി വീടുകയറി ആക്രമണം നടത്താൻ എത്തി പോലീസിന് നേരെയടക്കം വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവൻ അടക്കം മൂന്ന് പേര്‍ പുളിക്കീഴ് പോലീസിന്റെ പിടിയിലായി.പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗുണ്ടാ തലവനും ചങ്ങനാശ്ശേരി തൃക്കൊടിത്താനം മാമ്മൂട് പനത്തില്‍ വീട്ടില്‍ നിബിൻ ജോസഫ് ( 35 ), ചങ്ങനാശ്ശേരി ഫാത്തിമാ പുരം അമ്ബാട്ട് വീട്ടില്‍ ആര്‍. കണ്ണൻ (27), ചങ്ങനാശ്ശേരി ഫാത്തിമപുരം പുതുപ്പറമ്ബില്‍ […]

Continue Reading

കാപ്പ അസാധു; ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു

കോഴിക്കോട്: കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. ഇയാളുടെ പേരിൽ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആകാശിനെതിരേ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. കാപ്പ ചുമത്തി ആകാശിനെ തടങ്കലില്‍ പാര്‍പ്പിച്ചത് പരിശോധിച്ച ഉപദേശക സമിതി, കാപ്പ ചുമത്താനുളള കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍നിന്ന് മോചിതനായത്.

Continue Reading

കോണ്‍ഗ്രസിന് വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസിന് വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായ്‌പ്പോഴും കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസാണെന്നും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് എംപിമാര്‍ ബി ജെപിക്ക് നീരസമുള്ള ഒരു കാര്യവും ചെയ്യില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തോട് ബിജെപിക്ക് താത്പര്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്ന കമ്മറ്റിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. ബിജെപി ഇതര സര്‍ക്കാരുള്ള 4 സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി. പ്രതിപക്ഷ നേതൃനിരയിലുള്ളവരെ ലക്ഷ്യം വച്ചാണ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1852 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5315 രൂപയിലും പവന് 42,520 രൂപയുമായിരുന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ ഔദ്യോഗിക വില 5335 രൂപയിലെത്തി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 42,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Continue Reading

മലപ്പുറത്ത് ഡിസിസി പ്രസിഡന്റിനും എംഎല്‍എക്കുമെതിരെ പോസ്റ്റര്‍

മലപ്പുറം: മലപ്പുറത്ത് ഡിസിസി പ്രസിഡന്റിനും എപി അനില്‍കുമാര്‍ എംഎല്‍എക്കുമെതിരെ പോസ്റ്റര്‍. പാര്‍ട്ടിയെ നയിക്കാന്‍ അറിയില്ലെങ്കില്‍ രാജി വെക്കണം എന്നാണ് പോസ്റ്റര്‍. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്. സേവ് കോണ്‍ഗ്രസ് മലപ്പുറം എന്ന പേരില്‍ ആണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ഇന്നലെ എ ഗ്രൂപ്പ് രഹസ്യ യോഗം ചേന്നതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

Continue Reading

വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി മുളയങ്കാവ് താഴത്തെ പുരയ്ക്കല്‍ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യമെത്തുക. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷം […]

Continue Reading

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. ഈ മാസം 16ന് വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. വേതന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കണം, കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ മുഴുവൻ തുകയും ലഭ്യമാക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ‌16-ാം തിയതി സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കുമെന്ന് റേഷൻ ഡീലേഴ്സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൽകേണ്ട കമ്മിഷൻ ഒക്ടോബർ ആദ്യവാരം പിന്നിട്ടിട്ടും സംസ്ഥാനത്തെ 14,157 റേഷൻകടയുടമകൾക്ക് […]

Continue Reading